പലർക്കും തന്നെ ഉണ്ടായിട്ടുള്ള ഒരു അനുഭവം ആണ് പറയാൻ പോകുന്നത് നിങ്ങൾ ക്ഷേത്രത്തിലേക്ക് പോയി ക്ഷേത്രത്തിൽ ഭഗവാന്റെ തിരു സ്വരൂപം കാണുന്ന സമയത്ത് കണ്ണുകൾ നിറയാറുണ്ടോ? എങ്കിൽ അത് ഒരു ശുഭ സൂചനയാണ് കാരണം ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് നിങ്ങളെ അറിയുന്നുണ്ട് നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ കാര്യങ്ങൾ കേൾക്കുന്നുണ്ട്.
എന്നതിന്റെ വലിയ ഒരു ലക്ഷണം തന്നെയാണ് അത്. പലപ്പോഴും ഇതുപോലെ ഒരു അനുഭവം എല്ലാവർക്കും തന്നെ ഉണ്ടായിട്ടുണ്ടാകും ചില ക്ഷേത്രങ്ങളിൽ എല്ലാം നമ്മൾ ആഗ്രഹിച്ച ഒരുപാട് കാലമായി കാത്തിരുന്നു പോകുന്ന സന്ദർഭങ്ങളിൽ എല്ലാം തന്നെ ഭഗവാന്റെ രൂപം കണ്ണിൽ കാണുന്ന മാത്രയിൽ നമ്മൾ അറിയാതെ വിതുമ്പി കരഞ്ഞു പോകും പലരും ശരിക്കും നല്ല സങ്കടം വന്ന് കരയുന്നതുപോലെ ആയിരിക്കും കരച്ചിൽ വരുന്നത്.
മറ്റുചിലരെ സംബന്ധിച്ചിടത്തോളം കണ്ണുകൾ നിറയും. ഇതുപോലെ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും ഭഗവാന്റെ അനുഗ്രഹമാണ് നിങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നത്. ആളുകളും ക്ഷേത്രത്തിൽ നിന്ന് കരയാൻ പാടില്ല എന്നെല്ലാം പറയും അത് വലിയ ദോഷമാണെന്നും പറയും.
ശരിയാണ് വെറുതെ ഭഗവാനോട് സങ്കടങ്ങൾ മാത്രം പറഞ്ഞ് കരയുന്നതിൽ കാര്യമില്ല ഭഗവാൻ നമുക്ക് ഇതുപോലെ ഒരു ജന്മം നൽകിയതിനും എല്ലാ നന്മകൾ നൽകിയതിനും നന്ദി പറയുക അങ്ങനെയാണെങ്കിൽ ഭഗവാൻ കണ്ടറിഞ്ഞ് നമ്മുടെ കാര്യങ്ങൾ ചെയ്തു തരുന്നതായിരിക്കും ഒരിക്കലും ഭഗവാന്റെ മുൻപിൽ പോയി ഒരുപാട് കരഞ്ഞു തൊഴുത് പ്രാർത്ഥിക്കാൻ പാടില്ല.