കൊച്ചു കുട്ടിയെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.. നമ്മുടെ കൂട്ടത്തിൽ ഒരുപാട് ആളുകൾ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവർക്കറിയാം മൃഗങ്ങൾ ഇരട്ടി സ്നേഹമായിരിക്കും തിരിച്ചു മനുഷ്യരോട് കാണിക്കാറുള്ളത്.
എന്നാൽ സ്നേഹം മാത്രമല്ല നമുക്ക് ഒരു അപകടം സംഭവിച്ചാൽ അല്ലെങ്കിൽ അപകടം സംഭവിക്കുന്നതിനു മുൻപ് തന്നെ അവർ രക്ഷിക്കാനും വരും. ഇത്തരത്തിൽ മൃഗങ്ങൾ നമുക്ക് തരുന്ന കരുതലിന്റെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്. ഇതിൽ ഒരു ചെറിയ കുട്ടി ഒരു ജനലിന്റെ കമ്പിയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്നതും അതിനെ ഒരു പൂച്ച തടയാൻ ശ്രമിക്കുന്നതും ആണ് കാണുന്നത്.
കുട്ടി ചെയ്യുന്നതെല്ലാം നോക്കിക്കൊണ്ട് പൂച്ച അടുത്ത് തന്നെ ഇരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. കുട്ടി ഓരോ തവണ ജനറൽ കമ്പി പിടിക്കുമ്പോഴും പൂച്ചയ്ക്ക് അറിയാം അത് കുഞ്ഞിന് അപകടം ഉണ്ടാക്കുന്ന കാര്യമാണ് എന്ന് അതുകൊണ്ടുതന്നെ പൂച്ച അതിനെ തടയാൻ ശ്രമിക്കുകയാണ്. കമ്പിയിൽ പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ കൈ തട്ടുകയാണ് പൂച്ച ചെയ്യുന്നത്.
പൂച്ചയ്ക്ക് ആ കുഞ്ഞിനോടുള്ള സ്നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പൂച്ചയായാലും മനുഷ്യൻമാരായാലും അവരുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും അപകടമുണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കാൻ പോകുമ്പോൾ രക്ഷകനായി അവർ ഓടിയെത്തുക തന്നെ ചെയ്യും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒരുപാട് ആളുകളാണ് ഈ കുഞ്ഞു പൂച്ചയുടെയും കുറുമ്പു കാണിക്കുന്ന കുഞ്ഞുവാവയുടെയും വീഡിയോ കണ്ടിരിക്കുന്നത് .