അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും വേണ്ടാന്ന് വയ്ക്കാൻ അവർ തയ്യാറാകുന്നു. 14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ വരവേൽക്കാൻ വേദന കടിച്ചമർത്തി കിടക്കുന്ന അമ്മയോട് ഡോക്ടർ പറഞ്ഞു. രണ്ട് ജീവനിൽ ഒരാൾ മാത്രമേ രക്ഷപ്പെടുകയുള്ളൂ.
ഒന്നും ചിന്തിക്കാതെ അമ്മ പറഞ്ഞു എനിക്ക് എന്ത് സംഭവിച്ചാലും എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുത്. ഇത്രയും കാലത്തെയും തന്റെ ഡോക്ടർ എക്സ്പീരിയൻസിൽ നിന്ന് മറക്കാൻ കഴിയാത്ത ഒരു ഓർമ്മയായിരുന്നു ആ ദിവസം. ഡോക്ടർ ഇപ്രകാരം കുറച്ചു. 14 വർഷത്തെ കാത്തിരിപ്പായിരുന്നു ആ കുഞ്ഞാവയ്ക്ക് വേണ്ടി.
എത്രയധികം ചികിത്സകൾ നടത്തിയിട്ടും ഒരു ഫലവും ഉണ്ടായിരുന്നില്ല ശേഷം ഒരു അത്ഭുതം എന്നോണം ആയിരുന്നു അവളുടെ ഉള്ളിൽ ഒരു കുഞ്ഞ് ജീവൻ വളർന്നുവന്നത്. ഡോക്ടർ അതുകൊണ്ട് തന്നെ അവൾക്ക് കൂടുതൽ പരിരക്ഷ നൽകിയിരുന്നു. പ്രസവത്തിന്റെ അന്നേദിവസം ഭർത്താവ് ഹോസ്പിറ്റലിൽ അവിടെ എത്തിച്ചു. ഒരു കുഞ്ഞിനെ അമ്മമാർ ജന്മം നൽകുന്നത് എല്ലു നുറുങ്ങുന്ന വേദനയോടെയാണ്.
14 വർഷത്തിനു ശേഷമാണ് അവൾക്ക് കുഞ്ഞ് ജനിക്കുന്നത് അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ അവളിൽ ഞാൻ കൊടുത്തിരുന്നു. പക്ഷേ പ്രസവത്തിന്റെ കുറച്ച് നിമിഷങ്ങൾക്കു മുൻപായിരുന്നു ഞെട്ടിക്കുന്ന ആ വിവരം ഞാൻ അറിഞ്ഞത്. അവരിൽ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാവുകയുള്ളൂ. നെഞ്ച് നീറുന്ന വേദനയോടെയായിരുന്നു ഞാൻ അവളോട് പറഞ്ഞത്.
പക്ഷേ അതിലൊന്നും തന്നെ യാതൊരു ഭയവും ആ അമ്മയിൽ ഞാൻ കണ്ടില്ല. ഒട്ടും ചിന്തിക്കാതെയായിരുന്നു അവൾ പറഞ്ഞത് ഞാൻ മരിച്ചു കൊള്ളാം എന്റെ കുഞ്ഞിനെ ഒന്ന് സംഭവിക്കരുതെന്ന്. ആ ഒരു നിമിഷം എന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് ഡോക്ടർമാർക്ക് എല്ലാവർക്കും തന്നെ ദൈവത്തോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു. പക്ഷേ വീണ്ടും ആ അമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം കുഞ്ഞിന്റെ മുഖം കാണാനും കുഞ്ഞിനെ ചേർത്തുപിടിച്ച് ഉമ്മ നൽകുന്നതുവരെയും അമ്മ ജീവൻ പിടിച്ചു നിർത്തി. കുഞ്ഞിനെ ചേർത്തുപിടിച്ചു കൊണ്ടായിരുന്നു അമ്മ ജീവൻ വെടിഞ്ഞത്. ഇതുപോലെ ഒരു നിമിഷവും എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതുപോലെ ഒരു അമ്മയും ഈ ലോകത്ത് വേറെ ഉണ്ടാകില്ല. പുറത്തുപോയി ഭർത്താവിനോട് കാര്യം പറഞ്ഞപ്പോഴേക്കും അയാൾ ബോധം കെട്ട് വീഴുകയായിരുന്നു.
അയാളുടെ ഭാര്യ ഒരു പോരാളി തന്നെയാണ്. എല്ലാ അമ്മമാരും ഒരു കുഞ്ഞു ജീവനെ പുറത്തെത്തിക്കുന്നത് വരെ അവർ അനുഭവിക്കുന്ന വിഷമതകൾ നേരിൽ കാണുന്നവരാണ് ഓരോ ഡോക്ടർമാരും. അതുകൊണ്ടുതന്നെ അവരുടെ പ്രാർത്ഥനയിൽ എപ്പോഴും അവർക്ക് വേണ്ടിയുള്ള കരുതൽ ഉണ്ടാകും. ഈ കഥ കേൾക്കുന്ന എല്ലാവരും തന്നെ ഇനി നിങ്ങളുടെ പ്രാർത്ഥനയിൽ ഒരു കുഞ്ഞ് ജീവനെ സംരക്ഷിച്ചു ഒരു കുഴപ്പവും കൂടാതെ പുറത്ത് എത്തിക്കുന്ന അമ്മമാർക്ക് വേണ്ടി പ്രാർത്ഥിക്കുക.