ഇതെവിടെ നടക്കില്ല മരുമകളായി നീ ഇവിടെ വന്നപ്പോൾ പിന്നെ ഇവിടെ ഒരുപാട് പരിഷ്കാരങ്ങൾ വന്നിട്ടുണ്ട് പക്ഷേ ഇത് അനുവദിക്കാൻ പറ്റില്ല. അച്ഛനായ പ്രകാശൻ കടിപ്പിച്ചു തന്നെ പറഞ്ഞു. എന്റെ മകൾ ഇത്രയും സങ്കടത്തോടെ ഈ വീട്ടിലേക്ക് വന്നു കയറുമ്പോൾ നിങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാൻ ഞാൻ സമ്മതിക്കില്ല. എന്നാൽ അതൊന്നും തന്നെ കേട്ട ഭാവം പോലും നടിക്കാൻ വേണിക്ക് സാധിച്ചില്ല. വീട്ടുകാരുടെ ഒന്നും വാക്കിന് പുല്ലുവിലകൽപ്പിക്കാതെ വീട്ടിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയവൾ ആയിരുന്നു നിത.
നിത ഇവിടെയുള്ള സമയത്ത് ചേട്ടന്റെ ഭാര്യയുമായി എപ്പോഴും വഴക്ക് മാത്രമായിരുന്നു. രണ്ടുപേരും ഒരേ പ്രായമുള്ളവർ ആയതുകൊണ്ട് തന്നെ കുറച്ചുനാൾ കഴിയുമ്പോൾ അതെല്ലാം മാറി അവൾ സുഹൃത്തുക്കൾ ആകും എന്ന് പ്രകാശൻ കരുതി. പക്ഷേ അതുണ്ടായില്ല അതിനു മുൻപ് തന്നെ അവൾ വീട്ടിൽ നിന്നും ഒളിച്ചോടി പോയിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞതോടെ കൂടി ആ വീട്ടുകാരുടെയും അയാളുടെയും സ്വഭാവം നിതക്ക് മനസ്സിലായി. തെറ്റുപറ്റി പോയെന്നും അവൾ തിരിച്ചറിഞ്ഞു.
തിരികെ വീട്ടിലേക്ക് വരുന്നതിനായി അച്ഛനായ പ്രകാശനെ വിളിച്ച് കാര്യങ്ങൾ പറയുമ്പോൾ തന്റെ ഒരേയൊരു മകൾക്ക് സംഭവിച്ച ഒരു തെറ്റിനെ അവളെ കുറ്റം പറയാതെ വീട്ടിലേക്ക് തിരികെ കയറ്റുന്നതിന് അയാൾക്ക് സമ്മതമായിരുന്നു. അന്ന് ഉച്ചയ്ക്ക് തന്നെ മകളെ കൂട്ടിക്കൊണ്ടുവരുന്നതിനായി പ്രകാശൻ എയർപോർട്ടിലേക്ക് നീങ്ങി. തിരികെ കാറിൽ വരുമ്പോൾ ചേട്ടനും ചേട്ടത്തിയും വന്നില്ലേ എന്ന് അച്ഛനോട് ചോദിച്ചു. പ്രകാശൻ പറഞ്ഞു ഇല്ല. ഇന്നവരുടെ രണ്ടാം വിവാഹ വാർഷികം അല്ലേ?
അവർക്കത് ആഘോഷമായി നടത്തണം എന്നായിരുന്നു ആഗ്രഹം എന്നോട് ചോദിച്ചപ്പോൾ ഞാൻ അത് പറ്റില്ല എന്ന് പറഞ്ഞു. കാരണം നീ ഇതുപോലെ ഇത്രയും സങ്കടത്തിൽ വീട്ടിലേക്ക് കടന്നുവരുമ്പോൾ അവർ ആഘോഷിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് കേട്ടപ്പോൾ നിതക്ക് വലിയ സങ്കടമായി. അത് വേണ്ടായിരുന്നു അച്ഛാ ഞാൻ പോയപ്പോഴും ചേട്ടനും ചേച്ചിയും എന്നെ വിളിക്കാറുണ്ടായിരുന്നു കഷ്ടപ്പാടുകൾ പറയുമ്പോൾ എല്ലാം വീട്ടിലേക്ക് തിരിച്ചുവരണം എന്നായിരുന്നു അവർ പറഞ്ഞിരുന്നത്.
വളരെ പെട്ടെന്നായിരുന്നു വീട്ടിലേക്ക് എത്തിയത് വാതിൽ തുറന്നു നോക്കിയപ്പോഴേക്കും ബലൂണുകളും കേക്കും എല്ലാമായി വലിയൊരു ആഘോഷത്തിന്റെ ആരവം ആയിരുന്നു വീട്ടിൽ എല്ലാം. പ്രകാശന്റെ വാക്കിനെ പുല്ലുവിലകൽപ്പിക്കാതെ മരുമകൾ വീട്ടിൽ ചെയ്ത ആഘോഷ പരിപാടിയിൽ പ്രകാശൻ ഒട്ടുംതന്നെ സന്തോഷം കണ്ടെത്താൻ സാധിച്ചില്ല. അവിടെ കൂടെ നിന്നിരുന്ന ബന്ധുക്കാരുടെ മുൻപിൽ ഒന്നും തന്നെ നോക്കാൻ നിതക്ക് സാധിക്കുമായിരുന്നില്ല. റൂമിലേക്ക് കടക്കാൻ ആയിപ്പോയ അവളെ കൂടെ പിടിച്ചു ചേട്ടത്തി കേക്കിന്റെ മുൻപിലേക്ക് അവളെ നിർത്തി.
എന്നാൽ അതൊരു വിവാഹ വാർഷികത്തിന്റെ കേക്ക് ആയിരുന്നില്ല നിതയുടെ ചിരിക്കുന്ന മുഖമായിരുന്നു. പ്രകാശിന് ഒന്നുംതന്നെ മനസ്സിലായില്ല നിതയെ മുന്നിൽ നിർത്തിക്കൊണ്ട് ചേട്ടനായ വിനീതും ചേച്ചിയായ വേണിയും കേക്ക് മുറിച്ച സന്തോഷിക്കുമ്പോൾ. ഒന്നും മനസ്സിലാകാതെ പ്രകാശൻ അവിടെ തന്നെ നിന്നു. പ്രകാശന്റെ മുൻപിലേക്ക് മരുമകൾ കേൾക്കുമായി വന്നു.
അച്ഛൻ എന്താണ് വിചാരിച്ചത് ഞങ്ങളുടെ വിവാഹ വാർഷികമാണ് ഇവിടെ ആഘോഷിക്കുന്നത് എന്നല്ല ഇവൾ തിരിച്ചു വരുന്നതിന്റെ ആഘോഷമാണ് ഇവൾ നടക്കുന്നത്. അവൾക്കൊരു തെറ്റുപറ്റി പക്ഷേ ബുദ്ധിമോശം ഒന്നും കാണിക്കാതെ അവൾ വീട്ടിലേക്ക് തിരിച്ചെത്തി അതിന്റെ ആഘോഷമാണ് ഇവിടെ നടക്കുന്നത്. എല്ലായിടത്തും ഇറക്കിവിടുകയല്ലേ ചെയ്യാറുള്ളത്. എന്നാൽ എനിക്ക് എന്റെ കുഞ്ഞനുജത്തിയെ തിരിച്ചു വേണമായിരുന്നു. അവളുടെ തെറ്റിനെ നമുക്ക് ഇങ്ങനെ ക്ഷമ കൊടുക്കാം.