വന്യജീവികളെല്ലാം പരസ്പരം വേട്ടയാടിയാണ് ജീവിക്കുന്നത് ഇവർ തമ്മിൽ മനുഷ്യനെ പോലെ തന്നെ സ്നേഹമോ സഹാനുഭൂതിയോ ഒന്നും തന്നെ ഉണ്ടാകില്ല. ഒരേ വർഗ്ഗത്തിൽ പിറന്ന മനുഷ്യർ തമ്മിൽ ഉണ്ടാകുമായിരിക്കാം പക്ഷേ വ്യത്യസ്തമായ വർഗ്ഗങ്ങൾ തമ്മിൽ ഉണ്ടാകുമോ അത്തരത്തിലുള്ള സംഭവം നമുക്ക് നോക്കാം അമേരിക്കയിലാണ് നടക്കുന്നത്,
അവിടെ മനുഷ്യരുടെ ഉപദ്രവം കാരണവും പ്രായമാകുമ്പോൾ ഉപേക്ഷിക്കുന്നതുമായ ആനകളെ സംരക്ഷിക്കേണ്ട ഒരു സ്ഥലം ശരിക്കും ഒരു കാടിന്റെ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത് അവിടെ നടന്ന ഒരു അപൂർവ സൗഹൃദത്തിന്റെ കഥ അതൊരു ആനയും നായയും തമ്മിലുള്ള കഥയാണ് എവിടെ നിന്നു വന്നു എന്ന് ആർക്കും അറിയില്ല പക്ഷേ ജോലിക്കാരുടെ ശ്രദ്ധയിൽ പെടുമ്പോൾ ആ നായ ആനയുമായി വലിയ സൗഹൃദത്തിലായി.
രണ്ടുപേരും ഒരുമിച്ചാണ് എപ്പോഴും നടപ്പ് പെട്ടെന്ന് നായയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. ജോലിക്കാർ നായകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടതായി വന്നു അപ്പോഴാണ് അവരെ ആ സംഭവം ഞെട്ടിച്ചത് നായകുട്ടിയെ കൊണ്ടുപോയ സ്ഥലത്ത് നിന്നും ആന മാറുന്നില്ല നായയും കാത്തുനിൽക്കുകയാണ് എന്ന്. ജോലിക്കാർക്ക്.
മനസ്സിലായി ആഹാരം വരെ ആ സ്ഥലത്ത് കൊണ്ടുപോയി കൊടുക്കേണ്ടി വന്നു. ഒരുപാട് ശ്രമിച്ചിട്ടും ആന അവിടെ നിന്നും മാറാൻ തയ്യാറായില്ല രണ്ടാഴ്ച കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് നായ തിരിച്ചുവന്നു. പിന്നെ ചെറിയ കുട്ടികളെ പോലെ രണ്ടുപേരും ഓടിക്കളിക്കാൻ തുടങ്ങി വലിയ അത്ഭുതത്തോടെയാണ് അവിടെ ആളുകൾ ഇവരുടെ സൗഹൃദത്തെ കാണുന്നത്.