ജീവിതത്തിൽ ആഡംബരം മാത്രം തേടി പോകുന്നവർ ഇത് തീർച്ചയായും കണ്ടിരിക്കണം. നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി വീഡിയോകളാണ് ദിവസവും നാം കാണുന്നത്. അത് ചിലതെല്ലാം തന്നെയും നമ്മുടെ കണ്ണ് നിറയ്ക്കാനും ഉണ്ട്. അത്തരത്തിൽ നിരവധി ആളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ ആണ് ഇത്. ബസ് യാത്രയ്ക്കിടെ വഴിയരികിൽ കണ്ട കുട്ടികൾക്ക് ഭക്ഷണപ്പൊതി നൽകുന്ന കുറച്ച് ആളുകളുടെ വീഡിയോ ആണ് ഇത്. ഈ വീഡിയോയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്ന് പറയുന്നത്.

   

ബസ് വരുമ്പോൾ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ആ കുഞ്ഞുങ്ങളുടെ മുഖം തന്നെയാണ് നിലം പതിക്കാറായ ഒരു ഷെഡ്ഡും അതിൽ നല്ലൊരു വസ്ത്രം പോലും ഇടാൻ ഇല്ലാത്ത മൂന്നു കുഞ്ഞുങ്ങളെയും നമുക്ക് വീഡിയോയിൽ കാണാം. നോക്കി പ്രതീക്ഷയോടെ നിൽക്കുന്ന ഒരു കുട്ടിയെ ശ്രദ്ധിച്ച് യാത്ര കേട്ടിരുന്ന ഒരാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണപ്പൊതി ആ കുട്ടികൾക്ക് എറിഞ്ഞു കൊടുക്കുകയാണ്. ആ പാക്കറ്റ് കയ്യിൽ എടുത്തു കൊണ്ട് അവൻ നേരെ ഓടിയത് സഹോദരങ്ങളുടെ അരികിലേക്ക്.

തനിക്ക് കിട്ടിയ ഭക്ഷണം അവൻ അവർക്ക് നേരെ നീട്ടുന്നതും വീഡിയോയിൽ കാണാം. ഇത് കണ്ടിട്ട് ആകണം അവർക്ക് മൂന്നുപേർക്കും ആയി വീണ്ടും രണ്ടു ഭക്ഷണ പാക്കറ്റുകൾ ആ ബസ് യാത്ര ചെയ്യുന്നവർ നൽകുന്നുണ്ട്. അത് കിട്ടിയ ആ കുഞ്ഞുങ്ങൾ നിറഞ്ഞ സ്നേഹത്തോടെയും നന്ദിയോടെയും അത് നൽകിയവർക്ക് നേരെ കൈ വീശുന്നതും നമുക്ക് കാണാം ഒരാൾ യാദൃശ്ചികമായി എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഇങ്ങനെയും ചില ജീവിതങ്ങൾ ഈ ലോകത്ത് ഉണ്ട് നമ്മൾ നിസാരം എന്ന് കരുതുന്ന പലതും മറ്റു ചിലർക്ക് സ്വപ്നം കാലം കാണാൻ പറ്റാത്ത ചില കാര്യങ്ങൾ ആകാം. ഈ വീഡിയോയിലെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആ ഭക്ഷണപ്പൊതികൾ അവർക്ക് അത്രമാത്രം വിലപ്പെട്ടത് ആകുന്നു ഇതുപോലെയുള്ള ജീവിതങ്ങൾ കാണുമ്പോൾ ആണ് പലപ്പോഴും മനുഷ്യൻ താൻ എത്രമാത്രം ഭാഗ്യം ചെയ്തവനാണ് എന്ന് സ്വയം ചിന്തിച്ചു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *