സ്ഥിരമായി നിൽക്കുന്ന പള്ളിയുടെ വളവിൽ അവൾക്കായി മഹി കാത്തു നിന്നു. നിനക്ക് എന്റെ കൂടെ ഇറങ്ങിവന്നുകൂടെ ഇനി എത്രനാൾ ഞാൻ കാത്തിരിക്കണം എന്റെ വീണ. മഹി അത് പറയുമ്പോഴും ഇനിയും വീട്ടുകാരുടെയും സമ്മതത്തിനായി കാത്തുനിൽക്കുകയായിരുന്നു വീണ. ഇന്നും അമ്മയുടെ കുഴിമാടത്തിൽ പോയി കരയുമ്പോൾ എനിക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നത്.
ജോലിത്തിരത്ത് വെച്ചാണ് ഞാൻ മഹേഷിനെ ആദ്യമായി കാണുന്നത് വേറെ മതത്തിൽപ്പെട്ട ആളായതുകൊണ്ട് തന്നെ വീട്ടിൽ ആർക്കും തന്നെ സമ്മതം അല്ലായിരുന്നു. വീടിന്റെയും വീട്ടുകാരുടെയും അന്തസ്സിനെ കെടുത്തുന്ന കാര്യമാണെന്ന് എല്ലാവരും കൂടി ഒരുമിച്ച് പറഞ്ഞു. അതുകൊണ്ടുതന്നെ ആരും ഇതിന് സമ്മതമല്ലായിരുന്നു. പക്ഷേ ഞാൻ തെറ്റുകാരിയാണോ ഇന്നുവരെ കുടുംബത്തിന് വേണ്ടിയായിരുന്നു ഞാൻ ജീവിച്ചിരുന്നത്.
സഹോദരങ്ങളായ അനിയന്റെയും അനിയത്തിയുടെയും വിവാഹം നല്ല രീതിയിൽ തന്നെ കഴിപ്പിച്ചു കൊടുത്തു. വയ്യാതെ കിടക്കുന്ന അച്ഛനെ നോക്കുന്നത് ഞാനാണ്. പക്ഷേ എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ വീട്ടുകാരെ വേദനിപ്പിച്ച മഹിയുടെ കൂടെ ഇറങ്ങിപ്പോകാൻ എനിക്ക് സമ്മതം അല്ലായിരുന്നു. പള്ളിയിൽനിന്ന് വീട്ടിലെത്തിയപ്പോഴേക്കും അനിയത്തിയും ഭർത്താവും എല്ലാം വന്നിരിക്കുന്നു.
അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല അനിയത്തിയുടെ ഭർത്താവ് ബാബു പറഞ്ഞു. അളിയനു ഉദ്യോഗിക കയറ്റം കിട്ടിയതുകൊണ്ട് എല്ലാവരും ഇന്ന് ഒത്തുകൂടി ഇരിക്കുകയാണ് ഇവിടെ. അത് കേട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു കാരണം അവനെ പഠിപ്പിച്ച വലിയ ഉദ്യോഗസ്ഥൻ ആക്കിയത് ഞാനായിരുന്നു. . അന്ന് അവരാരും തന്നെ അടുക്കളയിൽ കയറിയില്ല അവർക്ക് വേണ്ട എല്ലാ ഭക്ഷണവും ഒരുക്കിവെച്ചത് ഞാനായിരുന്നു.
എല്ലാ പണികളും കഴിഞ്ഞ് അച്ഛന്റെ കാര്യങ്ങളും നോക്കി കുളിക്കാൻ കയറിയതായിരുന്നു ഞാൻ. കുളിയെല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ആയിരുന്നു ഒരാൾ വന്ന് അവളെ പിന്നിൽ നിന്ന് പിടിച്ചത്. പെട്ടെന്നുണ്ടായ ഞെട്ടലിൽ അതാരാണെന്ന് അവൾക്ക് മനസ്സിലായില്ല പിന്നീട് മനസ്സിലായത് അനിയത്തിയുടെ ഭർത്താവ് ബാബുവാണ് തന്നെ കയറി പിടിച്ചതെന്ന്. ഉച്ചത്തിൽ അവൾ ഓടിയിട്ടെങ്കിലും അത് കേട്ട് വന്ന അനിയത്തി പറഞ്ഞത് അവളെ കൂടുതൽ അതിശയിപ്പിച്ചു.
എന്റെ ഭർത്താവിനെ ആക്കുവാൻ ശ്രമിക്കുകയാണ് അല്ലേ. എന്താണ് സംഭവിച്ചത് എന്ന് പോലും ആരും ചോദിക്കാൻ ഉണ്ടായിരുന്നില്ല അപ്പോൾ അവൾ മനസ്സിലാക്കി ഈ വീട്ടിൽ എനിക്ക് എന്ത് സംഭവിച്ചാലും ചോദിക്കാനും പറയാനും ആരും തന്നെ ഉണ്ടാവില്ല എന്ന്. അപ്പോഴായിരുന്നു പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്. അത് മഹിയായിരുന്നു. അവനെ കണ്ടതും അവൾ ഓടിച്ചെന്ന് മഹിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
പിന്നീട് ഒന്ന് ചിന്തിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല അവൾ മഹിയോടൊപ്പം പോയി. അവന്റെ വീട്ടുകാരെല്ലാവരും ചേർന്ന് ചെറിയ രീതിയിൽ ആണെങ്കിലും വിവാഹം നടത്തി. കുറച്ചു ദിവസങ്ങൾക്കുശേഷം അനിയത്തിയുടെ ഭർത്താവ് മഹിയുടെ വീട്ടിലേക്ക് വന്നു. പെട്ടെന്ന് ബാബുവിനെ കണ്ടതും വീണക്ക് മുഖത്ത് നോക്കാൻ സാധിച്ചില്ല. പക്ഷേ ബാബുവിനെ ചിലത് പറയാൻ ഉണ്ടായിരുന്നു. ചേച്ചി എന്നോട് ക്ഷമിക്കണം ഇതല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഉണ്ടായിരുന്നില്ല.
ഈ കുടുംബത്തിലേക്ക് ഞാൻ വന്നു കയറിയത് മുതൽ കാണുന്നതാണ് ചേച്ചിയുടെ കഷ്ടപ്പാടുകൾ ആരും ചേച്ചിയെ മനസ്സിലാക്കാൻ ആ വീട്ടിൽ ഉണ്ടായിരുന്നില്ല. ചേച്ചിയുടെ സമ്പാദ്യവും അധ്വാനവും മാത്രമായിരുന്നു ആ വീട്ടിലുള്ളവർക്ക് വേണ്ടിയിരുന്നത്. ഇനിയെങ്കിലും ചേച്ചി ചേച്ചിക്ക് വേണ്ടി ജീവിക്കണം. ഞാൻ മഹിയേട്ടനെ കണ്ടിരുന്നു. ഞാനും ചേട്ടനും ചേർന്നാണ് അത്തരത്തിൽ ഒരു നാടകം പ്ലാൻ ചെയ്തത്. അതല്ലാതെ ചേച്ചി ഒരിക്കലും ആ വീട്ടിൽ നിന്ന് ഇറങ്ങി പോകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
അവരാരും തന്നെ ചേച്ചിയുടെ നല്ല ജീവിതം ആഗ്രഹിക്കുന്നവർ അല്ല അതുകൊണ്ടാണ് ഞാനും ചേട്ടനും ചേർന്ന് ഇതുപോലെ ചെയ്യാൻ തീരുമാനിച്ചത്. മറ്റുള്ളവരുടെ മുൻപിൽ ഞാനൊരു തെറ്റുകാരനായ പക്ഷേ അതിൽ എനിക്ക് കുഴപ്പമില്ല ചേച്ചി ഇനിയെങ്കിലും നന്നായി ജീവിച്ചു കണ്ടാൽ മാത്രം മതി . ആ വീട്ടിൽ ഒരാളെങ്കിലും തന്നെ മനസ്സിലാക്കാൻ ഇത്രയും നാൾ ഉണ്ടായിരുന്നല്ലോ എന്ന് സമാധാനമായിരുന്നു അവൾക്ക്