അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന് കേട്ടിട്ടില്ലേ നമുക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഏത് സാഹചര്യത്തിലും നമ്മളോടൊപ്പം നിൽക്കുന്ന ആളാണ് നമ്മുടെ അമ്മ. വീട്ടിൽ നിന്നും മാറി നിൽക്കുമ്പോഴാണ് പലരും അമ്മയുടെ വില അറിയുന്നത് അമ്മ നൽകുന്ന സ്നേഹവും വാൽസല്യം അമ്മ ഉണ്ടാക്കി തരാറുള്ള രുചിയുള്ള ആഹാരം എല്ലാം മിസ്സ് ചെയ്യുന്നതും അമ്മ തനിക്ക് ആരായിരുന്നു എന്ന് തിരിച്ചറിവ് പലർക്കും ലഭിക്കുന്നത് വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ ആയിരിക്കും.
അത്തരത്തിൽ ഒരു സാഹചര്യത്തിൽ പെട്ടെന്ന് ഒരു നിമിഷം നിലച്ചിരിക്കാതെ അമ്മ മുന്നിൽ വന്നു പ്രത്യക്ഷപ്പെട്ടാലോ. അത്തരത്തിൽ ഒരു സർപ്രൈസ് വിസിറ്റ് തന്നെ മകൾക്കായി ഒരുക്കിയ ഒരു അമ്മയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഹോസ്റ്റലിൽ കൂട്ടുകാരികളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെ അരികിലേക്ക് അവളെ കെട്ടിപ്പിടിച്ച് കിടന്നു കൊണ്ടാണ് അമ്മ സർപ്രൈസ് നൽകിയത്.
കൂട്ടുകാരികളിൽ ഒരാൾ ആരാ നിന്നെ കെട്ടിപ്പിടിച്ചത് എന്ന് നോക്കിക്കേ എന്ന് പറഞ്ഞപ്പോഴാണ് മകൾ തിരിഞ്ഞു നോക്കിയത്. അമ്മയെ കണ്ട പാടെ സന്തോഷം കൊണ്ട് വാരി പുണരുന്ന മകളുടെ റിയാക്ഷൻ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്.
അമ്മയും മകളും ആയാൽ ഇങ്ങനെ വേണമെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അമ്മയെ മിസ്സ് ചെയ്യുന്നു എന്നാണ് മറ്റുചിലർ കമന്റ് ചെയ്തത്. ഒപ്പം തന്നെ ഈ അമ്മയുടെയും മകളുടെയും സ്നേഹം ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്നും മറ്റുള്ളവർ ഈ സ്നേഹം കണ്ടുപഠിക്കട്ടെ എന്നും ഉള്ള ആശംസയുമായി നിരവധി കമന്റുകൾ വീഡിയോക്ക് ലഭിച്ചു.