ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ അത് എവിടെയാണോ എന്താണോ എന്നൊന്നും നോക്കില്ല അവർക്ക് എപ്പോഴാണ് പാട്ടുപാടാൻ തോന്നുന്നത് എപ്പോഴാണ് ഡാൻസ് കളിക്കാൻ തോന്നുന്നത് അപ്പോഴെല്ലാം പരിസരം നോക്കാതെ അവരങ്ങനെ ചെയ്യും കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മനസ്സാണ് അതുകൊണ്ടാണ് അവർക്ക് അങ്ങനെ ചെയ്യാൻ എല്ലാം പറ്റുന്നത് പക്ഷേ അതിലെല്ലാം തന്നെ ഒരു ക്യൂട്ട്നെസ്സ് ഉണ്ടായിരിക്കും. ചെറിയ കുട്ടികൾ എന്ത് ചെയ്താലും നമുക്ക് അതിൽ വളരെയധികം സന്തോഷവും.
അതിലൊരു നിഷ്കളങ്കതയും ഉണ്ടാകും. അതുകൊണ്ടുതന്നെ ചെറിയ കുട്ടികളെ കൊണ്ട് ഡാൻസ് കളിപ്പിക്കാനും പാട്ടു പഠിപ്പിക്കാനും പാട്ടുപാടിരുന്നവർക്ക് വലിയ താല്പര്യമാണ്. ഇത്തരത്തിൽ ആരും കാണാതെ ഇടവഴിയിൽ നിന്ന് ഡാൻസ് കളിച്ചതാ. കുട്ടി വിചാരിച്ചത് ആരും കാണില്ല എന്നായിരുന്നു പക്ഷേ ഇനി ഇപ്പോൾ കാണാൻ ആരും ബാക്കിയില്ല.
യൂണിഫോം ഇട്ടുകൊണ്ടുള്ള ഒരു കുഞ്ഞുവാവയെ നമുക്ക് വീഡിയോയിൽ കാണാം. അവൾ സ്കൂളിലേക്ക് പോകുന്ന വഴിയോ അല്ലെങ്കിൽ സ്കൂളിൽ നിന്ന് വരുന്ന വഴിയോ ആകാം വളരെയധികം സന്തോഷത്തിലാണ് അവൾ അവൾക്ക് റോഡിൽ നിന്നുകൊണ്ടാണ് പെട്ടെന്ന് ഡാൻസ് കളിക്കാൻ തോന്നിയത് പോകുന്ന ഇടവഴി ആയതുകൊണ്ട് തന്നെ അവിടെ നിന്നും അവൾ ഡാൻസ് കളിക്കാൻ തുടങ്ങി. ഡാൻസ് കളിച്ചു സന്തോഷമായതിനുശേഷം അവൾ വീണ്ടും നടന്നു തുടങ്ങി.
എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് ഒരു വീടിന്റെയോ അല്ലെങ്കിൽ ഓഫീസിന്റെയോ ജനാലയിലൂടെ ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു അദ്ദേഹം കുഞ്ഞുമകളുടെ ഡാൻസ് വളരെ വ്യക്തമായി തന്നെ എടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു അതോടെ അത് എല്ലാവരും കാണുകയാണ്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാണ്. വളർന്നു വലുതാകുമ്പോൾ ഒരു നല്ല കലാകാരിയായി മാറട്ടെ എന്നാണ് എല്ലാവരും ആശംസിച്ചത്.