അമ്മയും അടുക്കളയിലെ ജോലികൾ എല്ലാം കഴിഞ്ഞതല്ലേ ഇനി വാ കുറച്ചുനേരം നമുക്ക് വെറുതെ ഇരിക്കാം. അടുക്കളയിൽ ജോലികൾ എല്ലാം തീർന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ അറിയാം എങ്കിലും അമ്മ അടുക്കളയിൽ തന്നെയാണ് നിൽപ്പ്. കഴിഞ്ഞ ഇത്രയും ദിവസങ്ങളായി കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു. അധികം ആരോടും സംസാരിക്കില്ല ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗവും അമ്മ അടുക്കളയിൽ തന്നെയാണ്. പിന്നെ എന്തായാലും അമ്മയെ കൂട്ടി കുറച്ചു നേരം വർത്താനം പറഞ്ഞിട്ട് തന്നെ കാര്യം. അതുറപ്പിച്ച് നിർബന്ധിച്ച് അമ്മയുടെ കയ്യും പിടിച്ച് മരുമകളായ അപർണ അമ്മയെ അടുക്കളയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.
അവളുടെ സ്നേഹ വാത്സല്യത്തിൽ അമ്മ അത് സമ്മതിച്ചു. സംസാരിക്കുന്നുണ്ടായിരുന്നു അമ്മയെ പറ്റിയും അച്ഛനെപ്പറ്റിയും അമ്മയും അച്ഛനും വളരെ സ്നേഹത്തിലാണ് ഒരു ദിവസം അമ്മയെ പിരിഞ്ഞുനിൽക്കാൻ സാധിക്കില്ല അമ്മയെങ്ങാനും അമ്മയുടെ വീട്ടിലേക്ക് പോവുകയാണെങ്കിൽ അച്ഛനും കൂടെ പോകും ഞങ്ങളെല്ലാവരും അതും പറഞ്ഞു അച്ഛനെ എത്ര കളിയാക്കിയാലും അച്ഛൻ ഒന്നും തന്നെ ഒരു വിഷയമല്ല. അച്ഛനെയും അമ്മയെയും പറ്റി പറയുന്നത് കേട്ടപ്പോൾ അപർണ അമ്മയെ ഒന്ന് ശ്രദ്ധിച്ചു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അമ്മയുടെ വീട് എവിടെയാ. അത് കുറെ ദൂരെയാണ് മോളെ ഗ്രാമത്തിലാണ്. അങ്ങോട്ടേക്കൊക്കെ പോയ കാലം ഞാൻ മറന്നു പോയി.
അതിനെന്താണ് അമ്മ ഇവിടെ കാർ ഉള്ളതല്ലേ നമുക്ക് പോകാം നാളെ തന്നെ പോകാം. അച്ഛനോടും ഭർത്താവിനോടും പറഞ്ഞിറങ്ങുമ്പോൾ അച്ഛന്റെ വലിയൊരു അത്ഭുതമായിരുന്നു. അപർണ വണ്ടിയോടിക്കുന്നത് കണ്ട് അമ്മ അത്ഭുതത്തോടെ നോക്കി നിന്നു. എനിക്ക് 18 വയസ്സ് ആയതിനു ശേഷം അച്ഛൻ ഡ്രൈവിംഗ് പഠിപ്പിച്ചു ലൈസൻസ് പഠിപ്പിച്ചു അച്ഛൻ പറയും പെൺകുട്ടികൾ ആയാൽ എല്ലാം പഠിച്ചിരിക്കണം എന്ന്. അമ്മയുടെ നാട്ടിലേക്ക് എത്തിയപ്പോൾ അതുവരെ വീട്ടിൽ ഞാൻ കണ്ട അമ്മയിൽ നിന്ന് വലിയ മാറ്റങ്ങളാണ് കണ്ടത്. അമ്മയുടെ വീട്ടിലേക്ക് പോയപ്പോൾ നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ഒരുപാട് ചിത്രങ്ങൾ ആയിരുന്നു അവരുടെ ചുമരുകൾ നിറയെ.
