ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ ഒരാളുടെ കല്യാണം നടന്നാൽ അത് വളരെയധികം വൈറലായി മാറാറുണ്ട്. കാരണം പലതരത്തിലാണ് ഇന്നത്തെ കാലത്ത് കല്യാണം നടക്കുന്നത് എല്ലാ രീതിയിലും വ്യത്യസ്തത ഉണ്ടാക്കാനായിരിക്കും എല്ലാവരും ശ്രദ്ധിക്കുന്നത്. അതുപോലെ തന്നെ ഓരോ പ്രദേശത്തെയും കല്യാണം പല രീതിയിൽ ആയിരിക്കും നടക്കുന്നത് അതിന്റെ ചടങ്ങുകളും കാഴ്ചകളും എല്ലാം തന്നെ വ്യത്യസ്തവും മനോഹരവും ആയിരിക്കും .
ചിലത് നമുക്ക് വളരെയധികം അത്ഭുതം ഉണ്ടാക്കുന്ന തരത്തിലുള്ളതായിരിക്കും. ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ പല കല്യാണങ്ങളിലും കല്യാണ ചെക്കൻ വരുന്നത് കുതിരപ്പുറത്ത് ആയിരിക്കും. കുതിരയെയും വളരെ മനോഹരമായി അലങ്കാരം ചെയ്തു അതിൽ മണവാളൻ കയറിയിരുന്നു പെണ്ണിന്റെ വീട്ടിലേക്ക് വിവാഹത്തിന് വേണ്ടി എത്തുന്നത്. അവിടെയുള്ളവർക്ക് അതൊരു വലിയ ചടങ്ങ് കൂടിയാണ്.
അതുപോലെ ഒരു കല്യാണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കല്യാണ ചെറുക്കൻ കുതിരപ്പുറത്ത് എത്തുകയും എന്നാൽ കല്യാണത്തിന്റെ ആഘോഷ തിമിർപ്പിനിടയിൽ പടക്കം പൊട്ടിക്കുകയും പടക്കത്തിന്റെ പേടി കാരണം കുതിര ഓടുകയും ചെയ്തു. എന്നാൽ അതിലൊരു കാര്യം ഉള്ളത് കുതിരപ്പുറത്ത് ഇരിക്കുന്ന കല്യാണ ചെക്കനെയും കൊണ്ടാണ് കുതിര ഓടിയത്.
എവിടേക്കാണ് കുതിര ഓടിയത് എന്ന് പറയാൻ പറ്റില്ല കാരണം അത്രയും ദൂരത്തേക്ക് അത് പേടിച്ച് ഓടി പിന്നാലെ ഒരാൾ ഓടുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. രസകരമായ ഈ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റ് ചെയ്തത് എന്നാൽ പോയ കുതിര ഇനി തിരികെ വരുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
https://youtu.be/7o9PO9oHN-s