ചുളിഞ്ഞ വസ്ത്രങ്ങളും പുസ്തകങ്ങളുമായി ആഷിക് അരുണിന്റെ അടുത്തേക്ക് നേരത്തെ എത്തി. നമുക്ക് നേരം വൈകി ഇപ്പോൾ തന്നെ ക്ലാസ് തുടങ്ങിയേക്കാളും നീ വേഗം നടക്ക് മഴപെയ്യും എന്ന് തോന്നുന്നു. എന്റെ കയ്യിൽ കൂടെയില്ല വേഗം നടക്കാം. സ്കൂളിലെത്തിയപ്പോഴേക്കും അസംബ്ലി ആരംഭിച്ചിരുന്നു. ഞാൻ അസംബ്ലിക് നിൽക്കുന്നില്ല എനിക്ക് തീരെ വയ്യ ആഷിക് പറഞ്ഞു. നിനക്ക് എന്ത് പറ്റി. ഇന്നലെ രാത്രി വീണ്ടും അച്ഛൻ അമ്മയുമായി വഴക്കിട്ടു ചോറ് എല്ലാം വലിച്ചെറിഞ്ഞു ഞാൻ ഇന്നലെ രാത്രി ഒന്നും കഴിച്ചില്ല എന്ന് കാലത്തും ഒന്നും കഴിച്ചില്ല അതുകൊണ്ട് എനിക്ക് തീരെ വയ്യ.
ശരിയെന്ന് പറഞ്ഞ് ഞാൻ അസംബ്ലിയിൽ നിന്നും എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും ടീച്ചർ അവനെ വരിയിൽ കൊണ്ടുവന്ന് നിർത്തി. എന്നാൽ കുറച്ചുകാലം സമയം കഴിഞ്ഞപ്പോഴേക്കും അവൻ തലകറങ്ങി വീണു. ക്ലാസിലേക്ക് എല്ലാവരും അവനെ പിടിച്ചു കൊണ്ടുപോയി. അന്ന് കണക്ക് പിരീഡ് ഹോംവർക്ക് ചെയ്യാത്തവരോട് എഴുന്നേറ്റ് നടക്കാൻ പറഞ്ഞപ്പോൾ എനിക്കറിയാമായിരുന്നു ആഷിക്ക് ഹോംവർക്ക് ചെയ്തിട്ടില്ല എന്ന് പുസ്തകം കൊണ്ടുവന്നില്ല എന്ന്. എന്റെ പുസ്തകം ഞാൻ അവനെ നേരെ നീട്ടി ടീച്ചറുടെ അടിയും വാങ്ങി.
നാളെ ഇമ്പോസിഷൻ എഴുതി വരാൻ പറഞ്ഞപ്പോൾ ആഷിക് ടീച്ചറോട് സത്യം തുറന്നു പറഞ്ഞു. പക്ഷേ ഞങ്ങൾ രണ്ടുപേരും ക്ലാസിന് പുറത്തായി. കണക്ക് മാഷേ ഞങ്ങളെ പ്രിൻസിപ്പൽ റൂമിലേക്ക് കൊണ്ടുവന്നു. നിങ്ങൾ സത്യം പറഞ്ഞാൽ അടികിട്ടില്ല നുണ പറയാനാണ് ഉദ്ദേശമെങ്കിൽ രണ്ടുപേർക്കും നല്ല അടിയും കിട്ടും വീട്ടിൽ നിന്ന് ആളെയും കൊണ്ടുവരേണ്ടിവരും. പ്രിൻസിപ്പാൾ വളരെയധികം ദേഷ്യത്തോടെയാണ് പറഞ്ഞത്. വേണ്ട സാർ ഞാൻ സത്യം പറയാം. എന്റെ അച്ഛൻ ഇന്നലെ വീട്ടിൽ വന്ന് കള്ളുകുടിച്ച് വലിയ പ്രശ്നമായിരുന്നു അമ്മയെ കുറെ തല്ലി ചോറെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഞാൻ ചോറുണ്ട് ഈ നേരം വരെ ആഷിക്. ഒന്നും കഴിച്ചില്ല അതുകൊണ്ടാണ് അസംബ്ലിയിൽ തലകറങ്ങി വീണത് അതുകൊണ്ടാണ് ഇന്നലെ ചെയ്യാൻ പറ്റാതെ പോയത് എന്നോട് ക്ഷമിക്കണം. ക്ഷീണിച്ചവനെ തല്ല് കിട്ടിയാൽ ഒട്ടുംതന്നെ അത് സഹിക്കാൻ സാധിക്കില്ല അതുകൊണ്ടാണ് ഞാൻ നുണ പറഞ്ഞത്. അവർ പറഞ്ഞു തീരും കണക്ക് മാഷ് രണ്ടുപേരുടെയും തോളിൽ കൈവരിച്ചിരുന്നു. മാഷ് വേഗം തന്നെ ആഷിക്കിന് നേരെ ചോറ് വിളമ്പിക്കൊടുത്തു അവനത് കഴിക്കുന്നത് അവരെല്ലാം നോക്കി നിന്നു. പിറ്റേ ദിവസം അവനെ പുസ്തകങ്ങളും ഒരു നേരത്തെ ഭക്ഷണവും മാഷ് എന്നും കരുതുമായിരുന്നു.