ചില ആത്മഹത്യകൾ എപ്പോഴും അങ്ങനെയാണ് ഒരുപക്ഷേ ചെയ്യുന്നവർക്ക് മാത്രം അറിയാവുന്ന കാരണങ്ങളും. പ്രത്യേകിച്ചും ആത്മഹത്യകൾ പ്രവാസ ലോകത്ത് ആകുമ്പോൾ അത് ഒറ്റ വർക്കും ഉടയവർക്കും ഉണ്ടാകുന്ന ആഘാതം ചെറുതല്ല. ഇത്തരത്തിൽ പ്രവാസ ലോകത്ത് ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നതായി ചൂണ്ടിക്കാണിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ അഷറഫ്. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ ഉറ്റവരുടെ അടുത്തേക്ക് എത്തിക്കുന്നതിനായി പ്രയത്നിക്കുന്ന അദ്ദേഹത്തിന്റെ കുറിപ്പുകൾ പലതും ചർച്ചയാവാറുണ്ട്.
കഴിഞ്ഞദിവസം മരണപ്പെട്ട നാല് പ്രവാസികളിൽ മൂന്നുപേരും ആത്മഹത്യ ചെയ്തവരാണ് എന്ന് ഞെട്ടിപ്പിക്കുന്ന വിവരമാണ് അദ്ദേഹം പങ്കുവെക്കുന്നത്. അതിൽ ഏറ്റവും വിവരം ആ ആത്മഹത്യ ചെയ്തതിൽ ഒരാൾ നാട്ടിലേക്ക് ടിക്കറ്റ് എടുത്ത്ബാഗ് ബാഗ് ചെയ്ത ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നതാണ്. നാട്ടിലേക്ക് എത്തുക എന്നത് ഏതൊരു പ്രവാസിയെ സംബന്ധിച്ചും ഏറെ ആഹ്ലാദകരം ആയിരിക്കും.
ഇതിനിടയിൽ വന്നു കയറിയ അശോപകരമായ സംഗതികൾ ആയിരിക്കും ഇദ്ദേഹത്തെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ പോയ അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആകാം ഒരുപക്ഷേ അദ്ദേഹത്തെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുക എന്നതും അദ്ദേഹം കുറിയ്ക്കുന്നു. തങ്ങളുടെ മനസ്സിനെ താങ്ങാൻ കഴിയാത്ത അത്രയും ഭാരം വരുമ്പോൾ ആയിരിക്കും സ്വയം ഭരണത്തിലേക്ക് നടന്നു നീങ്ങുന്നത്.
ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ സുഹൃത്തുക്കളോടോ മറ്റോ പരസ്പരം പങ്കുവെച്ച് മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയും പ്രതിസന്ധികളിൽ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്. നമ്മളിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബത്തിന് ക്ഷമയും സഹനശീലവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ഇങ്ങനെയായിരുന്നു കുറിപ്പ്.