നമ്മുടെ ഇടയിൽ മാരകരോഗങ്ങൾ കൊണ്ട് ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും ഇന്നത്തെ കാലത്ത് ഒരുപാട് രോഗങ്ങൾക്കുള്ള മരുന്നുകളെല്ലാം തന്നെ നിലവിലുണ്ട് പൂർണ്ണമായും രോഗത്തെ ഭേദമാക്കാൻ കഴിവുള്ള മരുന്നുകൾ ഇന്നത്തെ കാലത്ത് കണ്ടുപിടിച്ചു കൊണ്ടുവരുന്നു. കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാവർക്കും ഒരു ഭയമാണ്.
ഈ അസുഖത്തെ പൂർണ്ണമായും മാറ്റാൻ കഴിവുള്ള എല്ലാ കാര്യങ്ങളും ഇന്ന് നിലവിൽ ഉണ്ടെങ്കിലും ഈ അസുഖം കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ എല്ലാം ഒരു ഭയം കടന്നു വരും. കൂടാതെ ഈ അസുഖം മൂലം നമ്മൾ ശാരീരികമായും മാനസികമായും വളരെ തളർന്നു പോവുകയും ചെയ്യും അത്തരത്തിൽ തളർന്നു പോകാതെ നിൽക്കുന്നവർ വളരെ ചുരുക്കം മാത്രമാണ്. എല്ലാവർക്കും അറിയാം ക്യാൻസർ രോഗ ബാധ്യതയുമായി നടത്തുന്ന ചികിത്സ സമയങ്ങളിൽ എല്ലാം തന്നെ മുടി വല്ലാതെ കൊഴിഞ്ഞു പോകും എന്നുള്ളത്.
അതുകൊണ്ടുതന്നെ ആകാം അവൾ അതിനു മുൻപേ തന്നെ മുടി എല്ലാം മുറിച്ചു കളയാൻ തീരുമാനിച്ചത് പക്ഷേ ഇത്രയും നാൾ താൻ ഓമനിച്ചു വളർത്തിയ തന്റെ തലമുടി എല്ലാം മുറിച്ചു കളയേണ്ട അവസ്ഥ അവർക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു അതുകൊണ്ടാണ് മുടി മുറിക്കുന്ന സമയത്ത് അവൾക്ക് കണ്ണീർ അടക്കാൻ കഴിയാഞ്ഞത്.
പക്ഷേ അവളുടെ അവസ്ഥയിൽ സഹായിക്കുകയാണ് ആ ബാർബർ തന്റെ മുടി മുറിക്കുന്നതിൽ കരഞ്ഞ് അവളുടെ മുന്നിൽ വെച്ച് അവൾക്കൊരു സഹായമെന്നോണം തന്റെ തലമുടി കൂടി മുറിച്ച് മാറ്റുകയാണ് ബാർബർ. മറ്റുള്ളവർക്ക് വേണ്ടി നമുക്ക് പണമായോ വാക്കുകൾ കൊണ്ടും നമുക്ക് ചിലപ്പോൾ അവരെ സമാധാനപ്പെടുത്താൻ സാധിക്കില്ല പക്ഷേ ഇതുപോലെയുള്ള ചില പ്രവർത്തികൾ അവരെ കൂടെ ചേർത്ത് നിൽക്കാൻ നമുക്ക് സാധിക്കും.