ഈ ചേട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇതുപോലെ ശ്വാസം അടക്കിപ്പിടിച്ച് കണ്ട മറ്റൊരു വീഡിയോ ഉണ്ടാവില്ല.

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും നിരവധി അനുഭവ കഥകളും നിരവധി വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടല്ലോ. സ്വന്തം സഹോദരങ്ങളേ ജീവനുതുല്യം സ്നേഹിക്കുകയും അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് അവരെ രക്ഷിക്കാൻ നോക്കുകയും ചെയ്യുന്ന സ്നേഹനിധിയായ സഹോദരങ്ങളെ കിട്ടാനും വേണം ഒരു ഭാഗ്യം.

   

കാരണം ഇന്നത്തെ കാലത്ത് സ്വന്തം സഹോദരങ്ങളോട് സ്നേഹം ഒന്നുമില്ലാതെ അവരെ ഉപദ്രവിക്കുക എന്നൊരു ചിന്ത മാത്രം മനസ്സിൽ കണ്ടുകൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാക്കുന്ന നിരവധി സഹോദരങ്ങളുടെ പല വാർത്തകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് അതിൽ ഇത്രയും സ്നേഹമുള്ള സഹോദരങ്ങളെ കാണാൻ കിട്ടുന്നത് തന്നെ വളരെയധികം ചുരുക്കമാണ്. ഇവിടെ ഈ ചേട്ടനാണ് ഇപ്പോൾ താരം. അപകടം പറ്റാൻ സാധ്യതയുണ്ടായിരുന്ന തന്റെ അനിയനെ അതിൽ നിന്നും രക്ഷിച്ചിരിക്കുകയാണ് ഈ ചേട്ടൻ.

വീടിന്റെ ഒന്നാം നിലയിലെ ടെറസിൽ നിന്നും വൃത്തിയാക്കുന്നതിനിടയിൽ കാല് തെറ്റി നേരെ താഴേക്ക് വീഴാൻ ഒരുങ്ങുകയായിരുന്നു അനിയൻ താഴെ നിന്നിരുന്ന ചേട്ടൻ ഇത് കാണുകയും ഉടനെ തന്നെ അനിയനെ പിടിക്കുകയും ആണ് ചെയ്യുന്നത് രണ്ടുപേരും യാതൊരു ആപത്തും കൂടാതെ തന്നെ താഴേക്ക് എത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ആ ഷോക്കിൽ ചേട്ടൻ ഇരുന്ന ഇരിപ്പിൽ തന്നെ കുറച്ച് സമയം ഇരിക്കുന്നത്.

നമുക്ക് വീഡിയോയിൽ കാണാം. കാരണം തന്റെ അനിയൻ മുകളിൽ നിന്നും വീഴുന്ന കാഴ്ച ആ ചേട്ടനെ വളരെ ഭയപ്പെടുത്തിയിരിക്കാം. സമയോചിതം ആയിട്ടുള്ള ഇടപെടലുകൾ കാരണം അനിയനെ യാതൊരു ആപത്തും വരുത്താതെ ചേട്ടൻ രക്ഷിക്കുകയായിരുന്നു. വീട്ടിലെ സിസിടിവിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത് ഉടനെ അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. നെഞ്ചിടിപ്പോടെ അല്ലാതെ ഈ വീഡിയോ ആർക്കും കാണാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *