എനിക്ക് മാനേജറിനെ ഒന്ന് കണ്ടാൽ മതി നിങ്ങൾ എന്നെ അകത്തേക്ക് വിടൂ. പുറത്തുനിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടാണ് ശ്യാം നോക്കിയത് എന്താണ് അവിടെ സംഭവിക്കുന്നത് സാർ അത് ഞാൻ അന്ന് പറഞ്ഞ പെൺകുട്ടിയാണ് ലോണിന്റെ ആവശ്യത്തിന് വന്നതാണ് അവർക്ക് ലോൺ തന്നാൽ പകരം വയ്ക്കാൻ ഒന്നും തന്നെയില്ല പിന്നെ എങ്ങനെയാണ് ലോൺ കൊടുക്കുന്നത് നിങ്ങൾ ഒരു കാര്യം ചെയ്യൂ ആ കുട്ടിയോട് ഇങ്ങോട്ടേക്ക് വരാൻ പറയൂ ഞാൻ നോക്കാം മീര കലങ്ങിയ കണ്ണുകളോടെ ശ്യാമിന്റെ മുന്നിൽ വന്നിരുന്നു. എന്താണ് പ്രശ്നം എന്നോട് പറയൂ കുട്ടി.
എന്റെ പേര് മീര എനിക്ക് അമ്മ മാത്രമേയുള്ളൂ അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ് ഞാനെന്റെ പഠനം ഉപേക്ഷിക്കുകയായിരുന്നു ഞാനിപ്പോൾ ഒരു സ്ഥലത്ത് ജോലിക്ക് പോകുന്നുണ്ട് പക്ഷേ അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് എനിക്കെപ്പോഴും വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയാണ് അമ്മ ഇനി എത്രകാലം എന്റെ കൂടെ ഉണ്ടാകും എന്ന് അറിയില്ല അതിനേക്കാൾ മുൻപേ എന്നെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കണം എന്നാണ് അമ്മയുടെ ആഗ്രഹം ബന്ധുക്കാർ എല്ലാവരും ചേർന്ന് ഒരു വിഭാഗം ഇപ്പോൾ ശരിയാക്കിയിട്ടുണ്ട് എനിക്ക് താല്പര്യമില്ലെങ്കിലും ഇപ്പോൾ അതല്ലാതെ വേറൊരു വഴി എനിക്ക് കാണാനില്ല വിവാഹത്തിന്റെ ചിലവിന് വേണ്ടിയാണ് ഞാൻ ഒരു ലോണിന് വന്നത്.
അവർ എന്റെ അമ്മയെ കൂടെ കൂട്ടാം എന്ന് പറഞ്ഞിട്ടുണ്ട്. മീരക്ക് ഇപ്പോൾ എത്ര വയസ്സായി. 20 വയസ്സ്. എന്താ കുട്ടി ചെയ്യുന്ന ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചു ജീവിതം ഇല്ലാതാക്കാൻ ആണോ. മീര പറഞ്ഞ കാര്യത്തിന് ഇവിടെ ലോൺ കിട്ടില്ല പക്ഷേ ഞാൻ ഒരു വിദ്യാഭ്യാസ ലോൺ ശരിയാക്കിത്തരാം എല്ലാ സർട്ടിഫിക്കറ്റുകളും കൊണ്ടുവരൂ ഞാൻ നോക്കാം. പറഞ്ഞത് പ്രകാരം മീര എല്ലാ സർട്ടിഫിക്കറ്റുകളും കൊണ്ടുവന്നു. കുട്ടിക്ക് എല്ലാറ്റിലും ഉയർന്ന മാർക്കുണ്ടല്ലോ ഞാൻ എന്റെ ഒരു സുഹൃത്ത് ജാമ്യം നിന്ന് കുട്ടിക്ക് വിദ്യാഭ്യാസ ലോൺ ശരിയാക്കിയിട്ടുണ്ട് ഇപ്പോൾ ആദ്യം പഠിക്ക് ,
അത് കഴിഞ്ഞ് മതി ബാക്കിയുള്ള കാര്യങ്ങൾ എന്തും നന്നായി തന്നെ പഠിച്ചു നല്ല ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്തു അവൾ എം ബി എ രണ്ടാം വർഷം പഠിക്കുമ്പോൾ ആയിരുന്നു. അമ്മയുടെ മരണം അമ്മയുടെ വേർപാട് അല്ലാതെ അവൾ ഇപ്പോൾ സന്തോഷവതിയാണ് ബന്ധുക്കാർ ആരും തന്നെ അവളെ ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ല അവൾക്കും ഇപ്പോൾ ആരും വേണ്ട. നന്നായി പഠിക്കുന്നത് കൊണ്ട് ഒരു സ്പോൺസർ ആയി അവളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു മാത്രമല്ല .
അവളുടെ എല്ലാ വിദ്യാഭ്യാസ കാര്യങ്ങളും പൂർത്തിയായി അവളെ നല്ലൊരു സ്ഥലത്ത് ജോലിക്ക് കയറിയതിനു ശേഷം അവൾ ആദ്യം ശമ്പളം കിട്ടിയപ്പോൾ ശ്യാമിനെ കാണാൻ വന്നു. അന്നേദിവസം അവൾക്ക് വേണ്ടി ഒരു സമ്മാനം കരുതി വച്ചു അമ്മയുടെ ആഗ്രഹം പോലെ അവളെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുക എന്നത്.
വിവാഹത്തിന്റെ അന്നേദിവസം മണ്ഡപത്തിൽ ഇരിക്കുമ്പോഴാണ് ശ്യാം തന്റെ ഭാര്യയോടും കുട്ടിയോടും കൂടെ അനിയനെ കൂട്ടിക്കൊണ്ടുവന്നത്. മീരക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തത് അനിയൻ ആയിരുന്നു. എങ്ങനെയോ ജീവിച്ച് പോകേണ്ട ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവൾക്ക് ഇഷ്ടപ്പെട്ടത് പോലെയുള്ള നല്ലൊരു ജീവിതം സ്വപ്നം കാണിക്കുകയും അത് സൗഫല്യമാക്കാൻ കൂടെ നിൽക്കുകയും ചെയ്ത ഒരു സഹോദരനായിരുന്നു. തന്റെ അനിയനെ ഇതിലും വലിയൊരു ജീവിത പങ്കാളിയെ കണ്ടെത്താൻ ഇല്ല എന്ന ബോധ്യം ശാമിന് ഉണ്ടായിരുന്നു.