അച്ഛൻ തയ്യാറാക്കിയ എഗ്രിമെന്റിൽ സന്തോഷത്തോടെ ഒപ്പ് വയ്ക്കുന്ന ഒരു കൊച്ചു സുന്ദരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കണ്ടാൽ മൂന്ന് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന മകൾക്കായി അച്ഛൻ തയ്യാറാക്കിയിരിക്കുന്നത് നോ ബോയ് ഫ്രണ്ട് സ്റ്റിൽ 2042. ഒരു വെളുത്ത ടീ ഷർട്ടിലാണ് ഇപ്രകാരം എഴുതി തയ്യാറാക്കി വച്ചിരിക്കുന്നത്. അതായത് 20042 വരെ ബോയ്ഫ്രണ്ട് പാടില്ല.
എന്നർത്ഥം എന്നിട്ട് അതിനെക്കുറിച്ച് വിശദമായി എഴുതിയിരിക്കുന്ന ഒരു അഗ്രിമെന്റ് അച്ഛൻ മകൾക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം ഈ പേപ്പർ വാങ്ങി ആ കൊച്ചു സുന്ദരിയും പൂർണസമ്മതത്തോടെയും സന്തോഷത്തോടെയും എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നത് കാണാം ശേഷം ഉപചാരപൂർവ്വം ടീഷർട്ട് അച്ഛൻ മകൾക്ക് സമ്മാനിക്കുന്നതും ഇരുവരും ചേർന്ന് കൈയ് കൊടുത്തു സന്തോഷിക്കുന്നതും വീഡിയോയിൽ കാണാം.
രസകരമായ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ എല്ലാവരും തന്നെ രേഖപ്പെടുത്തിയത് തമാശയ്ക്ക് വേണ്ടിയാണ് ഇത്തരം ഒരു വീഡിയോ എടുത്തത് എങ്കിലും അതിന് പിന്നിൽ ഒരു നല്ല ഉദ്ദേശം കൂടിയുണ്ട് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് ഒരാളെ സ്നേഹിക്കാനും മനസ്സിലാക്കാനും ഉള്ള സമയം നമുക്ക് മുന്നിൽ ഒരുപാട് ഉണ്ട് എന്നാൽ പഠിക്കേണ്ട സമയത്ത് പഠിക്കുക തന്നെ വേണം.
അതിൽ നന്നായി ഉയർച്ച കാണിച്ചതിനു ശേഷം വേണം നമ്മൾ നമുക്ക് വേണ്ടി പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത്. എങ്കിൽ മാതാപിതാക്കളുടെ പൂർണ്ണസമ്മത്തോടെ അവർ നമുക്ക് വേണ്ടി സന്തോഷത്തോടെ അത് ചെയ്തു തരുകയും ചെയ്യും. മക്കളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിയുന്ന ഏതൊരു മാതാപിതാക്കൾക്കും ഇതുപോലുള്ള വലിയ കാര്യങ്ങൾ ചെറിയ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും എന്നും ഈ വീഡിയോ നമ്മളെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
https://youtu.be/5wTwms5LNq0