നിമ കുട്ടിയെയും എടുത്ത് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉണ്ണിയേട്ടൻ കിടക്കുന്നില്ലേ ഇല്ല ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടക്കാം കിടക്കാൻ നോക്കിക്കോളൂ നാളെ പോകേണ്ടതല്ലേ. ഉണ്ണി എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് പോകും അമ്മയും കിടക്കാൻ തുടങ്ങുകയായിരുന്നു എന്താണ് ഉണ്ണി നീ അവിടെ തന്നെ നിന്നത്. ഒന്നുമില്ല ഞാനിന്ന് അമ്മയുടെ കൂടെയാണ് കിടക്കുന്നത് എനിക്ക് അമ്മയെ തനിച്ചാക്കാൻ പറ്റില്ല. നീ എന്തിനാണ് ഭയപ്പെടുന്നത് നാളെ നീ തന്നെ എന്റെ കൂടെ ഉണ്ടാകണം.
ഭയപ്പെടേണ്ട കാര്യമില്ല ഓപ്പറേഷൻ തീയേറ്ററിൽ കിടക്കുമ്പോഴും എനിക്ക് നിന്റെ മുഖം തന്നെ കാണണം ഞാൻ അവിടെ നിന്ന് ഉണരുമ്പോഴും എനിക്ക് നിന്റെ മുഖം തന്നെ കാണണം. ഇനി ഉണർന്നില്ലെങ്കിൽ നിന്റെ മുഖം ആയിരിക്കണം ഞാൻ അവസാനം കാണുന്നത് അത് ഗർഭപാത്രമല്ലേ കൂടിപ്പോയാൽ ഒരു കവറിന്റെ അത്രയേ ഉള്ളൂ അത് പോയാൽ എന്താണ് കുഴപ്പമില്ല. ഉണ്ണി അമ്മയെ ചേർത്തുപിടിച്ചു കിടന്നു ഞാൻ ജനിച്ചാൽ ഗർഭപാത്രം അല്ലേ നാളെ ഞാൻ തന്നെ എടുത്തു കളയാൻ പോകുന്നത് ഒരു ഡോക്ടറായതിൽ ഇപ്പോൾ എനിക്ക് ശരിക്കും സങ്കടം തോന്നുന്നുണ്ട്. ഓപ്പറേഷൻ തീയേറ്ററിൽ അമ്മ കിടക്കുമ്പോഴും എനിക്ക് വല്ലാത്ത ഭയമായിരുന്നു.
പക്ഷേ അമ്മയുടെ മുഖത്ത് എപ്പോഴും സന്തോഷം മാത്രം മരുന്ന് കുത്തിവെച്ച് അമ്മ പതുക്കെ മയക്കത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു അപ്പോഴും എന്നെ തന്നെയാണ് അമ്മ അവസാനമായി നോക്കിയത് ഓപ്പറേഷൻ തുടരുമ്പോൾ എല്ലാം തന്നെ അമ്മയുടെ വാൽസല്യവും അമ്മയുടെ സ്നേഹമായിരുന്നു എന്റെ മനസ്സിലൂടെ പോയിരുന്നത് ചുറ്റുമുള്ള ആളുകളെല്ലാം തന്നെ അമ്മയുടെ ബിപി കുറയുന്നതിന്റെയും മോണിറ്ററിൽ വേരിയേഷൻ സംഭവിക്കുന്നതിന്റെയും എല്ലാം കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.
അമ്മയുടെ ഹൃദയമിടിപ്പ് കുറഞ്ഞു വരികയായിരുന്നു. ഒരു നിമിഷം അമ്മ കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ നിൽക്കുന്നു ഭർത്താവ് അനന്തൻ ഒരു വലിയ കവാടം തുറന്നു. ഇതാണോ സ്വർഗം എങ്ങും സുഗന്ധം സംഗീതം ദേവതമാരുടെ സംഗീതം ചുറ്റും പറന്നു നടക്കുന്ന മേഘങ്ങൾ. എന്റെ ഉണ്ണി എവിടെയും നന്ദിനി ചോദിച്ചു അവന് വരാൻ സമയമായിട്ടില്ല അനന്തൻ പറഞ്ഞു എനിക്ക് ഉണ്ണിയെ കാണണം. എനിക്ക് കഠിനമായ വേദന തോന്നുന്നു ഭർത്താവായ അനന്തനെ വിട്ട് നന്ദിനി എങ്ങോട്ടെന്നില്ലാതെ ഓടി.
പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ തന്റെ നെഞ്ചിൽ അമർന്ന് കിടക്കുന്നു അവന്റെ തല ഉയർത്തിയപ്പോഴാണ് ചുണ്ടുകളിൽ നിന്ന് ചോര വരുന്നു. ഉണ്ണി സങ്കടം സഹിക്കാൻ പറ്റാതെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചതാണെന്നും അതിന്റെ വേദനയിലാണ് അമ്മ ഉണർന്നത് എന്നും പിന്നീട് പറഞ്ഞു പക്ഷേ ആരും കാണാത്ത ആ സത്യം അമ്മ മാത്രമായിരുന്നു തിരിച്ചറിഞ്ഞത്. നിന്നെ വിട്ട് ഞാൻ പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ ഉണ്ണിയുടെ മുഖത്ത് നോക്കി അമ്മ വാത്സല്യത്തോടെ പറഞ്ഞു.