അവിടെയുണ്ടായിരുന്ന അമ്മാമ്മ പറഞ്ഞു വിവാഹത്തിന് മുൻപ് ഇവൾ നന്നായി നിർത്തം ചെയ്യുമായിരുന്നു. വണ്ടിയിൽ പോകുമ്പോൾ അപർണ ഒന്നും മിണ്ടാതെ ഇരുന്നു. അതുകേട്ട് അമ്മ കാര്യം തിരക്കിയപ്പോൾ അമ്മ ഇനിയും നൃത്തം ചെയ്യണം എന്നായിരുന്നു അവൾ പറഞ്ഞത്. അത് കേട്ട് അമ്മ പൊട്ടിച്ചിരിച്ചു ഈ പ്രായൊന്നും അച്ഛൻ സമ്മതിക്കില്ല. അച്ഛനെ എന്തിന് നോക്കണം നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻവേറെ ആരുടെ അനുവാദം ഒന്നും വേണ്ട അതുപോലെ അമ്മയെ ഞാൻ ഡ്രൈവിംഗ് പഠിപ്പിക്കും. കുറച്ചുനാൾ കഴിഞ്ഞാൽ ഞാൻ ചേട്ടന്റെ കൂടെ ചെന്നൈയിൽ പോകില്ലേ അതുവരെ അമ്മയെ ഞാൻ പഠിപ്പിക്കാം. മകനും മരുമകളും കുറച്ചു ദിവസങ്ങൾക്കു ശേഷം ചെന്നൈയിലേക്ക് തിരിച്ചു പോയി. ഒരു ദിവസം ചോറുണ്ണാൻ ഭർത്താവ് വന്നിരുന്നു.
ഇന്നെന്താ മീൻ കറി ഒന്നുമില്ലേ. ഇന്ന് മീൻ കിട്ടിയില്ല അതുകൊണ്ട് സാമ്പാറാണ് വെച്ചത്. ഒട്ടും താല്പര്യമില്ലാതെയായിരുന്നു അയാൾ ചോറുണ്ടത് മാത്രമല്ല അതുവരെ അടുക്കളയിൽ ഭക്ഷണം കഴിച്ചിരുന്ന ഭാര്യ അപർണയുടെ വരവിന് ശേഷം ഊണ്ണ് മേശയിലാണ് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത്. അന്ന് രാത്രിയും അയാൾക്ക് വലിയ നെഞ്ചുവേദന വന്നു. അപ്പുറത്തെ വീട്ടുകാരെ വിളിക്കണം എന്ന് പറഞ്ഞപ്പോൾ ഡ്രസ്സ് മാറിക്കൊണ്ടിരുന്നു ഭാര്യ പറഞ്ഞു എന്തിനാ അവർ അവിടെ ഇല്ല എന്ന് അറിഞ്ഞുകൂടെ. ഭർത്താവിനെ പിടിച്ച് ഉമ്മറത്ത് ഇരുത്തുന്നതും ഷെഡ്ഡിൽ നിന്ന് കാർ ഇറക്കി അയാൾ അതിലേക്ക് കയറ്റി ഹോസ്പിറ്റലിൽ പാഞ്ഞു പോകുമ്പോഴെല്ലാം ഭാര്യയിൽ വന്ന മാറ്റങ്ങൾ നോക്കി നിൽക്കുകയായിരുന്നു.
മാത്രമല്ല ഡോക്ടറോട് അസുഖത്തിന്റെ വിവരങ്ങളും എല്ലാം ചോദിച്ചറിയുന്നത് കണ്ടപ്പോൾ വീട്ടിൽ ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുന്ന ഇവർക്ക് ഇതെല്ലാം അറിയാമോ എന്ന അതിശയമായിരുന്നു അയാൾക്ക്. എല്ലാം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് എത്തി പിറ്റേ ദിവസം അവളോട് ഭർത്താവ് ചോദിച്ചു നിനക്ക് ഇതെല്ലാം. പറഞ്ഞു മുഴുവൻ തീരുന്നതിനു മുൻപ് ദേവി പറഞ്ഞു എന്റെ എനിക്ക് ഇതൊന്നും ആയിക്കൂടെ അപർണ പഠിപ്പിച്ചതാണ്. നിങ്ങളോട് എനിക്ക് യാതൊരു ദേഷ്യവും ഇല്ല നിങ്ങൾക്കല്ലേ എന്നോട്. നിങ്ങൾ കാരണമല്ലേ മകൻ ഉണ്ടായത് അവൻ കാരണമല്ലേ അപർണയെ കിട്ടിയത്. ദേവി എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല നിന്നെ എനിക്ക് ഇത്രയും നാൾ മനസ്സിലാക്കാൻ സാധിച്ചില്ല. അതൊന്നും സാരമില്ല നിങ്ങൾക്ക് വേറൊരു സർപ്രൈസ് കൂടിയുണ്ട്. ദിവസങ്ങൾക്കുശേഷം സർവ്വാഭരണ വിഭൂഷിതയായി നൃത്തം ചെയ്യുന്ന ഭാര്യയെ നോക്കി അയാൾ മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെയും കാണികളിൽ ഒരാളായിരുന്നു.