നഗരത്തിന്റെ മധ്യത്തിൽ ഒരു തെരുവ് നാടകം നടന്നുകൊണ്ടിരിക്കുകയായിരുന്നു . അതിനിടയിൽ ഒരു രംഗം ഉണ്ടായിരുന്നു നാടകം കണ്ടുകൊണ്ടിരിക്കുന്ന ആളുകളെല്ലാവരും അത് കാണാൻ വേണ്ടിയായിരുന്നു കാത്തിരുന്നത് കാരണം ആ രംഗം ആ നാടകത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. അതിൽ പ്രധാന നടനായി അഭിനയിക്കുന്ന വ്യക്തി മരിച്ചു വീഴുന്ന ഒരു രംഗമാണ് ആ മരണം എന്ന് പറയുന്നത് വളരെ നാടകീയത നിറഞ്ഞതായതുകൊണ്ട് എല്ലാവരും.
അത് നോക്കി നിൽക്കുകയായിരുന്നു ശരിക്കും ഒരു വ്യക്തി മരിച്ചു വീഴുന്നത് പോലെയാണ് അതിൽ അഭിനയിക്കുന്ന നടൻ മരിച്ചു വീണത്. എന്നാൽ അപ്രതീക്ഷിതമായി ഒരു നായ ആ നാടകത്തിന്റെ ഇടയിലേക്ക് കയറി വരികയും മരിച്ചുകിടക്കുന്ന യുവാവിന്റെ അടുത്ത് വന്ന് നായ കുറേസമയം കിടക്കുകയും അദ്ദേഹത്തെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
നാടകം ആയതുകൊണ്ട് തന്നെ പകുതിക്ക് എഴുന്നേൽക്കാൻ അദ്ദേഹത്തിന് സാധിക്കാത്തതുകൊണ്ട് ആദ്യം അനങ്ങാതെ കിടന്നു എങ്കിലും പിന്നീട് അവിടെ നിന്നും അദ്ദേഹം എഴുന്നേറ്റു ആളുകളെല്ലാം ചേർന്ന നായയെ ഓടിക്കുവാനും തല്ലുവാനും ശ്രമിച്ചപ്പോൾ അദ്ദേഹം വേണ്ട എന്ന് പറഞ്ഞു. പിന്നീടാണ് മനസ്സിലായത് നാടകം തുടങ്ങുന്നതിനു മുൻപ് അവിടെയുണ്ടായിരുന്ന ഈ തെരുവ് നായക്ക് അദ്ദേഹം കുറച്ചു ഭക്ഷണം കൊടുത്തിരുന്നു.
അതിനുള്ള നന്ദിയായിരുന്നു അദ്ദേഹം എന്നോട് നായ കാണിച്ചത്. നായ അങ്ങനെയാണ് വളരെ നന്ദിയുള്ള മൃഗമാണ് ഒരു നേരത്തെ ഭക്ഷണം നമ്മൾ കൊടുത്താൽ അത് പിന്നീട് നമ്മളെ കാണുമ്പോൾ എല്ലാം അതിന്റെ സ്നേഹം പ്രകടിപ്പിക്കും. മനുഷ്യന്മാർക്ക് പലപ്പോഴും ഇതുപോലെ പ്രകടിപ്പിക്കാൻ സാധിക്കില്ല അവർ സ്വന്തം കാര്യമാത്രം നോക്കിയാണ് ചെയ്യാറുള്ളത്. എന്നാൽ നായ്ക്കളുടെയും മൃഗങ്ങളുടെ കാര്യം അങ്ങനെയല്ല അവർ എപ്പോഴും നന്ദിയുള്ളവർ ആയിരിക്കും . വീഡിയോ കാണുവാൻ ഇതാ നോക്കൂ.