നമ്മുടെ പിറന്നാൾ ദിവസം എത്ര ആഘോഷമായിട്ടാണ് നമ്മൾ ചെയ്യാറുള്ളത് നമ്മുടെ പ്രിയപ്പെട്ട എല്ലാവരെയും ചേർത്തു വിളിച്ചുകൊണ്ട് വളരെ സന്തോഷത്തോടും വലിയ ആഹ്ലാദത്തോടും കൂടിയാണല്ലോ നമ്മൾ ഓരോ പിറന്നാളുകളും ആഘോഷിക്കുന്നത്. പക്ഷേ സ്വന്തം പിറന്നാള് ദിവസം പോലും ഓർക്കാതെ ഓർക്കാൻ തന്നെ അന്നേദിവസം സന്തോഷിക്കാൻ ഒന്നുമില്ലെന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുമുണ്ട് അതുകൊണ്ടുതന്നെ പലപ്പോഴും അവർക്ക് പിറന്നാളാണെങ്കിൽ കൂടിയും അതിനെ അവർ ഓർക്കുക പോലും ഉണ്ടാവില്ല.
കാരണം ഒരു നേരത്തെ ഭക്ഷണത്തിന് പോലും ശേഷിയില്ലാത്ത അവർക്ക് പിറന്നാൾ ദിവസം സാധാരണ ഒരു ദിവസം തന്നെയാണ്. നമ്മൾ ചുറ്റും നടക്കുമ്പോൾ കാണാം ഒരു നേരത്തെ അന്നത്തിനുവേണ്ടി നമ്മുടെ മുന്നിൽ കൈ നീട്ടുന്ന പല ആളുകളെയും. പക്ഷേ ഇവിടെ അവർ ഒരു നേരത്തെ അന്നത്തിനു വേണ്ടിയല്ല കൈ നീട്ടിയത് മകന്റെ പിറന്നാൾ ദിനത്തിൽ മറ്റുള്ളവർക്ക് വേണ്ടി മിഠായികൾ നൽകിയതാണ്. അവന് നല്ലൊരു വസ്ത്രം വാങ്ങി കൊടുക്കാനോ അവനെ ഒരു ദിവസമെങ്കിലും ഒരുപാട് വിഭവങ്ങൾ കൂട്ടി ആഹാരം നൽകുവാനോ അമ്മയ്ക്ക് ചിലപ്പോൾ സാധിച്ചു എന്ന് വരില്ല.
എന്നാൽ മകന്റെ പിറന്നാൾ ദിവസം എല്ലാവരും അവനെ പിറന്നാൾ ആശംസകൾ നൽകിയാൽ ആ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം അത് മാത്രം മതി അവനെ ആ ദിവസം സന്തോഷിക്കാൻ വഴിയിലൂടെ പോകുന്ന എല്ലാവർക്കും മുന്നിലേക്ക് അമ്മ മിട്ടായി ഒരു നീട്ടി. കടന്നുപോകുന്നതിൽ കൂടുതൽ ആളുകളും തന്നെ അമ്മ നൽകിയ മിഠായികൾ ആകുന്നത് നമ്മൾക്ക് വീഡിയോയിൽ കാണാം .
അതിൽ പലരും കുഞ്ഞിനെ പിറന്നാളാശംസകൾ നൽകുന്നതും കാണാം എന്നാൽ മറ്റു ചിലരാകട്ടെ എടുക്കാൻ പോലും തയ്യാറാകാതെ കടന്നുപോകുന്നു ചിലരാകട്ടെ മധുരം എടുത്ത് കുഞ്ഞിനെ നോക്കുക പോലും ചെയ്യുന്നില്ല. പലതരത്തിലുള്ള ആളുകളുടെ മനോഭാവം ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്നിരുന്നാലും അമ്മ എല്ലാവർക്കും മുന്നിലേക്ക് മിഠായികൾ നീട്ടുന്നുണ്ട്. ഇതുപോലെ സന്തോഷകരമായ ഒരു പിറന്നാൾ ദിവസം ആ കുഞ്ഞിനെ ഇനി കിട്ടാനില്ല.