ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന രണ്ടു കൊച്ചു കുഞ്ഞുങ്ങളുടെ വീഡിയോ ആണ് ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന വീഡിയോ ആണിത്. ഇതുപോലെയുള്ള കാഴ്ചകൾ നിത്യജീവിതത്തിൽ നമ്മൾ പലപ്പോഴും കാണുന്നുണ്ടായിരിക്കും എന്നാൽ ഒരു നോട്ടം പോലും നോക്കാതെ നമ്മൾ തിരിഞ്ഞു നടക്കുകയായിരിക്കും ചെയ്യുന്നത് എന്നാൽ അവരുടെ ജീവിതത്തെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.
നമുക്ക് പോലും ചിന്തിക്കാൻ പറ്റാത്ത രീതിയിലായിരിക്കും അവരുടെ പലരുടെയും ജീവിതം. രണ്ടു പെൺകുട്ടികളും ഡ്രംസ് അടിച്ചു ചെറിയ സർക്കസ് വിദ്യകൾ ചെയ്യുകയാണ്. ഒരാൾ റോഡിന്റെ ഒരു സൈഡിലും മറ്റയാൾ മറ സൈഡിലും ആയിട്ടാണ് നിൽക്കുന്നത് ദീർഘനേരം അഭ്യാസങ്ങൾ കാണിച്ചിട്ടും ആരും ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നില്ല .
ഒരു രൂപ പോലും കിട്ടാത്തതുകൊണ്ട് കരയുന്ന കുഞ്ഞുങ്ങളെയും ഈ വീഡിയോയിൽ കാണാം. ആ റോഡിലൂടെ എത്രയോ വാഹനങ്ങളും എത്രയോ ആളുകളുമാണ് നടന്നു പോകുന്നതും വണ്ടിയിൽ പോകുന്നതും എല്ലാം ഒരാൾ പോലും ആ കുട്ടികൾ ശ്രദ്ധിക്കേണ്ട പോലുമില്ല. എങ്ങനെയാണ് മനുഷ്യൻ ഇത്രയും ക്രൂരൻ ആവാൻ സാധിക്കുന്നത്.
കാൽനടയായി പോകുന്ന ആളുകളെയും നമുക്ക് കാണാൻ സാധിക്കും എന്നിട്ടുപോലും ഈ കുഞ്ഞുങ്ങൾക്ക് ഒരു രൂപ പോലും നൽകാതെ വന്നപ്പോഴാണ് രണ്ടുപേരും കരയാൻ തുടങ്ങിയത് ഇടയ്ക്ക് എഴുന്നേറ്റ് കരഞ്ഞ് വീണ്ടും കണ്ണീർ തുടച്ചുകൊണ്ട് വീണ്ടും ഡ്രെസ്സിലേക്ക് തിരിച്ചു പോകുന്നുണ്ട് ഒരു പെൺകുട്ടി. മണിക്കൂറുകളോളം കളിച്ചിട്ടും അന്നതിനായുള്ള വഴി കണ്ടെത്താൻ ആകാതെ കുഴയുകയാണ് ഈ കുരുന്നുകൾ. ആരെങ്കിലും ഇവരെ ഒന്ന് സഹായിച്ചിരുന്നുവെങ്കിൽ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നത്.