നായകൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായകൾ എന്തും ചെയ്യും. നൈജീരിയയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി. അവിടെയുള്ള ഒരു ഗ്രാമത്തിൽ ഒരു വലിയ കല്യാണം നടക്കുകയാണ് ഒരുപാട് ആളുകളുമുണ്ട് ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായയെയും കൊണ്ടാണ്.
നായ കല്യാണത്തിന് എത്തിയ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് നായ പെരുമാറിയത് അതുകൊണ്ടുതന്നെ കല്യാണത്തിന് എത്തിയ എല്ലാവർക്കും ആ നായയെ ഭയം തോന്നിയില്ല. എല്ലാവരും നായ കുട്ടിയെ കളിപ്പിക്കാനും തുടങ്ങി അപ്പോഴാണ് ആ കല്യാണത്തിലേക്ക് മനോഹരമായ വെള്ള വസ്ത്രം എല്ലാം ധരിച്ച് ഒരു പെൺകുട്ടി എത്തിയത് പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടി വീണു.
ശേഷം കുറയ്ക്കാനും തുടങ്ങിയ പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് വലിക്കുവാൻ തുടങ്ങി ചുറ്റുമുള്ള ആളുകൾക്ക് ഒന്നും മനസ്സിലായില്ല. എന്താണ് നായ ആ പെൺകുട്ടിയോട് മാത്രം ഇങ്ങനെ പെരുമാറിയത് നായയുടെ യജമാനൻ ഓടിയെത്തി നായയെ മാറ്റാൻ ശ്രമിച്ചുവെങ്കിലും നായ പെൺകുട്ടിയെ കടിച്ച് ദൂരേക്ക് വലിച്ചുകൊണ്ടുപോയി പെട്ടെന്നാണ് അത് സംഭവിച്ചത് ,
ആ പെൺകുട്ടി പൊട്ടിത്തെറിച്ചു. പെൺകുട്ടി വസ്ത്രത്തിന്റെ ഇടയിൽ ഒരു ബോംബുമായിട്ടാണ് കല്യാണത്തിന് വന്നത് ഇത് നായ മനസ്സിലാക്കിയ സംഭവത്തിൽ പെൺകുട്ടിയും നായയും മരിച്ചു. ആ നായ എല്ലാവരെയും രക്ഷിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. പോലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നുവെങ്കിൽ ഒരുപാട് പേർ മരിച്ചേനെ ഇന്നും ആ നായ അവിടെയുള്ളവരുടെ ഹീറോയാണ്.