അമ്മയും കുഞ്ഞും തെരുവിൽ കൈ നീട്ടുന്നത് ഭിക്ഷ യാചിക്കാൻ അല്ലായിരുന്നു. കാര്യമറിഞ്ഞാൽ എല്ലാവരും തന്നെ ആ കുഞ്ഞിനെ ആശംസകൾ നൽകി.

നമ്മുടെ മുൻപിൽ എന്തെങ്കിലും പൈസയ്ക്ക് വേണ്ടി കൈ നീട്ടുന്ന ഒരുപാട് ആളുകളെ നമ്മൾ ദിവസവും കാണുന്നതായിരിക്കും. അവരുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി നമ്മൾ ഒരിക്കൽ പോലും ചിന്തിക്കാറില്ല. കാരണം ഉറപ്പായും നമ്മളെക്കാൾ മോശം ഒരു ജീവിത സാഹചര്യത്തിൽ ആയിരിക്കും അവർ കഴിയുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനു പോലുമുള്ള ശേഷി അവർക്കില്ലായിരിക്കും.

   

തന്റെ മക്കളെ നല്ലതുപോലെ നോക്കുന്നതിനും അവർക്കൊരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനുമായി പലപ്പോഴും അമ്മമാർ കുട്ടികളെയും കൊണ്ട് തെരുവിൽ ഇരിക്കുന്ന കാഴ്ച ഇന്ന് നമുക്ക് വളരെ സുപരിചിതമാണ്. അതുപോലെ തന്നെ ഒരു കാഴ്ചയായിരിക്കും എന്നാണ് നമ്മളെല്ലാവരും ആദ്യം ഇതിനെ വിചാരിക്കുന്നത് എന്നാൽ അതല്ല. കുട്ടികളുടെ പിറന്നാളുകൾ വലിയ ആഘോഷമായി നടത്തുന്ന ഇന്നത്തെ കാലത്ത് തന്റെ മകന്റെ പിറന്നാളാണ് അമ്മ ആഘോഷിക്കുന്നത് .

തന്റെ മകന്റെ പിറന്നാളിന് ഒരുപാട് മിട്ടായികളുമായി അമ്മ തെരുവിൽ പോകുന്ന ആളുകൾക്കെല്ലാം തന്നെ കൊടുക്കുകയാണ്. ഇന്ന് എന്റെ മകന്റെ പിറന്നാളാണ് സാർ എന്നു പറഞ്ഞുകൊണ്ടാണ് അവർ മിട്ടായി മറ്റുള്ളവർക്ക് മുൻപിലൂടെ നീട്ടുന്നത്. ഇത് കണ്ട് കുറെ ആളുകൾ മിട്ടായി എടുക്കുന്നതും എന്നാൽ അതിൽ കുറെ ആളുകൾ ആ കുട്ടിയെ പിറന്നാളാശംസകൾ നൽകുന്നതും നമുക്ക് വീഡിയോയിൽ കാണാം. എന്നാൽ കുറേ ആളുകൾ അത് കണ്ടിട്ടും കാണാതെ പോവുകയും ചെയ്യുന്നുണ്ട്.

എന്നാൽ തന്നോട് ആശംസകൾ അറിയിക്കുന്ന സമയത്ത് ആ കുഞ്ഞിന് ഉണ്ടാകുന്ന സന്തോഷം നമുക്ക് വീഡിയോയിൽ കാണാം അവൻ എത്രത്തോളം ആയിരിക്കും അത് ആസ്വദിക്കുന്നു ഉണ്ടാവുക എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോൾ അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനുള്ള പൈസയായിരിക്കും അമ്മ മിട്ടായി വാങ്ങാൻ ചെലവഴിച്ചത് എന്നാൽ തന്റെ മകനെ കൊടുക്കാവുന്ന ഏറ്റവും വലിയൊരു പിറന്നാൾ സമ്മാനമായിരുന്നു അമ്മ കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *