സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ. എങ്കിൽ സൂക്ഷിച്ചോ സ്വർണ്ണവില ഇനി റെക്കോർഡിലേക്ക്.

സ്വർണ്ണം ഇടാൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ല നമ്മൾ എല്ലാവരും തന്നെ സമ്പത്ത് സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് വാങ്ങി വയ്ക്കുന്നതാണ് സ്വർണം കാരണം എപ്പോഴാണ് സ്വർണത്തിന് വില കൂടുന്നത് എപ്പോഴാണ് സ്വർണത്തിന് വില കുറയുന്നത് എന്നൊന്നും തന്നെ നമുക്ക് പ്രവചിക്കാൻ സാധിക്കില്ല വില കൂടുന്ന സമയത്ത് കയ്യിലിരിക്കുന്ന സ്വർണം വിൽക്കാനും വിലകുറയുന്ന സമയത്ത് സ്വർണം വാങ്ങാനും നമ്മളെല്ലാവരും തന്നെ ശ്രമിക്കും.

   

ഇപ്പോഴത്തെ സ്വർണ്ണവില നിങ്ങൾ കണ്ടോ എല്ലാ ദിവസവും സ്വർണ്ണത്തിന്റെ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇനിയങ്ങോട്ട് സ്വർണം എടുത്തു വയ്ക്കാം എന്ന് പറഞ്ഞാലും എന്ന് വിചാരിച്ചാലും ചിലർക്ക് അത് സാധിക്കണം എന്നില്ല കാരണം അത്രയും വലിയ വിലയിലേക്കാണ് ഇപ്പോൾ സ്വർണ്ണത്തിന്റെ വില എത്തിനിൽക്കുന്നത്.

അതെ പവന് 50,000 രൂപയാണ് ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വില വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ സ്വർണ്ണ വില്പനക്കാർക്ക് പോലും ഇത് നഷ്ടത്തിന്റെ കാലമാണ് അവരെല്ലാവരും തന്നെ ഇപ്പോൾ നഷ്ടത്തിലാണ് കാരണം ആരും തന്നെ ഇപ്പോൾ സ്വർണം എടുക്കാൻ വരുന്നില്ല എന്നാലോ സ്വർണ്ണം വിൽക്കാൻ വരുന്നവരുടെ എണ്ണത്തിൽ ആണെങ്കിലോ ധാരാളം വർദ്ധനവും എന്ത് ചെയ്യാൻ.

ഈ കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമാണ് അവരുടെ ഈ സമയം എന്ന് പറയുന്നത്.അവർക്ക് മാത്രമല്ല നമ്മൾ സാധാരണക്കാർക്ക് പോലും ഇപ്പോൾ വളരെവലിയ പ്രതിസന്ധി തന്നെയാണ് കല്യാണം എല്ലാം ആകുമ്പോൾ സ്വർണ്ണം കൊടുക്കാൻ എല്ലാവരും ആഗ്രഹിക്കും എന്നാൽ ഇതുപോലെ വില കയറിക്കൊണ്ടിരുന്നാൽ എന്ത് ചെയ്യാൻ. സ്വർണ്ണം ഇല്ലാതെ ഒരു വിവാഹത്തെപ്പറ്റി എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.