ആദ്യരാത്രിയുടെ അവസാന നാഴികയിൽ ഉറക്കം എഴുന്നേറ്റു നോക്കിയപ്പോൾ മുറിയിൽ അവളെ കാണാനില്ല. ഇത്രയും നേരത്തെ ഇവിടെ പോയെന്നതായിരുന്നു അയാളുടെ സംശയം. ജനൽ തുറന്നു നോക്കിയപ്പോൾ വെളിച്ചം വരാൻ സമയമായിട്ടില്ല എന്ന് മനസ്സിലായി. അവളെ പിഴഞ്ഞു പോയപ്പോഴായിരുന്നു അടുക്കളയിൽ നിന്ന് ശബ്ദം കേട്ടത്. നോക്കിയപ്പോൾ അവളും അമ്മയും കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നു. എന്തോ അത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത കുളിർമ തോന്നുന്നു. തിരികെ മുറിയിൽ വന്നു കിടക്കുമ്പോൾ കുറെ നാളത്തെ പ്രവാസത്തിന്റെ ഒടുവിൽ തനിക്ക് കിട്ടിയ സൗഭാഗ്യത്തെ ഓർത്ത് അയാൾ സന്തോഷിച്ചു.
സ്ത്രീധനം വാങ്ങി കല്യാണം കഴിക്കരുത് എന്ന് അയാൾക്ക് നിർബന്ധമായിരുന്നു. സ്ത്രീധനത്തിന് എതിരെ സംസാരിച്ചിരുന്ന അമ്മ തന്നെ സ്ത്രീധനം വാങ്ങി മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളൂ എന്ന് സംസാരിച്ചപ്പോൾ എനിക്ക് അതിശയം ആയിരുന്നു തോന്നിയത്. എന്നാൽ പാവപ്പെട്ട വീട്ടിലെ അവളുടെ അച്ഛനെ അത്രയും സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിക്കാനുള്ള കഴിവില്ലായിരുന്നു. എങ്കിലും ആ പാവം മനുഷ്യൻ ബാങ്കിൽ നിന്ന് ലോണെടുത്ത് നല്ല രീതിയിൽ മകൾക്ക് സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിച്ചു.
ഇതറിഞ്ഞതോടെ എനിക്ക് വാശിയായിരുന്നു എത്രയും പെട്ടെന്ന് അതെല്ലാം തന്നെ വീട്ടിൽ അച്ഛനെ വീടിന്റെ ആധാരം കൊടുക്കണം എന്നത്. ഇതെല്ലാം ചിന്തിച്ചു കിടക്കുമ്പോൾ ആയിരുന്നു അവൾ അടുത്തേക്ക് വന്നത്. അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നുകൊണ്ട് അയാൾ പറഞ്ഞു നമുക്ക് നാളെ രാവിലെ നിന്റെ വീട്ടിലേക്ക് പോകണം. അവർക്ക് ഡ്രസ്സ് ഒക്കെ എടുത്ത് സന്തോഷമായി പോണം. അവൾ വളരെയധികം സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ച് കിടന്നു. പിറ്റേദിവസം അവളുടെ വീട്ടിൽ നിന്ന് എല്ലാവരുമായി സന്തോഷത്തോടെ ഭക്ഷണം എല്ലാം കഴിച്ച് കുറെ സംസാരിച്ചു അവിടെ ചിലവഴിച്ചു.
തിരികെ പോരുന്നതിനു മുൻപ് അവളോട് ലോണിന്റെ കാര്യത്തെപ്പറ്റി സംസാരിച്ചു. അച്ഛൻ ലോണെടുത്ത് പൈസ എല്ലാം ഇപ്പോൾ എനിക്ക് തിരിച്ചടയ്ക്കാൻ സാധിക്കും നമുക്കത് കൊടുക്കാം. അവൾ അവന്റെ കയ്യും പിടിച്ച് അകത്തേക്ക് കയറി വാതിൽ അടച്ചു. അതിന്റെ ആവശ്യം ഒന്നുമില്ല എന്റെ ചേച്ചിയുടെ കല്യാണം നടത്തിയപ്പോൾ അച്ഛൻ കൊടുത്ത സ്ത്രീധനം ഒന്നും തന്നെ അവർ തിരിച്ചു കൊടുത്തില്ലല്ലോ.
ഇതെല്ലാം അച്ഛന്റെ കടമയാണ് അതുകൊണ്ട് നമ്മളും കൊടുക്കേണ്ട ആവശ്യമില്ല. പിന്നെ നമ്മൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ അതുകൊണ്ട് നമുക്കും ജീവിക്കണ്ടേ. സത്യത്തിൽ അവളുടെ ആ മാറ്റം എന്നെ വളരെ അതിശയിപ്പിക്കുന്നതായിരുന്നു. എന്നോട് ഇതെല്ലാം പറഞ്ഞു അച്ഛനോട് അമ്മയോടും സ്നേഹത്തോടെ പെരുമാറുന്ന അവളെ വളരെയധികം ആയിരുന്നു ഞാൻ നോക്കി നിന്നത്.