സാധാരണ അമ്മമാർ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാറുണ്ട് കാരണം പല സന്ദർഭങ്ങളിലും തന്റെ ജീവൻ കൊടുത്ത് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച അമ്മമാരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇവിടെ തന്റെ അമ്മയുടെ ജീവനും അമ്മയുടെ പുതിയ ജീവിതവുമാണ് ആ കുഞ്ഞ് ഉണ്ടാക്കിക്കൊടുത്തത്. ഗർഭിണി ആയിരിക്കുമ്പോൾ സംഭവിച്ച അപകടത്തെ തുടർന്ന് ആ സ്ത്രീക്ക് തന്റെ ചലനങ്ങളും ശരീരം പോലും തളർന്നുപോയി.
ഇനിയൊരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് ചികിത്സിച്ച എല്ലാ ഡോക്ടർമാരും അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം മാസത്തിൽ അപകടം സംഭവിച്ചതിനുശേഷം കുഞ്ഞിനെ അവർ ഓപ്പറേഷനിലൂടെ പുറത്തേക്ക് എടുത്തു തുടർന്ന് മൂന്നുമാസം കുഞ്ഞു ഹോസ്പിറ്റലിൽ ആയിരുന്നു അമ്മയും ഹോസ്പിറ്റലിൽ ആയിരുന്നു. അവൾ തമ്മിൽ പരസ്പരം കണ്ടിട്ടുമില്ല തുടർന്ന് മൂന്നു മാസങ്ങൾ കഴിഞ്ഞ് കുഞ്ഞിനെ അമ്മയെ കാണിക്കുവാൻ അവർ പോയി .
പക്ഷേ അമ്മയ്ക്ക് പ്രതികരിക്കാൻ സാധിക്കില്ലല്ലോ എങ്കിലും അമ്മയുടെ അടുത്ത് കുഞ്ഞിനെ കിടത്തി. അത്ഭുതമെന്നു പറയട്ടെ കുഞ്ഞു അമ്മയുടെ അടുത്ത് കിടക്കുകയും കൈകൊണ്ട് അമ്മയെ തലോടുകയും എല്ലാം ചെയ്തു ഇടയ്ക്ക് അമ്മയുടെ അടുത്ത് നിന്നും ചില ചലനങ്ങളും ശബ്ദങ്ങളും ഡോക്ടർമാർ കേട്ടു അവർക്ക് അത് വളരെ അധികം അത്ഭുതമായിരുന്നു.
അമ്മയുടെ തളർന്ന ശരീരത്തിൽ നിന്നും ശബ്ദങ്ങളും ചലനങ്ങളും. കുഞ്ഞിനെ അവർ വേഗം തന്നെ എടുത്തു മാറ്റുകയും അമ്മയ്ക്ക് ചികിത്സ നൽകുകയും ചെയ്തു എന്നാൽ അത്ഭുതമെന്നോണം അമ്മ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു ഇപ്പോൾ കുഞ്ഞിനെ അടുത്ത് കിടത്തുമ്പോൾ അമ്മ തന്നെ കൈ കുഞ്ഞിന്റെ മുകളിലൂടെ തവിക്കുകയും തലോടുകയും എല്ലാം ചെയ്യും അത് ഡോക്ടർമാരെ സംബന്ധിച്ച വലിയ അത്ഭുതമായിരുന്നു ആ കുഞ്ഞ് ദൈവത്തിന്റെ കുഞ്ഞ് തന്നെ.