താൻ വളർത്തുന്ന നായക്കുട്ടി എല്ലാദിവസവും രാത്രിയിൽ താൻ ഉറങ്ങിയതിനു ശേഷം എവിടേക്ക് പോകുന്നതായി ആ യുവതിക്ക് സംശയമുണ്ടായിരുന്നു എന്നാൽ പിറ്റേദിവസം രാവിലെ തന്നെ നായ കുട്ടിയുടെ വീടിന്റെ അവിടെ കാണുകയും ചെയ്യും അതുകൊണ്ട് തന്നെ അവർ ഒരു ദിവസം ഉറങ്ങാതെ ഇരുന്നു അങ്ങനെ രാത്രിയിൽ സമയമായപ്പോൾ നായക്കുട്ടി അവിടെ നിന്നും എഴുന്നേൽക്കുകയും പുറത്തേക്ക് പോകാനും തുടങ്ങി എവിടേക്കാണ് പോകുന്നത് എന്നറിയാൻ യുവതിയും കൂടെ നടന്നു കുറേ ദൂരം സഞ്ചരിച്ചപ്പോൾ ഒരു യുവതി നായിക്ക് വേണ്ടി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അവർ കയ്യിൽ നിന്ന് ഒരു കൊതി അവന്റെ മുന്നിലേക്ക് നീട്ടി അവൻ അതിൽ തലയിട്ട് ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പിന്നീട് ആ ഭക്ഷണവും കൊണ്ട് അവൻ ദൂരേക്ക് ഇവിടേക്ക് ഓടിപ്പോയി ഉടനെ തന്നെ ആ യുവതിയുടെ അടുത്തേക്ക് പോയി ഉടമ ചോദിച്ചു നിങ്ങൾക്ക് എങ്ങനെയാണ് ഈ നായ്ക്കുട്ടിയെ അറിയുന്നത് എന്ന് ഉടനെ ആ യുവതി പറഞ്ഞു ഇത് ഞാൻ വളർത്തിയ നായകുട്ടിയാണ് ഇവനെ നോക്കാൻ സാധിക്കാത്തതുകൊണ്ടാണ് എനിക്ക് ഇവനെ ഉപേക്ഷിക്കേണ്ടി വന്നത്.
എല്ലാദിവസവും ഞാൻ ഇവനെ ഇതുപോലെ ഭക്ഷണം കൊണ്ടുവന്നു കൊടുക്കും എന്നാൽ ഇവൻ ഇതും കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് മാത്രം എനിക്കറിയില്ല ഞാനും കുറെ അന്വേഷിച്ചതാണ്. നായ എവിടേക്കാണ് പോകുന്നത് എന്നറിയാൻ ഉടമയ്ക്ക് വലിയ താല്പര്യമായിരുന്നു അവർ നായയുടെ പിന്നാലെ പോവുകയും ചെയ്തു എന്നാൽ അവിടെ കാണാൻ കഴിഞ്ഞത് ഒരു പൂച്ചക്കുട്ടിക്കും ഒരു കോഴിക്കുഞ്ഞിനും നായ ഈ ഭക്ഷണം കൊടുക്കുന്നതായിരുന്നു. അത്ഭുതമായിരുന്നു .
ആ കാഴ്ച കണ്ടപ്പോൾ ഉടമയ്ക്ക് തോന്നിയത് കാരണം ഈ നായക്കുട്ടിക്ക് കോഴിയെയും പൂച്ചയെയും എങ്ങനെ അറിയാം എന്ന് ഉടമയ്ക്ക് അറിയില്ല തെരുവിൽ നിന്നും കിട്ടിയതായിരുന്നു ഉടമയ്ക്ക് ഈ നായക്കുട്ടിയെ. ചിലപ്പോൾ ഇവർ ഒന്നിച്ചായിരിക്കും വളർന്നുവന്നത് അവരുടെ സൗഹൃദബന്ധം കാലങ്ങൾ താണ്ടിയിട്ടും ദൂരങ്ങൾ താണ്ടിയിട്ടും അതിനെ യാതൊരു കുറവും പോലും സംഭവിച്ചിട്ടില്ല ഇവന് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്ക് വേണ്ടി കൊടുക്കാനും അവൻ എല്ലാ ദിവസവും തങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണം കൊണ്ട് വരുമെന്നുമുള്ള പ്രതീക്ഷയായിരുന്നു അവർക്ക്. അവർ തമ്മിലുള്ള പരസ്പര വിശ്വാസം സ്നേഹം കണ്ട് ഉടമയ്ക്ക് തന്റെ നായകുട്ടിയെ ഓർത്ത് വലിയ അഭിമാനം തോന്നി.