സ്വത്തുക്കൾ കഴിയപ്പോൾ അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട മക്കൾ. പിന്നീട് അവർക്ക് സംഭവിച്ചത് കണ്ടോ.

എത്രയും പെട്ടെന്ന് ഈ വീട്ടിൽ നിന്ന് നിങ്ങൾ ഇറങ്ങി പൊക്കോണം മകൻ ദേഷ്യത്തോട് കൂടി അച്ഛനോടും അമ്മയോടും ആയി പറഞ്ഞു. ഈ വയസ്സാക്കാലത്ത് ഞങ്ങൾ എങ്ങോട്ടാണ് മോനേ പോകേണ്ടത് നിങ്ങളെന്റെ മോനെ എന്ന് വിളിക്കരുത് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ ജനിപ്പിച്ച മകനെ മകനെന്നല്ലാതെ വേറെ എന്താണ് ഞാൻ എന്ന് വിളിക്കുക. അവൻ പുച്ഛഭാവത്തോടെ അമ്മയെ നോക്കി തള്ളിയിട്ടു പെട്ടെന്നായതുകൊണ്ട് ഭർത്താവ് ദാസേട്ടന് അത് പിടിക്കാൻ സാധിക്കാതെ വന്നു ദാസേട്ടൻ ദേഷ്യത്തോടെ കൂടി അവനെ തല്ലാൻ അപ്പോൾ ഭാര്യ വന്ന് അയാളുടെ നേർക്ക് ഒരു തുണി സഞ്ചി വലിച്ചെറിഞ്ഞു. ഇതും എടുത്ത് എവിടേക്കെങ്കിലും ഇപ്പോൾ തന്നെ ഇറങ്ങി പൊക്കോണം.

   

മരുമകൾ ദേഷ്യത്തോടെ പറഞ്ഞു പിന്നീട് ഒരു നിമിഷം പോലും നിൽക്കാൻ സാധിച്ചില്ല ദാസേട്ടൻ മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് ആ വീട്ടിൽ നിന്ന് ഇറങ്ങി ഇത്രയും നാൾ താമസിച്ച വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മീനാക്ഷി അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മക്കളെല്ലാവരും വിവാഹം എല്ലാം കഴിഞ്ഞ് നല്ല ജീവിതത്തിലേക്ക് എത്തിയതോടെ ഇനിയെങ്കിലും വെറുതെയിരിക്കണം എന്ന് കരുതിയാണ് മക്കളുടെ പേരിൽ എല്ലാ വസ്തുക്കളും എഴുതിവെച്ച് ദാസേട്ടൻ ജീവിതത്തിൽ വിശ്രമം ആരംഭിച്ചത് പക്ഷേ എല്ലാ സമ്പാദ്യവും കയ്യിലായിരുന്ന ശേഷം അച്ഛനെയും അമ്മയെയും അവർ വീട്ടിലെ ആവശ്യമില്ലാത്ത ആളുകളെ പോലെ പെരുമാറാൻ തുടങ്ങി ഇത്രയും ദിവസം മകളുടെ വീട്ടിലായിരുന്നു.

അവിടെ അച്ഛനും അമ്മയും എടുക്കുന്നത് മകൾക്ക് പോലും ഇഷ്ടമില്ലാതെ വന്നു അവൾ അവിടെ നിന്നും ഇറക്കി വിട്ടു കൂടെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് ആൺ മക്കളുടെ അവകാശമാണെന്ന് ഒരു ന്യായീകരണവും അവൾ പറഞ്ഞു. തെരുവിലൂടെ നടക്കുമ്പോൾ ദാസേട്ടൻ മീനാക്ഷി അമ്മയോട് ചോദിച്ചു നിനക്ക് ക്ഷീണം ഉണ്ടോ എന്തെങ്കിലും കഴിക്കണോ വിശക്കുന്നുണ്ടെങ്കിലും മീനാക്ഷി അമ്മ ഒന്നും പറഞ്ഞില്ല. നീ പേടിക്കണ്ട ഇനി നമ്മുടെ ജീവിതത്തിൽ ഒരു കഷ്ടപ്പാടുകളും ഉണ്ടാവില്ല നമ്മൾ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ പോവുകയാണ് വിപരീതമായിട്ടുള്ള സംസാരം കേട്ടപ്പോൾ മീനാക്ഷി അമ്മയ്ക്ക് ചെറിയൊരു പേടി ഉണ്ടായി.

ദാസേട്ടൻ മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് നേരെ കയറി ചെന്നത് അവിടെയുള്ള ഒരു വലിയ വീടിന്റെ മുന്നിലേക്കാണ് അവിടെ ചെന്നപ്പോഴേക്കും അവിടത്തെ വളർത്തുന്ന ചേട്ടനെ കണ്ടു ഓടിവന്നു മീനാക്ഷി അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല ഉടനെ തന്നെ ഏതോ ഒരു ചെറുപ്പക്കാരൻ പയ്യനും ഇറങ്ങി വന്നു. സാർ പറഞ്ഞത് പ്രകാരം എല്ലാം ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്. മീനാക്ഷി അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല എവിടെയോ ജോലി കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു ഒരു കാര്യം മനസ്സിലായി ഈ വീട്ടിൽ വീട്ടിൽ ജോലിക്ക് വേണ്ടിയാണ് എന്നെയും കൊണ്ട് വന്നിരിക്കുന്നത് എന്ന് .

പക്ഷേ ആ വീട്ടിൽ നിന്നും ഒരു പെൺകുട്ടി നിലവിളക്കും ആയാണ് പുറത്തേക്ക് വന്നത് അത് മീനാക്ഷി അമ്മയുടെ കയ്യിൽ കൊടുത്തിട്ട് കയറി വരാൻ പറഞ്ഞു മീനാക്ഷി അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല ദാസേട്ടൻ മീനാക്ഷി അമ്മയുടെ തോളിൽ കൈവെച്ച് പറഞ്ഞു ഇതാണ് നമ്മുടെ വീട് എനിക്കറിയാമായിരുന്നു മക്കൾ ഇതുപോലെ പ്രവർത്തിക്കുമെന്ന് അതിനുവേണ്ടി എന്റെ സമ്പാദ്യത്തിൽ ഞാൻ തന്നെ നിർമ്മിച്ച നമ്മുടെ സ്വന്തം വീട് ഇവിടെ നിന്നും ആരും ഇനി നമ്മൾ ഇറക്കിവിടില്ല നീ ധൈര്യമായി കയറിക്കോളൂ. മീനാക്ഷി അമ്മയെ നോക്കുന്നതിനു വേണ്ടിയാണ് ആ പെൺകുട്ടിയെ അവിടെ നിർത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *