അമ്മയുടെ സ്നേഹം എന്ന് പറയുന്നത് നമ്മൾ അനുഭവിച്ചു തന്നെ അറിയുന്നവരാണ് ചെറിയ കുട്ടിയായിരിക്കുമ്പോൾ നമ്മളെ എത്രത്തോളം ശ്രദ്ധിച്ചാണ് അമ്മമാർ വളർത്താറുള്ളത് നമുക്ക് ഒരു ആപത്തും വരുത്താതെ ശ്രദ്ധിക്കുവാൻ ഇപ്പോഴും ശ്രദ്ധായിരിക്കും നമ്മൾ ഇവിടെ തിരിഞ്ഞാലും അവരുടെ കണ്ണുകൾ നമ്മളെ തേടി വരികതന്നെ ചെയ്യും.
തിരിച്ചും അതുപോലെ മാതാപിതാക്കളെ സ്നേഹിക്കുക എന്നതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നാൽ ഇതിനൊന്നും ഇപ്പോൾ സമയമില്ല എല്ലാവരും അവരവരുടെ തിരക്കുകളിൽ ആണ്. മാതാപിതാക്കളെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പുതിയ തലമുറയെ പഠിപ്പിച്ചു നൽകുകയാണ് ഈ കുഞ്ഞ്.
വീഡിയോയിൽ കാണുന്ന കുഞ്ഞിനെ ഒരു വയസ്സ് മാത്രമാണ് പ്രായം വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് തന്നെ ബോട്ടിലിൽ നിന്നും വെള്ളം കൊടുക്കുന്നതും ബ്ലാങ്കറ്റ് പുതപ്പിച്ചു കൊടുക്കുന്നതും ആണ് വീഡിയോയിൽ കാണുന്നത്. അമ്മയ്ക്ക് ഉയർന്ന അളവിൽ ആയിരുന്നു പനി പക്ഷേ മരുന്ന് എടുത്തില്ല കാരണം മരുന്നു കഴിച്ചു കഴിഞ്ഞാൽ അതിന്റെ ക്ഷീണത്തിൽ കുഞ്ഞിനെ നോക്കാൻ കഴിയാതെ വരുമോ എന്ന ഭയമായിരുന്നു.
അമ്മയ്ക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്തപ്പോഴും കുഞ്ഞിനെ എടുക്കാൻ അമ്മ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം അമ്മയുടെയും കുഞ്ഞിനെയും പരസ്പരമുള്ള ഈ സ്നേഹത്തിന്റെ ദൃശ്യം ആരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്. കുഞ്ഞി ഈ ഭൂമിയിലേക്ക് പിറന്ന വീഴുന്നതിനു മുൻപേ തുടങ്ങുന്നതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം.