“ഇത് എനിക്ക് ചെയ്യാവുന്ന കാര്യമല്ലേ ഉള്ളൂ. അമ്മ മാറിനിന്നോ ഞാൻ ചെയ്തു തരാന്നെ ” ഒരുപാട് മനസ്സ് നിറച്ച വീഡിയോ.

നമ്മുടെ സമൂഹത്തിലുള്ളവർക്ക് പൊതുവേ ഇപ്പോഴും പോലീസുകാരെ കാണുമ്പോൾ ഒരു ഭയം തന്നെയാണ്. അവർ നമ്മളിൽ ഓരോരുത്തരും ആണ്. നമ്മളെയെല്ലാം സംരക്ഷിക്കുകയും നമുക്കെല്ലാം സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് അവരുടെ ചുമതല. വളരെയധികം സ്നേഹത്തോടെയും കരുതലോടെയും സമൂഹത്തോട് പെരുമാറുന്ന പോലീസുകാർ ഉണ്ട് എങ്കിലും ചില ആളുകളുടെ പ്രവർത്തികൾ മൂലം പലപ്പോഴും നമുക്ക് പോലീസുകാരെ ഭയമായിരിക്കും.

   

എന്നാൽ ഇവിടെ ഇടാൻ പോലീസുകാരോട് വളരെ സ്നേഹവും ബഹുമാനവും തോന്നുന്ന തരത്തിൽ ഒരു വീഡിയോ വൈറൽ ആവുകയാണ്. വഴിയിൽ വിറകുകൾ ശേഖരിച്ചുകൊണ്ടിരുന്ന അമ്മയെ സഹായിക്കുന്ന ഒരു സ്നേഹനിധിയായ പോലീസുകാരന്റെ വീഡിയോ ആണ് ഇത്. വഴിയിൽ കിടക്കുന്ന ആ വലിയ വിറകുകൾ എടുക്കാൻ സാധിക്കാതെ വിശപ്പിൻ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ആ പോലീസുകാരൻ ചെയ്തത് കണ്ടോ.

ഓടിച്ചെന്ന് അമ്മയുടെ കയ്യിൽ നിന്നും ആ വിറകുകൾ എല്ലാം വാങ്ങി അമ്മയ്ക്ക് എടുത്തുകൊണ്ടു പോകാൻ പറ്റുന്ന രീതിയിൽ വിറകുകളെയെല്ലാം ഓടിച്ച് അമ്മയെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ സ്നേഹമുള്ള ഒരു പോലീസുകാരനെ കാണുമ്പോൾ നമുക്കും പോലീസുകാരോട് ഒരു വല്ലാത്ത സ്നേഹം തോന്നും. അവർക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം മാത്രമല്ല. ഒരു അമ്മയോടുള്ള സ്നേഹവും കൂടിയാണ്.

ഒരു അമ്മയുടെ മുൻപിൽ എത്ര വലിയ ഉദ്യോഗസ്ഥൻ ആയാലും അമ്മയ്ക്ക് അവർ കുഞ്ഞുങ്ങൾ തന്നെയാണല്ലോ. അമ്മയെ സഹായിക്കാൻ ഒരു മകൻ വന്നാൽ അത് എപ്പോഴെങ്കിലും വേണ്ട എന്ന് പറയുമോ ഇല്ല. ഞാനും ഒരു മകൻ അല്ലേ അമ്മേ അമ്മയുടെ ബുദ്ധിമുട്ട് ഒക്കെ എനിക്ക് മനസ്സിലാവില്ലേ. ഒരു മകന്റെ മനസ്സ് കൂടിയാണ് അത്. നിരവധി ആളുകളാണ് ഈ പോലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *