മുറ്റത്ത് കൂടി അമ്മ കൊച്ചുകുട്ടിയെ കൈപിടിച്ച് നടത്തുകയായിരുന്നു. ഓരോ അടി വെച്ച് നടക്കുമ്പോഴും അവൻ അമ്മയെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. കാറിൽ പിൻസീറ്റിൽ അമ്മയെ ഇരുത്തുമ്പോൾ അമ്മയെ എവിടെ കൊണ്ടുപോയി വിടും എന്ന ചിന്തയായിരുന്നു. തിരികെ വീട്ടിലേക്ക് അമ്മയുടെ കൂടെ കയറി ചെല്ലാൻ സാധിക്കില്ല. കാർ ഒരുപാട് ദൂരം മുന്നോട്ടു പോയി. ഒഴിഞ്ഞു കിടക്കുന്ന ഒരു മോളിന്റെ മുൻപിൽ വണ്ടി നിർത്തി. കാർ തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ ഒരുപാട് നായ്ക്കൾ മുന്നിൽ ശൗര്യത്തോടെ നിൽക്കുന്നു.
അത് കണ്ടപ്പോൾ വേഗം തന്നെ കാറിൽ കയറി വീണ്ടും വണ്ടി എടുത്തു. പിന്നീട് വണ്ടി നിർത്തിയത് ഒരു ഗവൺമെന്റ് ഹോസ്പിറ്റലിന് മുമ്പിൽ ആയിരുന്നു. ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി ചെന്നപ്പോൾ ആളൊഴിഞ്ഞ വരാന്തകൾ അവിടെ അംഗീകാരം കിടക്കുന്ന രോഗികളുടെ കൂട്ടു കിടപ്പുകാർ. തിരിഞ്ഞുനോക്കിയപ്പോൾ അമ്മ കുഞ്ഞിനെയും എടുത്തു കൊണ്ട് അവന്റെ പിന്നാലെ ഓടുകയായിരുന്നു. ഒരു ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു.
ഡോക്ടറെ വഴിയിൽ വച്ച് നിർത്തിക്കൊണ്ട് അമ്മ പറഞ്ഞു ഡോക്ടർ എന്റെ മകന് നല്ല പനിയാണ്. നിങ്ങൾ വേഗം അകത്തേക്ക് കടക്കൂ. അവനെ അകത്താക്കി തലയ്ക്ക് കൈവെച്ച് അമ്മ പുറത്തിരുന്നു. അത്യാഹിത വിഭാഗത്തിന് മുൻപിൽ നിൽക്കുന്ന അമ്മയെ അവൻ ഒരു നിമിഷം നോക്കി. തിരിച്ചു വണ്ടിയിൽ കയറി വീണ്ടും കുറേ ദൂരം സഞ്ചരിച്ചു. അമ്മ പിൻ സീറ്റിൽ ഇരിക്കുന്നില്ലേ എന്ന് അവൻ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. വണ്ടി കുറെ ദൂരം കൂടി മുന്നോട്ടു പോയി വീണ്ടും ഇരുട്ടിലേക്ക്.
ഒടുവിൽ വണ്ടി ഒരു ഗേറ്റിനു മുൻപിൽ നിർത്തി അയാൾ പുറത്തേക്ക് ഇറങ്ങി. ടോർച്ച് അടിച്ചു നോക്കിയപ്പോൾ അയാൾ കണ്ടു പേരാവൂർ ഗവൺമെന്റ് യുപി സ്കൂൾ. ഓടിച്ചെന്ന് ഗേറ്റിനു മുൻപിൽ കൈവെച്ചു. അപ്പോൾ കേൾക്കാമായിരുന്നു ഉയർന്നുവരുന്ന ഒരു പ്രാർത്ഥന ഗാനം. കുട്ടികളെല്ലാവരും തന്നെ വളരെയധികം ആഗ്രഹത്തോടെ ക്ലാസ് മുറിയിലേക്ക് കയറി പോകുന്നു. അതിൽ ഒരു കുട്ടി മാത്രം നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു. എനിക്ക് പഠിക്കേണ്ട എനിക്ക് വീട്ടിലേക്ക് പോകണം എനിക്ക് എന്റെ അമ്മയെ കാണണം.
വിദ്യാർത്ഥി കരഞ്ഞുകൊണ്ടു പറഞ്ഞു. അത് കേട്ട് പുറത്തുനിന്നിരുന്ന അമ്മ ഓടി അവന്റെ അടുത്തേക്ക് വന്നു. അവനെ ഒന്ന് സമാധാനിപ്പിച്ചിട്ട് തിരിച്ചു വീണ്ടും ക്ലാസിലേക്ക് അവനെ കൊണ്ട് ചെന്നാക്കി. എന്നാൽ തിരികെ നോക്കുമ്പോൾ കാണാമായിരുന്നു ഗേറ്റിനു പുറകിൽ അവനെ കാത്തു നിൽക്കുന്ന അമ്മയെ. പെട്ടെന്ന് അവനാ കൈകൾ പിന്നിലേക്ക് വലിച്ചു. എന്തോ അവന്റെ കൈകൾ ഗേറ്റ് തൊട്ടപ്പോൾ ചുട്ടുപൊള്ളുന്നതുപോലെ തോന്നി. തിരികെ കാറിലേക്ക് കയറുമ്പോൾ അമ്മ അവിടെ തന്നെ ഇരിക്കുന്നില്ലേ എന്ന് അവൻ വീണ്ടും നോക്കി.
വീട്ടിലേക്ക് തിരികെ പോരുമ്പോൾ ഒരു കാര്യം മാത്രമായിരുന്നു മനസ്സിൽ. അമ്മയെ കാണുമ്പോൾ തന്നെ ദേഷ്യപ്പെടുന്ന ഭാര്യ. ഈ സ്ത്രീയെ എവിടെയെങ്കിലും കൊണ്ടുപോയി കളയ്. എന്ന് പറഞ്ഞ് എല്ലാ ദിവസവും അയാൾക്ക് ഒരു സമാധാനം പോലും അവൾ കൊടുത്തിട്ടില്ല. ചിന്തിച്ച് തീരുന്നതിനു മുൻപ് വീടിന്റെ ഗേറ്റിനു മുൻപിൽ വണ്ടി നിന്നു. വളരെ ആകാംക്ഷയോടെ ആയിരുന്നു അവൾ വാതിൽ തുറന്നത് ഇവിടെ അമ്മയെ എവിടെയെങ്കിലും കൊണ്ട് കളഞ്ഞില്ലേ എവിടെയാ കളഞ്ഞത്. ആകാംക്ഷയോടെ അവൾ കാറിലേക്ക് നോക്കി. ഇനി നീയൊരു അക്ഷരം പോലും മിണ്ടരുത്. ഭാര്യ അമ്പരന്നുപോയി ഇത് എന്റെ അമ്മയാണ് എന്നെ പ്രസവിച്ചു വളർത്തിയ അമ്മ. കാറിന്റെ ഡോർ തുറന്ന് അയാൾ അമ്മയെ താങ്ങി വീടിനകത്തേക്ക് കയറ്റുന്നു. അമ്മയില്ലാത്ത ദൈവം ഉണ്ടോ.