പാതിരാത്രി ഒളിച്ചോടാൻ തയ്യാറായി അമ്മ. എന്നാൽ പോകുന്നതിനിടയിൽ യാത്ര തടഞ്ഞ ആളെ കണ്ട് അമ്മ ഞെട്ടി.

മോള് ഉറങ്ങിയോ. എല്ലാ അമ്മയും മോൾക്ക് ഉറക്കം വരുന്നില്ല എനിക്ക് ഒരു കഥ പറഞ്ഞു തരാമോ ഞാൻ ഉറങ്ങും. എന്റെ മടിയിലേക്ക് കടന്നു അമ്മ മോൾക്ക് കഥ പറഞ്ഞു തരാം. ഒരു രാജകുമാരിയുടെ കഥ രാജകുമാരിക്ക് ഒരാളുമായി വലിയ ഇഷ്ടത്തിലായിരുന്നു അയാൾ ഒരു രാക്ഷസൻ ആണെന്ന് രാജകുമാരിക്ക് അറിയില്ലായിരുന്നു അച്ഛന്റെ വാക്കുകൾ ഒന്നും കേൾക്കാതെ രാജകുമാരന്റെ കൂടെ രാജകുമാരി ഇറങ്ങിപ്പോയി പക്ഷേ രാജകുമാരിക്ക് പിന്നീട് സംഭവിച്ചത്. മോൾ ഉറങ്ങിയോ കഥ പറഞ്ഞവസാനിക്കും മുൻപേ മോൾ ഉറങ്ങിയിരുന്നു. ആ കഥ എനിക്ക് ഒരിക്കലും പൂർത്തിയാക്കാൻ സാധിക്കില്ല. കാരണം ആ കഥയിലെ രാജകുമാരി ഞാൻ തന്നെയാണ് അച്ഛന്റെ മരണത്തിന് ഇടയാക്കിയ രാജകുമാരി.

   

അന്ന് വൈകുന്നേരം മകൾ വീട്ടിലേക്ക് വന്നപ്പോൾ എന്നോട് ഒന്നും സംസാരിച്ചില്ല എന്തുപറ്റി എന്ന് ഞാൻ ചോദിച്ചു അവൾ എന്നോട് പറഞ്ഞു. അമ്മ ചീത്തയാണോ അച്ഛമ്മ പറഞ്ഞു അമ്മ ചീത്തയാണ് എന്ന് അച്ഛനെ ഉപേക്ഷിച്ച് അമ്മ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും എന്നും എന്നോട് പറഞ്ഞു ശരിയാണോ അമ്മ. അമ്മ മകളെ ചേർത്ത് പിടിച്ചു എല്ലാം അങ്ങനെയൊന്നുമില്ല അവരെ വെറുതെ പറഞ്ഞതാ നീ അതൊന്നും വിശ്വസിക്കേണ്ട. എന്റെ മകളോട് ഞാൻ എങ്ങനെ കള്ളം പറയും ഒരു ദിവസം ഞാൻ അവളെ വിട്ട് പോവുക തന്നെ ചെയ്യും. പ്രണയിച്ച വിവാഹം കഴിക്കുമ്പോൾ അറിയില്ലായിരുന്നു അയാൾ ഒരു ദുഷ്ടനാണ് എന്ന് വീട്ടിലേക്ക് കയറു വന്നപ്പോൾ സ്ത്രീധനം ഒന്നും ഇല്ലെന്ന് പറഞ്ഞ് അമ്മായിയമ്മ അപ്പോൾ വഴക്ക് തുടങ്ങിയതാണ്,

പിന്നീട് അയാളുടെ വക എപ്പോഴും അടിയും ചവിട്ടും മാത്രം. ഉപേക്ഷിച്ചു പോരാൻ തുടങ്ങുമ്പോൾ ആയിരുന്നു മകൾ വയറ്റിൽ ഉണ്ടെന്ന കാര്യം അറിഞ്ഞത് പിന്നീട് അവൾക്ക് വേണ്ടിയാണ് ജീവിച്ചത്. ആ മാനസികാവസ്ഥയിൽ എന്റെ അച്ഛന്റെ അടുത്തുനിന്ന് ഒന്നും കിട്ടുന്ന അതേ വാത്സല്യം തൊട്ടടുത്ത വീട്ടിലെ അയൽക്കാരന്റെ കയ്യിൽ നിന്ന് കിട്ടിയപ്പോൾ ഞാൻ അയാളെ സ്നേഹിച്ചു പോയി. മകൾ കൂടെ വരുന്നത് അയാൾക്കിഷ്ടം ഇല്ലാത്തതുകൊണ്ട് അവളെ ഇവിടെ നിർത്തിയിട്ട് വേണം എനിക്ക് പോകുവാൻ ദിവസങ്ങൾ അടുത്തു കഴിഞ്ഞു എപ്പോൾ വേണമെങ്കിലും എനിക്ക് യാത്രയാക്കേണ്ടി വരും.

