റോങ്ങ് സൈഡിലൂടെ കയറി മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിനു മുൻപിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന് യുവതിയുടെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത് എന്തുവന്നാലും മാറി നിന്നില്ല എന്നാ നിലയിൽ നിന്നതോടെ ബസ് ഡ്രൈവർ വാഹനം ഒതുക്കി മാറ്റി കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം യുവതിയെ അഭിനന്ദിച്ച നിരവധി പേരാണ് രംഗത്ത് എത്തിയപ്പോൾ ചിലയിടങ്ങളിൽ നിന്ന് വിമർശനങ്ങളും എത്തിയിരുന്നു.
ഡ്രൈവറെ പൂർണ്ണമായും കുറ്റപ്പെടുത്തുകയും കരിവാരി തേക്കുകയും ചെയ്തവരോടുള്ള യുവാവിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പോസ്റ്റ് ഇങ്ങനെ. കഴിഞ്ഞദിവസം പെരുമ്പാവൂർ കെഎസ്ആർടിസി ബസ്സിനെ വട്ടം വെച്ചുകൊണ്ടിരുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെയെങ്കിലും തിരക്കിയോ? ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ ശ്രമിക്കുന്ന മഹത് വ്യക്തികൾ.
അതായത് സോഷ്യൽ മീഡിയയിലെ കോമാളികൾ ഇതൊന്നു വായിക്കണം നിങ്ങൾ കണ്ടത് കഥയുടെ അവസാനഭാഗം മാത്രം സംഭവം നടന്നത് പെരുമ്പാവൂർ റോഡിലാണ് കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിന് പുറകിലുള്ള മുസ്ലിം പള്ളിയുടെ സ്കൂൾ കുട്ടികൾ ഇറങ്ങുന്നതിനായി ഒരു സ്കൂൾ ബസ് നിർത്തിയിരുന്നു സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ബസ് വന്നുനിന്നു ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും എന്നതുകൊണ്ട് സ്കൂൾ ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതുകൊണ്ടാണ് കെഎസ്ആർടിസി ബസ് സ്കൂൾ ബസ്സിന് ഓവർടേക്ക് ചെയ്യാനായി വന്നത്.
പകുതിക്ക് മുകളിൽ സ്കൂൾ ബസ്സിനെ മറികടന്ന കെഎസ്ആർടിസി ബസിന്റെ മുൻപിലാണ് ഈ അഭ്യാസപ്രകടനം ഇതിനിടയിൽ സ്കൂൾ ബസ് ഇടതുവശത്ത് കൂടി കടന്നു പോവുകയും ചെയ്തു. ഒരിക്കലും കെഎസ്ആർടിസി ബസ് ഓവർ സ്പീഡിൽ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കയറി വരുമ്പോൾ എതിരെ വരുന്ന ശരാശരി വരുന്ന എല്ലാ മലയാളികളും സ്വയം സ്പീഡ് കൂട്ടി വെച്ച് കൊടുക്കും.
ചീപ്പ് കോംപ്ലക്സ് അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നൊന്നും ഞാൻ പറയില്ല യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം റോഡിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യണം അല്ലെങ്കിൽ ചിലപ്പോൾ ഇറച്ചിയിൽ മണ്ണ് പറ്റും ഈ സംഭവം നേരിൽ കണ്ട ഒരാളും ആ സ്ത്രീയെ പൂർണ്ണമായി അംഗീകരിക്കില്ല എല്ലാ കെഎസ്ആർടിസി ഡ്രൈവർമാരും ചെയ്യുന്നത് ശരിയെന്ന് ഞാൻ അവകാശപ്പെടുന്നില്ല പക്ഷേ ഈ സംഭവത്തിൽ ആ കെഎസ്ആർടിസി ഡ്രൈവർ മാന്യനാണ്.
മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റദിവസംകൊണ്ട് സോഷ്യൽ മീഡിയയിൽ കരിവാരി തേച്ചത് ഡ്രൈവർ ചേട്ടനെ ഫുൾ സപ്പോർട്ട് എന്ന് പറഞ്ഞു ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഇവിടെ തെറ്റുകാരന് തിരുത്തിയ പെൺകുട്ടിയും അത് സമ്മതിച്ചു കൊടുത്ത ഡ്രൈവറും എങ്കിലും അധികം ശ്രദ്ധിക്കാതെ പോയ ഒരു കട്ട ഹീറോയിസം ഉണ്ട് റോക്ക് സൈഡ് വന്നാൽ കെഎസ്ആർടിസി ബസ്സിന് നിർത്തിയ പെൺകുട്ടി മാസാണെങ്കിൽ ഒരിഞ്ചുപോലും പുറകോട്ട് എടുക്കാതെ ബസ് വളച്ചെടുത്ത ഡ്രൈവർ ചേട്ടൻ മരണമാസ് ആണ്.