എപ്പോഴും ഫോണിൽ തന്നെ സമയം ചെലവഴിക്കുന്നത് കണ്ട് എപ്പോഴും വഴക്കിട്ടിരുന്ന അമ്മ എന്നോട് വാട്സ്ആപ്പ് എടുത്തുതരണം അതിനെപ്പറ്റി പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഇനി അച്ഛനെയോടുള്ള ദേഷ്യം തീർക്കാൻ വേണ്ടിയാണോ എന്ന് പോലും ഞാൻ സംശയിച്ചു അമ്മ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും ഞാൻ അമ്മയ്ക്ക് പഠിപ്പിച്ചു കൊടുത്തു ഇപ്പോൾ രാത്രി പണികളെല്ലാം കഴിഞ്ഞതിനുശേഷം അമ്മ ഫോൺ എടുത്തു റൂമിൽ കയറി വാതിൽ അടച്ച് ഇരിക്കും
അച്ഛൻ രാത്രി ടിവി കണ്ട് വരുന്ന സമയം അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എനിക്ക് വല്ലാത്തൊരു ഭയം തോന്നി വേണ്ടാത്ത ചിന്തകളെല്ലാം എന്റെ മനസ്സിൽ വരാൻ തുടങ്ങി. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു കുറെ നാളുകൾക്ക് മുൻപ് വരെ അവർ വളരെ സന്തോഷത്തിലായിരുന്നു പക്ഷേ ഇപ്പോൾ അച്ഛൻ എപ്പോഴും ഫോണിൽ ആയതുകൊണ്ട് അവർ തമ്മിലുള്ള സംസാരം വളരെ കുറഞ്ഞു തുടങ്ങി ഇപ്പോഴിതാ അമ്മയും തുടങ്ങിയിരിക്കുന്നു ഇനി അമ്മയ്ക്ക് മറ്റ് ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടോ എന്ന് പോലും ഞാൻ സംശയിച്ചു
എന്തൊക്കെയായാലും അമ്മയുടെ ഫോൺ ചെക്ക് ചെയ്യണം എന്ന് എനിക്ക് ഉണ്ടായിരുന്നു പക്ഷേ അത് എപ്പോൾ അതിനുള്ള സമയം ഞാൻ നോക്കി നിൽക്കുകയായിരുന്നു അപ്പോഴാണ് അമ്മ രാത്രിയിൽ പണികളെല്ലാം കഴിഞ്ഞ് കുളിക്കുന്ന കുറച്ചു സമയമുണ്ട് എന്ന് ഞാൻ ഓർത്തത് ആ സമയം ഫോൺ എടുക്കാമെന്ന് ഞാൻ തീരുമാനിച്ചു അമ്മ കുളിക്കാൻ പോയ സമയത്ത് ഞാൻ ഫോൺ എടുത്തു പരിശോധിച്ചു. അതിൽ കുറെ ബന്ധുക്കളുടെ ചാറ്റുകളും കൂട്ടത്തിൽ അവരുടെ സ്കൂൾ കാലത്തെ സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു
അതിൽ കുറെ മനോഹരമായി ഇടയിൽ ഒരു ഫോട്ടോ എന്റെ അമ്മ എത്ര സുന്ദരിയാണ് അന്നത്തെ കാലത്ത് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത് അപ്പോഴേക്കും അമ്മ കുളി കഴിഞ്ഞ് എത്തിയിരുന്നു. നീ എന്താ എന്റെ ഫോൺ എടുക്കുന്നെ? ഇതുപോലെ കൂട്ടുകാരോട് ചാറ്റ് ചെയ്യാൻ വേണ്ടിയാണോ അമ്മ റൂമിൽ കതകടച്ചു ഇരിക്കുന്നത്. നിങ്ങളും ഇതുപോലെ തന്നെയല്ലേ റൂമിൽ പോയി കഥകടച്ചല്ലേ ഫോൺ നോക്കി ഞാൻ ചെയ്യുമ്പോൾ എന്റെ മോൻ പേടിച്ചു പോയോ അമ്മയ്ക്ക് വേറെ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ഇതുപോലെ തന്നെയാണ് എനിക്ക് നിങ്ങളും ഫോൺ വിളിച്ചു റൂമിനകത്ത് ഇരിക്കുമ്പോൾ പേടിയാണ്.
എനിക്ക് അതിന്റെ ആവശ്യമില്ല എനിക്ക് മറക്കാനായി രഹസ്യങ്ങൾ ഒന്നും തന്നെയില്ല അതുകൊണ്ട് ഞാൻ ഇനി നിങ്ങൾ ഇരിക്കുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കും. എനിക്ക് അത് ശരിക്കും ഒരു അടി കിട്ടിയത് പോലെ ആയിരുന്നു. പിറ്റേദിവസം മുതൽ ഞാൻ റൂമിൽ പോയ ഫോൺ ഉപയോഗിക്കുന്നത് നിർത്തി എല്ലാവരും ഇരിക്കുമ്പോൾ ഞാൻ സംസാരിച്ചുകൊണ്ട് ഫോണിൽ നോക്കിയിരിക്കും.