ചെറിയ കുട്ടികൾ ജനിക്കുന്നത് മുതൽ നമ്മൾ അവരെ വൃത്തിയുള്ള തുണികളിൽ പൊതിഞ്ഞ് അവരുടെ ശരീരത്തിൽ എപ്പോഴും ചൂട് നിലനിർത്തി നമ്മൾ അവരെ സംരക്ഷിക്കുന്നു മുതിർന്നു കഴിഞ്ഞാലോ നമുക്കുണ്ടാകുന്ന വിഷമങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു എന്നാൽ നമ്മൾ എപ്പോഴും സങ്കടങ്ങൾ പങ്കുവെക്കുന്നത് നമുക്ക് അത്രയും അടുപ്പമുള്ള ആളുകളോട് മാത്രമായിരിക്കും അതായത് മനുഷ്യനെ ചില സന്ദർഭങ്ങളിൽ സ്നേഹിതരുടെയും ബന്ധുക്കളുടെയും സാന്നിധ്യം ചിലപ്പോഴെങ്കിലും അത്യാവശ്യമായി വരും.
പോലെ തന്നെ നമ്മളുടെ സ്നേഹമുള്ളവരുടെ സാന്നിധ്യം പോലും നമ്മളിൽ വലിയ അത്ഭുതങ്ങൾ ഉണ്ടാകും. എന്നതിന് തെളിവാണ് ഈ രണ്ട് ഇരട്ട കുട്ടികളുടെ ജീവിതം. ജനിച്ചപ്പോൾ തന്നെ രണ്ടു പേർക്കും തൂക്കം വളരെ കുറവായിരുന്നു അതുപോലെ ആരോഗ്യവും വളരെയധികം മോശമായിരുന്നു പക്ഷേ അതിലെ ഒരു കുട്ടി പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു പക്ഷേ മറ്റേ സഹോദരിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.
ആ കുഞ്ഞിനെ രക്ഷപ്പെടാൻ യാതൊരു സാധ്യതയും ഇല്ല എന്ന് ഡോക്ടർമാർ വിധി എഴുതുകയും ചെയ്തു. അവസാനം നിമിഷങ്ങളിൽ ശരീരമെല്ലാം തന്നെ വെള്ളം നിറമായി വരുകയും അമ്മയെയോ മറ്റു ബന്ധുക്കളെയോ ഒന്നും കുഞ്ഞിനെ കാണിക്കാതെ ഡോക്ടർമാർ കുട്ടിയെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോൾ അവസാന നിമിഷം അവളുടെ അടുത്ത് സഹോദരി ഉണ്ടാകണമെന്ന് ഡോക്ടർമാർ വിചാരിക്കുകയും അത് കരുതി കുഞ്ഞിനെ ആ എടുത്ത് സഹോദരിയുടെ അടുത്ത് കിടത്തുകയും ചെയ്തു.
പിന്നീടായിരുന്നു ആ അത്ഭുതം സംഭവിച്ചത്. ഡോക്ടർമാർക്കും നേഴ്സിനും കണ്ണുകളെ വിശ്വസിക്കാൻ പോലും സാധിച്ചില്ല അടുത്ത് കിടത്തിയത് അവൾ കൈകൊണ്ട് ഇരട്ട സഹോദരിയുടെ മേലെ വെച്ചു അതുപോലെ കെട്ടിപ്പിടിക്കുകയും ചെയ്തു. ശരീരമാകെ വെളുത്ത് മരവിച്ച കുട്ടി പഴയതുപോലെ ആവാൻ തുടങ്ങി അവളുടെ ആരോഗ്യം മെച്ചപ്പെടാനും തുടങ്ങി ഇന്നും ഈ സംഭവം ഡോക്ടർമാർക്ക് വളരെ അത്ഭുതമായിട്ടാണ് നിലനിൽക്കുന്നത്. ഇതേ രീതി തന്നെ മറ്റു പല കുട്ടികളിലും അവർ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തിട്ടുണ്ട്.