വലതുകാൽ വെച്ച് ഇവിടേക്ക് കയറുമ്പോൾ നോക്കുന്നതിനു പകരമായി ചുറ്റുമുള്ളവർ അവളുടെ കഴുത്തിലേക്ക് കൈകളിലേക്കും ആണ് നോക്കിയത്. അവൾ ഇട്ടിരിക്കുന്ന സ്വർണത്തിന്റെ തൂക്കം നോക്കുന്നതിനും വളയുടെയും മാലയുടെയും എണ്ണം നോക്കുന്നതിനും ഓരോന്നിന്റെ ഡിസൈൻ നോക്കുന്നതിനുമെല്ലാം ചുറ്റുമുള്ളവർക്ക് വലിയ തിരക്കായിരുന്നു. ചുറ്റുമുള്ളവർ പറയുന്നതെല്ലാം തന്നെ നിത്യയ്ക്ക് കേൾക്കാനും കഴിയുന്നുണ്ടായിരുന്നു. പക്ഷേ ഓരോന്ന് കേൾക്കുമ്പോഴും അവൾക്ക് അതിൽ സന്തോഷം കണ്ടെത്താൻ സാധിച്ചില്ല.
അതിലെ ഓരോ സ്വർണവും അവളുടെ കൈകളിലും കഴുത്തിലും എല്ലാം തന്നെ വലിയ ഭാരമായാണ് അനുഭവപ്പെട്ടത്. അച്ഛനെയും അമ്മയുടെയും കഷ്ടപ്പാടുകൾ ആണ് തന്നെ കഴുത്തിലും കൈകളിലും ആയി കിടക്കുന്നത് എന്ന് ഓർത്തപ്പോൾ സ്വയം കുറ്റബോധമാണ് അവൾക്ക് തോന്നിയത്. ഇതുപോലെ ഒരു ആവശ്യത്തിന് വേണ്ടിയാണല്ലോ ഒരു ജന്മം മുഴുവൻ ഉള്ള അവരുടെ സമ്പാദ്യം ചെലവഴിക്കേണ്ടി വന്നത് എന്നായിരുന്നു അവളുടെ ചിന്ത. വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഭർത്താവ് അവളുടെ സ്വർണം എല്ലാം തന്നെ അമ്മായി അമ്മയ്ക്ക് കൊടുക്കണം എന്നും അവരത് സൂക്ഷിച്ചു വെച്ചു കൊള്ളും എന്നും പറഞ്ഞു.
എന്നാൽ അതിന് നിത്യ പറഞ്ഞത് എനിക്ക് വേണ്ടി എന്റെ അച്ഛൻ തന്ന സ്വർണം ഞാൻ എന്തിന് അമ്മയ്ക്ക് കൊടുക്കണം അത് സൂക്ഷിച്ചു വയ്ക്കാനുള്ള കഴിവ് എനിക്കുണ്ട്. നമ്മുടെ മുറിയിലും അലമാര ഉണ്ടല്ലോ ഞാൻ അതിൽ സൂക്ഷിച്ചു കൊള്ളാം. വിവാഹത്തിന്റെ ആദ്യ നാളുകൾ ആയതിനാൽ ചുറ്റുമുള്ളവരെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി ആരും ഒന്നും പറഞ്ഞില്ല. കുറച്ചു സമയത്തിനുശേഷം ഏട്ടത്തിയമ്മ അവളുടെ അടുത്തേക്ക് വന്നു. നീ ചെയ്തതാണ് ശരിയായ കാര്യം നിന്റെ അത്രയും ധൈര്യം എനിക്ക് ഇല്ലാതെ പോയി.
ഇപ്പോൾ നിന്റെ സ്വർണ്ണം കണ്ടിട്ടാണ് അവർ ഇളയ പെങ്ങളുടെ കല്യാണം ഉറപ്പിച്ച് ഇരിക്കുന്നത് നീ വിദ്യാഭ്യാസമുള്ള പെൺകുട്ടിയല്ലേ. നിന്റെ അത്രയും വിദ്യാഭ്യാസം എനിക്കില്ലാതെ പോയി. ഇത് കേട്ടപ്പോൾ നിത്യ പറഞ്ഞു ചേച്ചി ഇത് വിദ്യാഭ്യാസത്തിന്റെ എല്ലാ സ്വന്തം അനുഭവങ്ങൾ മതി ഇതുപോലെയുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ. ചേച്ചി പറഞ്ഞതുപോലെയുള്ള ദിവസം എത്തിയ കാര്യങ്ങൾ പറഞ്ഞ് ഭർത്താവ് അവളുടെ അടുത്തേക്ക് വന്നു. എന്നാൽ കൊടുക്കില്ല എന്ന് ഒറ്റ തീരുമാനത്തിൽ നിത്യ ഉറച്ചുനിന്നു.
പിന്നീട് അതൊരു വലിയ വഴക്കിലായിരുന്നു കൊണ്ട് എത്തിച്ചത്. എന്റെ അച്ഛനും അമ്മയും കൂടി കഷ്ടപ്പെട്ട് എനിക്ക് തന്ന സ്വർണം ഞാൻ എന്തിന് നിങ്ങളുടെ ആവശ്യത്തിന് ചെലവഴിക്കണം. എനിക്കിപ്പോഴും അതിന്റെ കുറ്റബോധം മാറിയിട്ടില്ല. ഇത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ ആവശ്യത്തിനും എന്റെ വീട്ടിലുള്ള ആവശ്യത്തിനു മാത്രമായിരിക്കും. നിങ്ങളുടെ മകളുടെ കല്യാണം നടത്തേണ്ടത് എന്റെ സ്വർണം വെച്ചിട്ടല്ല. എല്ലാവർക്കും അതൊരു അതിഥിയുമായിരുന്നു എന്നാൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ആയിരുന്നു അമ്മയുടെ തീരുമാനം.
അവൾ വിവാഹം കഴിഞ്ഞു വരുമ്പോൾ കൊണ്ടുവന്ന സാധനങ്ങൾ എല്ലാമായി അവൾ പടിയിറങ്ങുമ്പോൾ ഒന്നും മിണ്ടാതെ ഭർത്താവ് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. പോകുന്നതിനു മുൻപായി നിത്യ ഭർത്താവിനോട് പറഞ്ഞു. ഇത് നിങ്ങളുടെയും തീരുമാനം തന്നെയാണോ ഇനിയെങ്കിലും വായ തുറന്ന് എന്തെങ്കിലും സംസാരിക്ക്. അത്രയും നാൾ അമ്മയുടെ എതിർതൊന്നും സംസാരിക്കാതിരുന്ന ഭർത്താവ് പിന്നീട് അമ്മയോട് സംസാരിച്ചു.
അവൾ പറയുന്നതിലും കാര്യമുണ്ട് അമ്മയെ. അത് പറഞ്ഞ് അവളുടെ സാധനങ്ങൾ എല്ലാം തന്നെ തിരികെ മുറിയിൽ കൊണ്ടു വച്ചു. ലോണെടുത്ത് അനിയത്തിയുടെ വിവാഹമെല്ലാം നല്ല രീതിയിൽ നടത്തി. അതിന്റെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞു കൊണ്ടാകണം എന്റെ സ്വർണങ്ങളെല്ലാം തന്നെയും തിരിച്ച് അച്ഛനെ ഏൽപ്പിക്കണം എന്ന് ഭർത്താവ് എന്നോട് പറഞ്ഞത്. ആ നിമിഷമായിരുന്നു എല്ലാ തിരിച്ചറിവിന്റെയും.