കളക്ടറും പ്യൂണും തമ്മിൽ അവിഹിതമാണെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ അയാൾ ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി.

പുതിയതായി ചാർജെടുത്ത ജില്ലാ കലക്ടർ സേതുലക്ഷ്മിയും അവിടെ ഓഫീസിൽ ജോലി ചെയ്യുന്ന രാമനാഥനോട് വല്ലാതെ അടുപ്പം കാണിക്കുന്നത് കണ്ട് എല്ലാവർക്കും തന്നെ വലിയ സംശയമായിരുന്നു. അവർ തമ്മിൽ അവിഹിതം ഉണ്ട് എന്നെല്ലാം പലരും പറഞ്ഞു തുടങ്ങി. ഓഫീസിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും തന്നെ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതായി. ഒരു ദിവസം ഉച്ച ഭക്ഷണം കഴിക്കുമ്പോൾ സൂപ്രണ്ട് ആയിരുന്ന സ്ത്രീ എല്ലാവരോടുമായി പറഞ്ഞു. കാണാൻ കുറച്ചു ഭംഗിയുണ്ട് എന്ന് കരുതി കളക്ടർ ആയാൽ എന്തും ചെയ്യാം എന്നാണോ.

   

ഒന്നുമില്ലെങ്കിലും അവർക്ക് സ്വന്തം പദവിയെങ്കിലും മാനിക്കേണ്ടതല്ലേ. അതും വെറുമൊരു പ്യൂണമായി എങ്ങനെ ഇതുപോലെ ബന്ധം സ്ഥാപിക്കാൻ കഴിയുന്നു. സംസാരം അവസാനിപ്പിക്കാൻ ഇടയായില്ല അപ്പോഴേക്കും കളക്ടർ സേതുലക്ഷ്മി അകത്തേക്ക് കയറി വന്നു. അവളെ കണ്ടതും എല്ലാവരും തന്നെ ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുന്നേറ്റ് നിന്നു അപ്പോൾ പറഞ്ഞു എഴുന്നേൽക്കരുത് ഭക്ഷണം കഴിക്കുന്ന സമയത്ത് ഇനി ആര് തന്നെ വന്നാലും അവിടെനിന്ന് എഴുന്നേറ്റ് ബഹുമാനം കാണിക്കാൻ പാടില്ല.

ഭക്ഷണത്തോട് വേണം നമ്മൾ ആദ്യം ബഹുമാനം കാണിക്കാൻ പിന്നെ ഞാൻ ഇവിടെ വരണം എന്ന് വിചാരിച്ചതല്ല എന്നാൽ നിങ്ങളുടെ സംസാരം മാറിനിന്ന് കേൾക്കേണ്ടി വന്നപ്പോൾ ഞാൻ ഇങ്ങോട്ട് വന്നതാണ് നിങ്ങൾക്ക് ഞാനും പ്യൂണും തമ്മിൽ സംസാരിക്കുന്നത് അവിഹിതം ആയിട്ടാണ് തോന്നുന്നത് ആരാണെന്ന് നിങ്ങൾ ശരിക്കും അറിയണം അതിന്റെ ഭർത്താവാണ് ഞാനും രാമേട്ടനും വിവാഹം കഴിഞ്ഞ് കുറച്ചുനാളായി. രാമേട്ടൻ എന്നെ വിവാഹം കഴിക്കുമ്പോൾ എനിക്ക് ജോലിയൊന്നും ഇല്ലായിരുന്നു പഠിക്കണം എന്ന് മാത്രമായിരുന്നു.

എന്റെ ആഗ്രഹം അനിയത്തിമാർക്ക് വേണ്ടി തുടർന്ന് പഠിക്കാതെ ജോലിക്ക് ശ്രമിച്ച ആളാണ് രാമേട്ടൻ. രാമേട്ടന്റെ ആലോചന വീട്ടിലേക്ക് വന്നപ്പോൾ സർക്കാർ ഉദ്യോഗസ്ഥനാണ് എന്ന് മാത്രമായിരുന്നു വീട്ടുകാർ നോക്കിയത് പക്ഷേ അത് മാത്രമല്ല കേട്ടോ രാമേട്ടനെ എന്നെ വലിയ ഇഷ്ടമായിരുന്നു അതുകൊണ്ട് എന്നെ കൂടുതൽ പഠിപ്പിക്കുന്നതിനും ശ്രമിച്ചു അതുകൊണ്ടാണ് എനിക്ക് ജോലി കിട്ടിയത് എന്നാൽ ഒരുമിച്ച് ഒരു സ്ഥലത്ത് തന്നെ ജോലി ചെയ്യേണ്ടി വന്നപ്പോൾ ഞാൻ രാമേട്ടനോട് ചോദിച്ചിരുന്നു രാമേട്ടനെ എന്തെങ്കിലും ബുദ്ധിമുട്ട് വരികയാണെങ്കിൽ ഞാൻ സ്ഥലം മാറ്റിത്തരാം എന്ന്.

അപ്പോൾ രാമേട്ടൻ എന്നോട് പറഞ്ഞത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ. എനിക്ക് ശമ്പളം തരുന്നത് നീ അല്ല പക്ഷേ മറ്റുള്ളവരുടെ മുൻപിൽ ഞാനാണ് നിന്റെ ഭർത്താവ് എന്ന് പറയാൻ നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ മാത്രം കളക്ടർ എന്നെ സ്ഥലം മാറ്റിയാൽ മതി. ഞാനിവിടെ ജോയിൻ ചെയ്തിട്ട് എല്ലാവരുടെയും മുന്നിൽവെച്ച് രാമേട്ടനെ പരിചയപ്പെടുത്തണം എന്ന് വിചാരിച്ചതാണ് പക്ഷേ രാമേട്ടൻ പറഞ്ഞതും കൊണ്ട് മാത്രമാണ് ഞാൻ പരിചയപ്പെടുത്താതെ ഇരുന്നത്.

എല്ലാവരും അറിയുമ്പോൾ മാത്രം അറിഞ്ഞാൽ മതി എന്നായിരുന്നു രാമേട്ടൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ രാമേട്ടനും ഞാനും തമ്മിൽ അവിഹിതം ആണെന്ന് വരെ നിങ്ങൾ പറഞ്ഞ ഉണ്ടാക്കി അതുകൊണ്ട് മാത്രമാണ് ഈ സത്യങ്ങളെല്ലാം എനിക്കിപ്പോൾ തുറന്നു പറയേണ്ട അവസ്ഥ ഉണ്ടായത്. ഇനിയെങ്കിലും എല്ലാവരും എല്ലാ സത്യവും മനസ്സിലാക്കട്ടെ. അതു പറഞ്ഞ് സേതു അവിടെ നിന്ന് പോകുമ്പോൾ നിരവധി സംശയങ്ങൾ അവർക്ക് എല്ലാവർക്കും തന്നെ സ്വയം ലജ്ജ തോന്നി.

 

Leave a Reply

Your email address will not be published. Required fields are marked *