ഇന്ന് ആരെയാണ് കണി കണ്ടത്!! ഡെലിവറി ബോയ്‌ക്ക് ഒരു നായ കൊടുത്ത എട്ടിന്റെ പണി കണ്ടോ.

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന് കേട്ടിട്ടുണ്ടോ ഇവിടെ കൊണ്ടുപോയത് പെണ്ണിനെ കൊണ്ടല്ല നല്ല ഹോട്ടൽ ഫുഡും ആയിട്ടാണ് പറഞ്ഞുവരുന്നത് ഒരു തെരുവ് നായയെ കുറിച്ചാണ്. സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകൾ ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇത് ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ്ക്ക് ഒരു നായ കൊടുത്ത പണി എന്ന് വേണമെങ്കിൽ ഇതിനെ പറയാം അല്ലെങ്കിൽ നായയുടെ ടൈം ബെസ്റ്റ് ടൈം എന്നും പറയാം.

   

എന്തുതന്നെയായാലും സിസിടിവിയിൽ പതിഞ്ഞതോടെ രസകരമായ ഒരു വീഡിയോ ആയി മാറി. തനിക്ക് കിട്ടിയ ഓർഡർ പ്രകാരം ഓർഡർ ചെയ്ത വ്യക്തിക്ക് ഫുഡുമായി എത്തിയതാണ് ഡെലിവറി ബോയ്. ഭക്ഷണം വെച്ചിരുന്ന ബാഗ് ബൈക്കിൽ തന്നെ വെച്ച് വീടിന്റെ വാതിൽക്കൽ കാത്തുനിന്നതും മാത്രമേ ആ പാവത്തിന് ഓർമ്മയുള്ളൂ പിന്നീട് എന്ത് സംഭവിച്ചു എന്ന് എന്നതിന് ഉത്തരം ഈ വീഡിയോ വൈറൽ ആയപ്പോൾ ആയിരിക്കും.

അദ്ദേഹത്തിന് മനസ്സിലായത് ബൈക്കിന് പിന്നിൽ ഇരുന്ന ബാഗ് തനിയെ തുറക്കുകയും ഇതെല്ലാം കണ്ടുനിന്നനായ നൈസായിട്ട് ഭക്ഷണപ്പൊതിയുമായി കടന്നുകളഞ്ഞു. ഫുഡ് എടുക്കാൻ വന്ന ഡെലിവറി ബോയ് നോക്കിയപ്പോൾ ഭക്ഷണപ്പൊതി പോലുമില്ല അവിടെ എന്താണ് സംഭവിച്ചത് എന്ന് ലോകം മുഴുവൻ കണ്ടു പക്ഷേ ഡെലിവറി ബോയ് മാത്രം കണ്ടിട്ടുണ്ടാകുമോ എന്തോ.

സംഭവം കാണുമ്പോൾ ചിരി വരും എന്നുണ്ടെങ്കിൽ നായിക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടിയതിന്റെ സന്തോഷവും ഡെലിവറി ബോയ്ക്ക് തന്റെ ജോലി കൃത്യമായി ചെയ്യാൻ പറ്റാത്തതിലുള്ള വിഷമവും നമ്മൾ മറന്നു പോകാൻ പാടില്ല. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ് പക്ഷേ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന കാര്യവും ഇതിലൂടെ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *