ചാരുത കേസിന്റെ അവസാന വിധിക്ക് വേണ്ടി കോടതി മുറിയിൽ കാത്തുനിൽക്കുകയായിരുന്നു അച്ഛൻ. മറു പക്ഷത്ത് വക്കീലും തന്റെ മരുമകനും. തെളിവുകളും സാക്ഷികളും എല്ലാം അവർക്ക് നേരെയാക്കി മകളെ കൊന്നത് ഒരു ആത്മഹത്യ ആക്കി മാറ്റിയിരിക്കുകയാണ്. വക്കീലേ തെളിവുകൾ എല്ലാം അവർക്ക് അനുകൂലമായിട്ടാണ് നിൽക്കുന്നത് നമ്മൾ ജയിക്കുമോ. നമുക്ക് നോക്കാം സത്യം നമ്മുടെ ഭാഗത്തല്ലേ. അന്ന് വൈകുന്നേരം വീട്ടിലേക്ക് കയറി വരുമ്പോൾവീട്ടിൽ ആരും തന്നെയില്ല ഉണ്ടായിരുന്ന ഐശ്വര്യം എല്ലാം നഷ്ടപ്പെട്ടുപോയി. ആകെയുണ്ടായിരുന്ന മകളായിരുന്നു. എല്ലാ സ്വത്തും സമ്പാദ്യവും ഉള്ള ഒരു കല്യാണ ആലോചന ആയതുകൊണ്ട് ഉടനെ തന്നെ അത് ആലോചിച്ചു ഉറപ്പിക്കേണ്ട വന്നു മകൾ പറഞ്ഞതാണ് നമുക്ക് പറ്റുന്ന ആളുകളുടെയും പോരെ എന്ന് പക്ഷേ മകളുടെ ഭാവി നോക്കി ഞാൻ അവളെ കല്യാണം കഴിപ്പിച്ച് അയച്ചു.
ആദ്യമെല്ലാം വിളിക്കുകയും ഇടയ്ക്ക് വീട്ടിലേക്ക് വരികയും ചെയ്തിരുന്നു എന്നാൽ പിന്നീട് അത് കുറഞ്ഞുവരുന്നത് കണ്ടപ്പോൾ അവൾ ഒരു കുടുംബിനിയായതിന്റെ തിരക്കുകളിൽ പെട്ട ആയിരിക്കാം എന്ന് ഞാൻ തെറ്റിദ്ധരിച്ചു എന്നാൽ ഒരു വർഷത്തിനുശേഷം മകളെ അമ്പലത്തിൽ വച്ച് കണ്ടപ്പോഴായിരുന്നു അവളുടെ അവസ്ഥ നേരിൽ കണ്ടത്. അച്ഛാ നമ്മൾ വിചാരിച്ചത് പോലെയല്ല. രാജീവേട്ടൻ പുറത്തു മാത്രമേ മാന്യൻ ആയിട്ടുള്ളൂ. അയാൾക്ക് ഞാൻ വെറും ശരീരം മാത്രമാണ്. അയാളുടെ എല്ലാതരത്തിലുള്ള തെറ്റുകൾക്കും ഒരു മറയം മാത്രമായിരുന്നു ഞാൻ. അപ്പോഴേക്കും പുറത്തുനിന്ന് രാജീവ് കാറിൽ ശബ്ദം ഉണ്ടാക്കി.
അച്ഛാ ഞാൻ പോകുന്നു ഇപ്പോൾ ഇതു മതി പിന്നെ കാണുമ്പോൾ ഞാൻ സംസാരിക്കാം. മകൾ പറഞ്ഞത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു പിറ്റേദിവസം തന്നെ അവളെ അവിടെ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന് തീരുമാനിച്ചു എന്നാൽ രാവിലെ നേരം വെളുക്കും മുൻപേ വാർത്ത ഞാൻ അറിഞ്ഞു. ചെന്ന് നോക്കുമ്പോൾ വീടിന്റെ പുറകിലത്തെ മരത്തിൽ തൂങ്ങിയാടുകയായിരുന്നു എന്റെ മകൾ. അതൊരു കൊലപാതകമാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു എന്നാൽ അതിനെ ഒരു ആത്മഹത്യ ആക്കും തരത്തിലുള്ള എല്ലാ കാര്യങ്ങളും അവർ മുൻകൂട്ടി ചെയ്തിരുന്നു അതുകൊണ്ടുതന്നെ എനിക്ക് അതൊന്നും തെളിയിക്കാനും സാധിച്ചില്ല എന്നാൽ നീതിപീഠത്തിലുള്ള അവസാന വിശ്വാസം നഷ്ടപ്പെടാതെയായിരുന്നു ഞാൻ ലാസ്റ്റ് കാത്തിരുന്നത്.
വിധി വരുന്ന ദിവസം രാവിലെ നേരത്തെ തന്നെ എല്ലാ കാര്യങ്ങളും കഴിപ്പിച്ചു. ഒരു സ്വർണ്ണപ്പണിക്കാരൻ ആയതുകൊണ്ട് തന്നെ വീട്ടിലെ സൈനേഡ് ചെറിയൊരു കുപ്പി ഞാൻ കയ്യിൽ കരുതിയിരുന്നു. കോടതി മുറിയിലേക്ക് എത്തിയപ്പോഴേക്കും എല്ലാവരും തന്നെ ജഡ്ജിനെ വണങ്ങി ഇരുന്നു. എന്നാൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു വന്നത്. രാജീവൻ തെറ്റ് ചെയ്തതായി തെളിവുകൾ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ അതൊരു ആത്മഹത്യയാണ് എന്ന് കോടതി ഉറപ്പുവച്ചു. മൂന്നുവർഷത്തെ എന്റെ പ്രയത്നം അത് വെറുതെയായി.
പക്ഷേ എന്റെ മകൾ തോൽക്കാൻ ഞാൻ സമ്മതിക്കില്ല വന്നതിനുശേഷം പുറത്തേക്ക് ഇറങ്ങിയ അവൻ എന്റെ നേരെ വെല്ലുവിളിയുമായി എത്തി ഞാൻ തന്നെയാണ് നിങ്ങളുടെ മകളെ കൊന്നത് എന്റെ കൈകൾ കൊണ്ട്. അവനത് പറഞ്ഞുതീരലും അവന്റെ കഴുത്തിന് പിടിച്ച് വായിൽ സൈനേഡ് ഒഴിക്കുന്നതും ഓർമിച്ചായിരുന്നു. അവിടെ നിൽക്കുന്നവരോട് എല്ലാം തന്നെ ഉറക്കുകയാണ് ഞാൻ പറഞ്ഞത്. എന്റെ മകളെ കൊന്നതിനാണ് എന്നിട്ട് എന്നോട് ചോദിക്കുന്നു നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ഇതാണ് എനിക്ക് ചെയ്യാൻ പറ്റുന്നത് ഇനി എനിക്കൊന്നും തന്നെ നോക്കാനില്ല എന്റെ മകൾ ജയിച്ചു തന്നെ എനിക്ക് കാണണം.