രാവിലെ തന്നെ അമ്മയും മകളും തമ്മിൽ വഴക്ക് കൂടുകയാണ് നിനക്ക് ഇത്രയും ദേഷ്യം ഉണ്ടായാൽ എങ്ങനെയാണ് ശരിയാക്കുക വിവാഹം കഴിഞ്ഞ് ചെക്കന്റെ വീട്ടിൽ പോകുമ്പോൾ നീ പഠിക്കും എല്ലാതും. അമ്മ ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ടോ എനിക്ക് പോകാൻ സമയമായി നേരം വൈകി ചോറ് എടുത്തു വെക്കുന്നുവോ അല്ലെങ്കിൽ ഞാൻ ഉണ്ണാതെ പോകും. ആരും എനിക്ക് വേണ്ടി പട്ടിണി കിടക്കേണ്ട ആവശ്യമില്ല ഞാൻ എടുത്തു തരാം വളരെയധികം തിരക്കുപിടിച്ച അവൾ ചോറും ബാഗിൽ ആക്കി സ്കൂട്ടർ എടുത്തു പോയി.
പഠിപ്പ് കഴിഞ്ഞ സമയത്തായിരുന്നു കമ്പ്യൂട്ടർ പഠിക്കുന്നതിനു വേണ്ടി സത്യം സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയത് പഠിച്ച് കഴിഞ്ഞതിനു ശേഷം അവൾ അവിടെ തന്നെ ജോലി ചെയ്യുകയും ചെയ്തു അവളുടെ ചെറുപ്പത്തിൽ മരിച്ചു പോയതാണ് അച്ഛൻ. ഒരുപാട് ജോലികൾ ചെയ്താണ് അവളെ ഇത്രയും നല്ല രീതിയിൽ പഠിപ്പിച്ചു വലുതാക്കിയത് ഇനി അവളുടെ വിവാഹം മാത്രമാണ് പക്ഷേ ഒന്നും ശരിയാകുന്നില്ല എല്ലാവരും സ്ത്രീധനം ചോദിക്കുകയാണ് അവളെ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ കൂടെ കല്യാണം കഴിപ്പിച്ച് അയച്ചാൽ എനിക്ക് സമാധാനമായി അങ്ങനെ ഒരു ആലോചന വന്നിട്ടുണ്ട്
പക്ഷെ അവർ ചോദിക്കുന്നത് കൊടുക്കാൻ വീട് പണയം വയ്ക്കേണ്ടിവരും എങ്കിലും അത് കൊടുത്ത വിവാഹം ഉടനെ നടത്തണം അതിനിടയിലാണ് എന്റെ അനിയൻ അവന്റെ ഭാര്യയുടെ ആങ്ങളയ്ക്ക് വേണ്ടി മോളെ ആലോചിച്ചത് പക്ഷേ എനിക്ക് താല്പര്യമില്ലായിരുന്നു അവർക്ക് സ്ത്രീധനം ഒന്നും വേണ്ട മകളെ മാത്രം മതി എന്നാണ് പറഞ്ഞത് പക്ഷേ കറുത്ത നിറത്തിലുള്ളവെറും വർക്ഷോപ്പിൽ മാത്രം ജോലി ചെയ്യുന്ന അവനെ പെണ്ണുകൊടുക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല .
ചിന്തകളിൽ നിൽക്കുമ്പോഴാണ് അപ്പുറത്തെ വീട്ടിലെ ജാനു അമ്മ വന്നത്.നീയറിഞ്ഞോ നമ്മുടെ അടുത്ത വീട്ടിലെ രാജീവന്റെ മകൾ കിണറ്റിൽ വീണു മരിച്ചു ചെറുക്കന്റെ വീട്ടിൽ വലിയ ബഹളം ആണത്രേ സ്ത്രീധനം എല്ലാം വലിയ രീതിയിൽ കൊടുത്താണ് കല്യാണം കഴിപ്പിച്ചത് പക്ഷേ അത് കുറഞ്ഞുപോയി എന്നു പറഞ്ഞ്ആ കുഞ്ഞിനെ എപ്പോഴും ദ്രോഹിക്കുകയാണ് അവർക്ക് ഒടുവിൽ അത് സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു.
ഇവിടെയും ഉണ്ടല്ലോ നിന്റെ മോൾ എനിക്ക് അവൾ മകളെ പോലെ തന്നെയാണ് അവളെയും ഒരുപാട് പൈസയുള്ള ആളുകൾക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കുന്നതിനേക്കാൾ അവളെ ഇഷ്ടപ്പെടുന്ന ഒരാളെ കല്യാണം കഴിപ്പിച്ചു കൊടുക്ക്. ഒരു നേരത്തെ ഭക്ഷണം കിട്ടിയില്ലെങ്കിലും അവളെ ചേർത്തുപിടിക്കുന്ന ഒരു വ്യക്തി ആയാൽ മതി. അപ്പോഴാണ് അസത്യം മനസ്സിലാക്കിയത് ഉടനെ സുരേന്ദ്രൻ ചേട്ടനെ വിളിച്ചുപറഞ്ഞു അവരോട് പെണ്ണ് ആലോചിക്കാനായി ഇങ്ങോട്ടേക്ക് വരാൻ പറയൂ ഈ കല്യാണത്തിന് എനിക്ക് സമ്മതമാണ്.