നീ പുഴുത്ത് ചാവും നിന്നെ പ്രസവിച്ച ഉമ്മയാണ് പറയുന്നത്. കണ്ണിൽ നിന്നും ഒരു ചിറങ്ങുന്ന കണ്ണുനീർ തട്ടം കൊണ്ട് തുടച്ച് ഉമ്മ ഷാനുവിനെ നോക്കി പറഞ്ഞു. ഷാനു ചുറ്റും ഭാര്യയെയും മക്കളെയും തന്റെ അനിയത്തിയെയും ഇത്തയെയും എല്ലാം മാറിമാറി നോക്കി. ഉമ്മയുടെ ഉയർന്ന ശബ്ദം കേട്ട് കുട്ടി വല്ലാതെ പേടിച്ചു. എന്നാൽ നിസ്സഹായനായി ഉമ്മയെ നോക്കാൻ അവനു കഴിഞ്ഞുള്ളൂ. ഉമ്മയുടെ ഭാഗത്തുനിന്ന് ഇത്രയും വലിയ ശാപവാക്കുകൾ ഏറ്റിട്ടും തിരിച്ചൊന്നും പറയാതെ അവൻ മുറിയിലേക്ക് നടന്നു പോയി.
പോകുമ്പോൾ പെങ്ങൾ അവനെ നോക്കി പറഞ്ഞു ഇത്രയും പറഞ്ഞിട്ടും ഒരു ഉളുപ്പമില്ലാതെ കയറി പോകുന്നത് കണ്ടില്ലേ പെൺകോന്തൻ. ഷാനു ഉമ്മയ്ക്ക് വളരെയധികം പ്രിയപ്പെട്ട ഒരു മകൻ തന്നെയായിരുന്നു അവരുടെ ഇഷ്ടപ്രകാരമാണ് ഷാഹിനയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം അവളെ പഠിപ്പിക്കുന്നതിനും ഉമ്മ വലിയ സപ്പോർട്ട് ആയിരുന്നു. പക്ഷേ ഇതൊന്നും തന്നെ അനിയത്തിക്കും ഇത്രക്കും ഒട്ടും ഇഷ്ടപ്പെട്ടില്ല അവർ ആദ്യം എന്നെയും അവളെയും തമ്മിൽ തെറ്റിക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തി പക്ഷേ അത് വിലപോകില്ല എന്ന് കരുതിയപ്പോൾ ഉമ്മയെ കൂട്ടുപിടിച്ചു.
അമ്മയുടെ അടുത്ത് എന്തൊക്കെയോ ചെന്ന് പറഞ്ഞു പിന്നീട് ഷാനിനെ കാണുന്നതും ഷാഹിനയെ കാണുന്നതും ഉമ്മയ്ക്ക് വെറുപ്പായി മാറി. ഷാഹിനയ്ക്ക് സർക്കാർ ജോലി കിട്ടിയതോടെ അവരുടെ ദേഷ്യവും വെറുപ്പും കൂടിക്കൂടി വന്നു. ഇനിയും നിന്നാൽ ജീവിതം ഇതുപോലെ മുന്നോട്ടുപോകും എന്ന് മനസ്സിലാക്കിയ ഷാൻ മറ്റൊരു വീട് നിർമ്മിച്ച അവിടേക്ക് താമസം മാറി. ആരും തന്നെ അവനെ തടയാൻ ഉണ്ടായിരുന്നില്ല. നാളുകൾക്കു ശേഷം ഒരു കൂട്ടുകാരൻ വന്നു പറഞ്ഞ് അവൻ അറിഞ്ഞു ഉമ്മ ബാത്റൂമിൽ വീണു കിടക്കുകയാണ്.
വീട്ടിലുള്ളവരെല്ലാം തന്നെ ഒരു ടൂർ പോയിരിക്കുന്നു എന്ന് കേട്ട ഉടനെ ഭാര്യയെയും മക്കളെയും വിളിച്ച് അവൻ വേഗം തന്നെ വീട്ടിലേക്ക് കയറി പോയി. വയ്യാതിരിക്കുന്ന ഉമ്മയെയും വീട്ടിലാക്കി ടൂർ പോയ അവരെ ആദ്യം ദേഷമാണ് തോന്നിയത്. അവർ വരുന്നത് വരെയും അവനും ഭാര്യയും ഉമ്മയെ നന്നായി തന്നെ നോക്കി. തിരിച്ചെത്തിയ അവർ ഷാനിനെയും ഭാര്യയെയും കണ്ടപ്പോൾ ദേഷ്യം വർദ്ധിച്ചു. ഉമ്മയ്ക്ക് ഞങ്ങളോട് ഒന്നു പറയാർനില്ലേ. ഇതിപ്പോ ചുറ്റുമുള്ളവർ എന്താ പറയുക. വയ്യാത്ത ഉമ്മയെ വീട്ടിലാക്കി ഞങ്ങൾ പോയി എന്നല്ലേ. ഷാനിനോടുള്ള ദേഷ്യവും ചേച്ചി പറഞ്ഞുതീർക്കുന്നുണ്ടായിരുന്നു.
പക്ഷേ അവരുടെ വാക്കുകളൊന്നും തന്നെ ഷാനിനെ വിഷമിപ്പിച്ചില്ല ഉമ്മയുടെ മൗനം അത് മാത്രമായിരുന്നു അവരെ ഏറെ സങ്കടപ്പെടുത്തിയത്. ഒന്നും പറയാതെ തിരികെ വീട്ടിലേക്ക് പോകുമ്പോഴും വീണ്ടും തിരിച്ചു വന്ന ഉമ്മയുടെ മുൻപിൽ മുട്ടുകുത്തിയിരുന്നു ഷാൻ പറഞ്ഞു. ഉമ്മ എന്നെ പറ്റി പറഞ്ഞ ശാപവാക്കുകൾ പേർ ഒരു ദിവസം പോലും ശരിയായി ഉറങ്ങാൻ എനിക്ക് സാധിച്ചിട്ടില്ല ഒരു പ്രാവശ്യമെങ്കിലും ഈ നാവുകൊണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും അമ്മയുടെ ശാപവാക്കുകൾ ഞെട്ടിയാണ് ഞാൻ ഉണരാറുള്ളത് അതിനുമാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ ഉമ്മ. നിറഞ്ഞ കണ്ണുകളോടെയാണ് അവൻ പറഞ്ഞത്. പിന്നീട് പറയാനുള്ള വാക്കുകൾ ഇടറി പോയതും ഉമ്മ അവനെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.