ഓരോ കുഞ്ഞുങ്ങളും അമ്മയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനു മുൻപ് തന്നെ ആദ്യം കേൾക്കുന്ന ശബ്ദം അമ്മയുടെ തന്നെ ആയിരിക്കും. അതുകൊണ്ടുതന്നെ ആകാം പ്രസവത്തിനുശേഷം പുറത്തേക്ക് വരുന്ന ഓരോ കുഞ്ഞിനും തന്റെ അമ്മയെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത്. തന്റെ അമ്മയുടെ സ്പർശനവും ശബ്ദവും ആണ് ഏതൊരു കുഞ്ഞിനെയും സ്വന്തം പരിസരങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നത്.
എന്നാൽ അതിനു സാധിക്കാതെ വരുന്ന കുഞ്ഞുങ്ങളെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ അമ്മയുടെ ശബ്ദം കേൾക്കാൻ കഴിയാതെ പോയ ഒരു കുഞ്ഞിനെ കുറെ നാളത്തെ ചികിത്സയ്ക്കുശേഷം തന്റെ അമ്മയുടെയും ശബ്ദം കേൾക്കാൻ ഇടയായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഡോക്ടർമാരും ആ മാതാപിതാക്കളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ നിമിഷം അതെ ജന്മനാൽ കേൾവി ശക്തിയില്ലാത്ത തങ്ങളുടെ കുഞ്ഞിനെ ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ഡോക്ടർമാർ യന്ത്രത്തിന്റെ സഹായത്തോടെ അവന് കേൾക്കാൻ സാധിച്ചേക്കും ഇന്ന് ഡോക്ടർമാർ പറഞ്ഞത് എന്റെ മകൻ എന്റെ ശബ്ദം ഒന്ന് കേൾക്കണം അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായി മാറിയത് യന്ത്രം ചെവിയിൽ ഘടിപ്പിച്ച ദിവസം ആ മാതാപിതാക്കൾ മാത്രമല്ല ഡോക്ടർമാരും പ്രാർത്ഥിക്കുകയായിരുന്നു .
കുട്ടിയുടെ ചെവിയിൽ യന്ത്രം അമ്മ അവനെ വിളിച്ചു. ആദ്യം എന്താണെന്ന് മനസ്സിലായില്ല എങ്കിലും പിന്നീട് അവിടെ നടന്നത് ഏതൊരു കഠിന ഹൃദയത്തെയും കരളലിയിപ്പിക്കുന്ന രംഗങ്ങൾ ആയിരുന്നു. ഡോക്ടർമാർ പോലും കണ്ണീരിൽ അടക്കിപ്പിടിക്കാൻ ഒരുപാട് പാടുപെടുന്നുണ്ടായിരുന്നു. ആദ്യമായി ആ കുഞ്ഞ് അമ്മയുടെ ശബ്ദം കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. അവന്റെ ചിരി മാത്രം മതിയായിരുന്നു ഡോക്ടർമാർക്ക് കിട്ടേണ്ട ഏറ്റവും വലിയ പ്രതിഫലം.
https://youtu.be/kqqEkTJKL6A