വിവാഹം കഴിഞ്ഞ് ഒരാഴ്ചയെ ആയിട്ടുള്ളൂ അപ്പോഴേക്കും വീട്ടിൽ വഴക്കുകൾ തുടങ്ങി. സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞത് ഞങ്ങളുടെ മര്യാദ അതും പറഞ്ഞു ഒന്നും തരാതെ ഇങ്ങോട്ടേക്ക് കയറി വന്ന നാണമില്ലാത്ത നീയും നിന്റെ വീട്ടുകാരും. അമ്മ എന്താണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് അമ്മയല്ലേ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ് വിവാഹം കഴിപ്പിച്ചത്. പെണ്ണുകാണാനായി അമ്മയും ശരത്തും വീട്ടിലേക്ക് വരുമ്പോൾ ഒരു കാര്യം മാത്രമായിരുന്നു.
പറഞ്ഞത് ഞങ്ങൾക്ക് നിങ്ങളുടെ മകളെ ഇഷ്ടമായി അവളെ മാത്രം തന്നാൽ മതി സ്ത്രീധനം ഞങ്ങൾക്ക് വേണ്ട. അത് വിശ്വസിച്ചു അച്ഛൻ ഞങ്ങളെ വിവാഹം കഴിപ്പിച്ച. ചെറുപ്പത്തിൽ കണ്ടു തുടങ്ങിയതാണ് അച്ഛന്റെ കഷ്ടപ്പാട്. എന്നാൽ അന്നത്തെ ആളുകൾ എല്ലാം ഇപ്പോൾ. അമ്മയല്ലേ പറഞ്ഞത് സ്ത്രീധനം ഒന്നും വേണ്ട എന്ന് വേണ്ട എന്ന് പറഞ്ഞത് ഞങ്ങളുടെ മര്യാദ പക്ഷേ അറിഞ്ഞു തരേണ്ടത് നിങ്ങളുടെ മര്യാദ അത് എങ്ങനെ ഒരു ഗതിയും ഇല്ലാത്ത ഒരു വീട്ടിൽ നിന്ന് വിവാഹം കഴിച്ചു കൊണ്ടുവന്നാൽ ഇങ്ങനെ തന്നെ ഉണ്ടാകുള്ളൂ.
അവൾ ഒന്നും പറയാൻ സാധിക്കാതെ റൂമിലേക്ക് ചെന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ശരത് വന്നു കരഞ്ഞു കൊണ്ടിരുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അമ്മ പറഞ്ഞതെല്ലാം അവൾ പറഞ്ഞു. അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് നമ്മുടെ ഭാവിക്ക് വേണ്ടിയല്ലേ എന്തെങ്കിലും കൊണ്ടുവന്നാൽ അല്ലേ ഭാവിയിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളൂ നീ എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞു കുറച്ചു സ്വർണം എത്തിക്കാൻ നോക്ക്. മാറ്റം കണ്ടപ്പോൾ അവൾ മിണ്ടാൻ പറ്റാതെ നിന്നു.
അന്നേദിവസം ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ അവൾ പറഞ്ഞു നാളെ വീട്ടിലേക്ക് ഒന്ന് പോകണം കുറെ ദിവസമായില്ലേ വീട്ടിലേക്ക് പോയിട്ടില്ല. അമ്മായിയമ്മ ഒന്നും മിണ്ടുന്നില്ല ശരത്ത് കുറച്ച് സമയം കഴിഞ്ഞപ്പോൾ പറഞ്ഞു ശരിയാണ് ഇല്ലെങ്കിൽ നാട്ടുകാർ എന്തെങ്കിലും പറയില്ലേ. നിനക്കെന്താ ഭാര്യ വീട്ടിൽ കിടന്നുറങ്ങാൻ സമാധാനം. അവിടെ ഒരു സൗകര്യവുമില്ല അന്ന് തന്നെ കണ്ടതല്ലേ. പിന്നെ പോകുന്നതൊക്കെ കൊള്ളാം എന്ന് തന്നെ തിരിച്ചുവരണം ഇവളെ അവിടെ ആക്കിയിട്ട് പോരെ.
പിറ്റേദിവസം കുളിച്ച് വസ്ത്രം മാറി പോകാനായി ഒരുങ്ങി. അമ്മേ ഞാൻ പോകുന്നു പോകാൻ ഇറങ്ങുന്നത് മുൻപ് അമ്മായിയമ്മ അവളോട് പറഞ്ഞുതന്നു നീ മറക്കണ്ട എല്ലാമായി ഇങ്ങോട്ടേക്ക് വന്നാൽ മതി. അതിന് ആര് തിരിച്ചുവരുന്നു. രണ്ടുപേരും ഞെട്ടി. നിങ്ങളെല്ലാം താലികെട്ടുന്നത് കൈകളിലും കാലുകളിലുമുള്ള സ്വർണ്ണത്തിന്റെ മേലാണ് എന്നാൽ എനിക്ക് അങ്ങനെയല്ല. അന്തസായി തന്നെയാണ് അച്ഛൻ കല്യാണം കഴിപ്പിച്ച് അയച്ചത് വാക്കിന് വില നൽകാത്തത് നിങ്ങൾ മാത്രമാണ്. നിങ്ങൾക്ക് വേണ്ടി എന്റെ അച്ഛനെ ഒരു കടക്കാരനായി കാണാൻ എനിക്ക് താല്പര്യമില്ല.
അതുകൊണ്ട് ഇനി ഇവിടേക്ക് ഞാൻ വരുന്നില്ല കെട്ടിക്കേറിയ പെണ്ണ് സ്വന്ത വീട്ടിലേക്ക് പോകണമെങ്കിൽ നിങ്ങളുടെ കാലു പിടിക്കേണ്ട അവസ്ഥ. ആരും എന്നെ കൂട്ടിക്കൊണ്ടു പോകാൻ വരേണ്ട എനിക്ക് എന്റെ വീട്ടിലേക്കുള്ള വഴി അറിയാം. സ്ത്രീധനം വേണ്ട പക്ഷേ പൊന്നും പണവും വേണമെന്ന് പുതിയ വ്യവസ്ഥ കൊള്ളാം. പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി അപ്പോൾ രേണു എന്ന് ശരത്ത് പിന്നിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു തിരിഞ്ഞു നോക്കി അവനോട് പറഞ്ഞു. രണ്ടുപേർ തമ്മിലുള്ള മനസ്സിന്റെ ചേരലാണ് താലി അത് നിങ്ങൾക്ക് തിരിച്ചറിയുമോ എന്നെനിക്കറിയില്ല. അല്ലാതെ സ്ത്രീധനം എന്ന വാക്കി പെണ്ണിന് പെയിൻ ഗസ്റ്റ് ആക്കാനുള്ള അഡ്വാൻസ് അല്ല ഈ താലി.