സാം എന്നാ കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നു. കുറച്ചുദിവസങ്ങൾക്കു മുൻപ് ജോലി കഴിഞ്ഞ് ബസ്സിൽ വരുകയായിരുന്നു ദൂരെ ആയതുകൊണ്ട് തന്നെ ബസിലാണ് യാത്ര ചെയ്യാൻ തീരുമാനിച്ചത് കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്ന് കുറച്ചു പെൺകുട്ടികൾ ബസ്സിലേക്ക് കയറി. കാണുമ്പോൾ തന്നെ അറിയാം കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആണ്. അവർ ഡ്രൈവർ ഇരിക്കുന്നതിന് സൈഡിലുള്ള ലോഗ് സീറ്റിൽ വന്നിരുന്നു.
അവർ ബസ്സിൽ ഇരുന്നുകൊണ്ട് സംസാരിക്കാനും തമാശകൾ പറയാനും തുടങ്ങി. കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ സ്റ്റാൻഡിൽ നിന്ന് ഒരു വയസ്സായ സ്ത്രീ ബസ്സിലേക്ക് കയറി. വളരെയധികം ഒരു സ്ത്രീയായിരുന്നു അത് ചുരിദാർ ആയിരുന്നു വേഷം. ചെറിയതായി അവർ മേക്കപ്പും ചെയ്തിരുന്നു. ബസ് പോകുന്നതിനനുസരിച്ച് അവർക്ക് ശരിക്കും നൽകാൻ പോലും സാധിച്ചിരുന്നില്ല എങ്കിലും അവർ പറ്റുന്നതുപോലെ ബസ്സിന്റെ കമ്പി പിടിച്ചുനിന്നു. ഞാൻ വയസ്സായ സ്ത്രീയെ കണ്ടിട്ട് ആ കുട്ടികളെല്ലാവരും തന്നെ ചിരിക്കാനും കളിയാക്കാനും തുടങ്ങി.
കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ഒരു സീറ്റ് കാലിയായിരുന്നു. ഞാൻ ആ അമ്മയെ എന്റെ അടുത്ത് ഇരുത്തി. അമ്മ എവിടേക്കാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ പറഞ്ഞു ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ പോവുകയാണ്. അപ്പോൾ അവരുടെ തലയിൽ നിന്ന് ഷോള് നേരെ താഴേക്ക് വീണു. തലയിൽ പറയത്തക്ക പൊടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. ആ സ്ത്രീക്ക് ഒട്ടും വയ്യ എന്നെനിക്ക് മനസ്സിലായി.
പിന്നീട് അവർ പറഞ്ഞു തുടങ്ങി എനിക്ക് ക്യാൻസറാണ് അതിന്റെ ചികിത്സയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ ഞാൻ അഡ്മിറ്റ് ആവാൻ പോവുകയാണ്. കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ഒരു സ്റ്റോപ്പിൽ ആ സ്ത്രീ ഇറങ്ങിപ്പോയി. ഞാൻ എഴുന്നേറ്റ് ആ കുട്ടികളുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു. നിങ്ങളുടെ വീട്ടിലുള്ള അമ്മയ്ക്ക് ഇതുപോലെയുള്ള അവസ്ഥ വരുമ്പോൾ ഇതുപോലെ തന്നെ കളിയാക്കി ചിരിക്കണം കേട്ടോ. നിങ്ങൾക്കറിയാമോ ആ അമ്മയ്ക്ക് ക്യാൻസറാണ്.
ആ അമ്മയുടെ കാൻസർ ചിലപ്പോൾ ചികിത്സിച്ച് മാറ്റാൻ സാധിക്കും എന്നാൽ നിന്റെയൊക്കെ ഉള്ളിലുള്ള ക്യാൻസർ എത്ര ചികിത്സിച്ചാലും മാറ്റാൻ സാധിക്കില്ല. ബസ്സ് വീണ്ടും കൂടുതൽ ദൂരം സഞ്ചരിച്ചു. ഒരിക്കലും നമ്മളെക്കാൾ പ്രായമുള്ളവരെയോ വയ്യാത്തവരോ ഉണ്ടെങ്കിൽ അവരെ നമ്മൾ കാണുന്നുണ്ടെങ്കിൽ സഹായിച്ചില്ലെങ്കിലും അവരെ അപമാനിക്കാതിരിക്കുക അപേക്ഷയാണ്. ഇത്രയുമായിരുന്നു അയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.