ഈ പരോപകാരവും സ്നേഹവും ഒരു നിമിഷം നിങ്ങളെ അത്ഭുതപ്പെടുത്തും.

സ്നേഹം കൊടുത്താൽ തിരികെ സ്നേഹവും നന്ദിയും ഉണ്ടാകുമെന്ന് പറയുന്നത് വെറുതെയല്ല പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തിൽ നമ്മളെല്ലാവരും വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആണല്ലോ അവർ നമുക്ക് നൽകുന്ന സ്നേഹം എത്രത്തോളം ആണെന്ന് അനുഭവിച്ചിട്ടുള്ളവർക്ക് നന്നായി അറിയാം. അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് പരോപകാരിയായ മനുഷ്യനെ നാമം കണ്ടിട്ടുണ്ട്.

   

മൃഗങ്ങളിൽ വളരെ അപൂർവമായി മാത്രമേ അത് കാണാൻ കഴിയൂ. അതിൽനിന്നും വളരെ അപൂർവമായ ഒന്നാണ് ഇവിടെ കാണുന്നത്. ഇവിടെ പരോപകാരി ആകുന്നത് ഒരു താറാവാണ് കുഴിയിലേക്ക് വീണ കുട്ടിയുടെ ചെരുപ്പ് കുത്തിയെടുത്ത് കൊണ്ട് കുട്ടിക്ക് നേരെ നൽകുകയാണ് താറാവ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

വീടിന്റെ അടുത്തുള്ള ഗ്രാമത്തിലൂടെ പോകുമ്പോഴാണ് കുട്ടിയുടെ ചെരുപ്പ് താഴ്ചയിലേക്ക് വീണുപോയത് എടുക്കാൻ ശ്രമിക്കുകയാണ് ഒരു താറാവ് തന്റെ കൊക്ക് കൊണ്ട് ചെരുപ്പ് കടിച്ചുപിടിച്ചു മുകളിലേക്ക് നടന്ന കയറുമ്പോഴേക്കും അത് കൊക്കിൽ നിന്നും താഴേക്ക് വീഴുകയാണ്. ഒടുവിൽ കുറച്ചുനേരത്തെ പരിശ്രമത്തിന്റെ ഫലമായി ചെരുപ്പ് ബാലന് കൊടുക്കുവാനും താറാവിന് സാധിച്ചു.

മുകളിലേക്ക് കയറി പോകുന്നതിന്റെ ഇടയിൽ തെന്നി വീണിട്ടും പിന്മാറാതെ ആ ദൗത്യം പൂർത്തീകരിക്കുകയാണ് ചെയ്തത്. ആ താറാവ് കുട്ടിക്ക് ആ കുട്ടിയോടുള്ള സ്നേഹം എത്രത്തോളമാണ് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നമ്മൾ സ്നേഹം പ്രകടിപ്പിക്കുമ്പോൾ തിരിച്ചൊന്നു പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്നവരാണ് മൃഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *