ഒരു കൊച്ചു കുട്ടിയെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് ഒരു ജനലിന്റെ കമ്പിയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്ന രണ്ടു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു കുട്ടിയെ വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാൻ സാധിക്കും അതിന്റെ അടുത്ത് തന്നെ ഒരു പൂച്ചക്കുട്ടി ഇരിക്കുന്നത് കാണാം പൂച്ചക്കുട്ടി കുഞ്ഞിനെ വളരെയധികം ശ്രദ്ധിച്ചുകൊണ്ടാണ് ഇരിക്കുന്നത് .
നടന്നുവന്ന വീടിന്റെ ബാൽക്കണിയുടെ മുകളിലുള്ള കമ്പി പിടിക്കാനാണ് ശ്രമിക്കുന്നത് എന്നാൽ അത് കുട്ടിയേക്കാൾ ഉയരത്തിലാണ് ഉള്ളത് മാത്രമല്ല അത് വളരെ അപകടം നിറഞ്ഞ ഒരു പണി കൂടിയാണ്. പൂച്ചക്കുട്ടിക്ക് ഇതിനെക്കുറിച്ച് എല്ലാം നന്നായി അറിയാവുന്നതു കൊണ്ടാകണം കുട്ടി പാൽക്കണിയുടെ കമ്പി പിടിക്കാൻ ആയി ശ്രമിക്കുന്ന പോലെ എല്ലാം തന്നെ പൂച്ചക്കുട്ടി കുട്ടിയുടെ കൈ അവിടെ നിന്നും തട്ടിമാറ്റുന്നത്.
വീണ്ടും വീണ്ടും കുട്ടി കമ്പി പിടിക്കാൻ ശ്രമിക്കുമ്പോൾ അവൻ അവിടെ നിന്നും എഴുന്നേറ്റു ബാൽക്കണിയുടെ മുകളിലേക്ക് കയറി കുട്ടിയുടെ കൈ തട്ടിമാറ്റുന്നത് വീഡിയോയിൽ കാണാം. കുഞ്ഞ് ആ വീട്ടിലെ ചെറിയ കുട്ടിയാണെന്നും അവനെ അവിടെ നിൽക്കുന്നത് അപകടം ആണെന്നും പൂച്ച കുട്ടിക്ക് അറിയാവുന്നതു കൊണ്ടാകാം ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്തു കുട്ടിയെ സംരക്ഷിക്കുന്നത്.
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ അങ്ങനെയാണ് നമ്മൾ അതിനെ ഒരു അംഗത്തെ പോലെ കാണുകയാണെങ്കിൽ നമുക്ക് എപ്പോഴും ഒരു സഹായത്തിന് അവ ഉണ്ടാവുകയും ചെയ്യും. നമുക്ക് വളരെയധികം കൗതുകം തോന്നുന്ന ഒരു വീഡിയോ ആണെങ്കിലും ആ പൂച്ച കുട്ടിക്ക് കുഞ്ഞിനോടുള്ള സ്നേഹവും കരുതലും ആണ് ഇതിലൂടെ വ്യക്തമാകുന്നത്.