കോളേജിലേക്കുള്ള ബസ് ഇറങ്ങി നടക്കുമ്പോൾ ആയിരുന്നു ഒരു സ്കൂട്ടി കൊണ്ട് അവളുടെ മുന്നിൽ നിർത്തിയത്. ലക്ഷ്മി അവളുടെ കൂടെ കോളേജിലേക്ക് എത്തി അപ്പോൾ അതാ കൂട്ടുകാരികളെല്ലാം ചേർന്ന് കോളേജിന്റെ ഫ്രണ്ടിൽ നിൽക്കുന്നു എന്താണ് കാര്യം തിരക്കിയപ്പോൾ ഇന്നവരുടെ ക്ലാസിലേക്ക് ആരതിയുടെ പിറന്നാളാണ് ഉച്ചയ്ക്ക് അവളുടെ വീട്ടിലേക്ക് എല്ലാവരും ഭക്ഷണം കഴിക്കാനായി പോകുന്നുണ്ട് എന്ന് പറഞ്ഞു എല്ലാവരും സന്തോഷത്തിലാണെങ്കിലും ലക്ഷ്മി വളരെ സങ്കടത്തിൽ ആയിരുന്നു .
എന്തുകൊണ്ട് എന്നാൽ അവരുടെ കൂട്ടുകാരികളെല്ലാം തന്നെ ഒരുപാട് പൈസ ഉള്ളവരാണ്. അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ പോലുമുള്ള പൈസ തന്റെ കൈവശമില്ല എന്ന് അവൾക്ക് നന്നായിട്ട് അറിയാമായിരുന്നു. മാളവികക്ക് ലക്ഷ്മിയെ പറ്റി അറിയാം അതുകൊണ്ട് കയ്യിലുള്ളത് മാത്രം അവൾ വേടിച്ചു അവർക്ക് നൽകി. അവരെല്ലാവരും ചേർന്ന് ഉച്ചയ്ക്ക് ആരതിയുടെ വീട്ടിലേക്ക് പോയി വീട് തന്നെയും ഒരു കൊട്ടാരത്തിനെ പോലെ ഉണ്ടായിരുന്നു ലക്ഷ്മി അത്ഭുതത്തോടെ അവിടെയെല്ലാം നോക്കി നിന്നു. അവരെല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു മാളവിക ആ ബോംബ് പൊട്ടിച്ചത്. അടുത്ത പിറന്നാൾ നമ്മുടെ ലക്ഷ്മിയുടെ ആണ് നമുക്ക് അടിച്ചുപൊളിക്കണം.
കൂട്ടുകാരെല്ലാവരും ശരിയെന്നു പറഞ്ഞെങ്കിലും ലക്ഷ്മിക്ക് അത് വളരെയധികം ഞെട്ടൽ ആയിരുന്നു ഇത്രയും പൈസയുള്ള തന്റെ കൂട്ടുകാരെ എങ്ങനെ എന്റെ ചെറ്റകുടലിലേക്ക് ഞാൻ ക്ഷണിക്കും. അന്ന് വൈകുന്നേരം വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ മറ്റു വീടുകളിലെ വീട്ടിൽ ജോലികളെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയിരുന്നു അവിടെ നിന്നും തനിക്ക് കഴിക്കാൻ വേണ്ടി പലഹാരങ്ങൾ എല്ലാം അമ്മ കൊണ്ടുവന്ന് വച്ചു പക്ഷേ അതൊന്നും കഴിക്കാൻ നിൽക്കാതെ കട്ടിലിലേക്ക് ഞാൻ കമിഴ്ന്നു കിടന്നു.
അമ്മ കാര്യം ചോദിച്ചപ്പോൾ ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു അമ്മ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷേ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നോക്കുന്ന അമ്മയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. സാരമില്ല മോളെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല നമ്മുടെ അവസ്ഥ ഇങ്ങനെയായി പോയി. പിറന്നാൾ ദിവസം ലക്ഷ്മി കോളേജിൽ പോകാൻ മടി കാണിച്ചു അമ്മ നിർബന്ധിക്കുവാനും പോയില്ല. ശേഷം വീട്ടിലെ ജോലികൾ ചെയ്യുന്നതിന് വേണ്ടി ലക്ഷ്മി എഴുന്നേറ്റു. അപ്പോഴാണ് വീടിന്റെ മുൻപിൽ കുറച്ച് കാറുകൾ വന്നുനിന്നത് കൂട്ടുകാരുടെ ആണെന്ന് അവൾക്ക് മനസ്സിലായി പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന തിരിച്ചറിഞ്ഞതോടെ വീട്ടിലേക്ക് കൂട്ടുകാരെ ക്ഷണിച്ചു.
മാളവിക പറഞ്ഞു നീ വേഗം ഡ്രസ്സ് മാറി ഞങ്ങളോടൊപ്പം വരു. അവൾക്കൊന്നും മനസ്സിലായില്ല കാറിൽ കയറി യാത്ര ചെയ്യുമ്പോഴും എവിടേക്കാണ് പോകുന്നത് എന്ന് അവരാരും തന്നെ ലക്ഷ്മിയോട് പറഞ്ഞില്ല യാത്ര അവസാനിച്ചത് ഒരു പുതിയ വീടിന്റെ മുന്നിലായിരുന്നു. പുറത്തിറങ്ങിയപ്പോൾ തന്റെ കോളേജിലെ എല്ലാവരും അവിടെയുണ്ട് കൂട്ടത്തിൽ തന്റെ അമ്മയും. ലക്ഷ്മിയോട് പറഞ്ഞു ഇത് നിന്റെ കൂട്ടുകാരൻ നിനക്ക് വേണ്ടി പണികഴിപ്പിച്ച നിന്റെ സ്വന്തം വീട് ഇതാണ് ഇന്ന് പിറന്നാളിന് അവർ നിനക്ക് നൽകുന്ന വലിയ സമ്മാനം അവൾ നിറകണ്ണുകളോടെ പിന്നിൽ കൂട്ടുകാരെ ഒന്ന് നോക്കി. ലക്ഷ്മിയുടെ കണ്ണുകൾ കണ്ണുനിറഞ്ഞതുകൊണ്ടാകാം കൂട്ടുകാരും കരയുകയായിരുന്നു.