ഇന്നായിരുന്നു ആ ദിവസം അമ്മ രാവിലെ തന്നെ ബാഗുകൾ എല്ലാം തന്നെ പാക്ക് ചെയ്ത് റെഡിയായി ഇരുന്നു മകളെ സാധാരണ രീതിയിൽ ക്ലാസിലേക്ക് പറഞ്ഞുവിട്ടു അമ്മ പോകാനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ ചെയ്തു തീർത്തു. വൈകുന്നേരം മകൾ വരുമ്പോൾ നെഞ്ചിടിപ്പ് കൂടി വന്നു. വീട്ടിലേക്ക് അവൾ സന്തോഷത്തോടെ കയറി വന്നു അവൾക്കിഷ്ടപ്പെട്ട സാധനങ്ങൾ എല്ലാം ഞാൻ ഉണ്ടാക്കി വച്ചു കാരണം ഇനി അവളെ കാണാൻ സാധിച്ചില്ല എങ്കിലും. അവൾ ഏതെല്ലാം ആസ്വദിച്ചു കഴിക്കുന്നത് ഞാൻ നോക്കി നിൽക്കേണ്ടി വന്നു. അന്ന് രാത്രി മനപ്പൂർവം അവളെ മറ്റൊരു സ്ഥലത്തേക്ക് ഞാൻ മാറ്റി കിടത്തി. രാത്രിയിൽ മകൾ നന്നായി ഉറങ്ങി എന്നുറപ്പായത്തോടെ ഞാൻ പിന്നിലെ വാതിൽ തുറന്ന് പുറത്തേക്ക് കടക്കാൻ തുടങ്ങി.

അപ്പോഴാണ് എന്റെ സാരീ തുമ്പ് ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയത്. തിരിഞ്ഞുനോക്കിയപ്പോൾ അത് മകൾ ആയിരുന്നു അമ്മ എന്നെ വിട്ടു പോവുകയാണ് അല്ലേ അപ്പോൾ അച്ഛമ്മ പറഞ്ഞതൊക്കെ ശരിയാണ്. എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല. അമ്മ എന്നെ വിട്ടു പോയാൽ ഏതെങ്കിലും രാക്ഷസന്മാർ എന്നെ പിടിച്ചു കൊണ്ടു പോകില്ലേ അപ്പോൾ ഞാൻ എന്തു ചെയ്യും അമ്മ. അവളുടെ നിഷ്കളങ്കമായ ചോദ്യം ഞാൻ അവളെ കെട്ടിപ്പിടിച്ചു ഇല്ല ഞാൻ നിന്നെ വിട്ടു എവിടേക്കും പോകില്ല കുറച്ച് പഴയ വസ്ത്രങ്ങളാണ് ഞാൻ അത് പിന്നിലേക്ക് കൊണ്ടുവയ്ക്കാൻ പോയതാണ്.

എന്റെ മോളെ വിട്ട് ഞാൻ എവിടേക്കും പോകില്ല ഇത് അമ്മയുടെ ഉറപ്പ് അവളെയും വിളിച്ച് മുറിയിലേക്ക് കടന്നു അവൾ കിടക്കുമ്പോൾ പലതും ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. എനിക്ക് സംഭവിച്ചത് പോലെ ഒരു രാക്ഷസൻ മാരുടെ കയ്യിലും അവൾ പെട്ടു പോകാൻ പാടില്ല നന്നായി പഠിച്ച് അവളെ സ്വന്തം കാലിൽ ധൈര്യത്തോടെ നിർത്തണം. ഒരു കഴുകാൻ പോലും അവളെ പിടിക്കാത്ത രീതിയിൽ എനിക്ക് അവളെ സംരക്ഷിക്കണം. എനിക്ക് സംഭവിച്ച ദുരന്തം ഒരിക്കലും എന്റെ മകൾക്ക് സംഭവിക്കാൻ പാടില്ല. ഒരു നിമിഷം മനസ്സിൽ സംഭവിച്ച പൊട്ട ബുദ്ധി എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *