ഹാജരാത്ത എന്നാ ബഷീറിന്റെ നീട്ടത്തിലുള്ള വിളികേട്ട് ഹാജരാത്ത വീട്ടിൽനിന്ന് പുറത്തേക്കിറങ്ങി. എന്താണ് ബഷീറേ എന്തുപറ്റി. ദേഷ്യപ്പെട്ടു കൊണ്ട് ബഷീർ പറഞ്ഞു ഇനി എന്ത് പറ്റാൻ നിങ്ങളുടെ മകൻ എവിടെ. ആ കള്ളൻ എവിടെ പോയി. ബഷീറിന്റെ സംസാരം കേട്ട് എല്ലാവരും അവിടെ ചുറ്റും ഒത്തുകൂടിയിരുന്നു. അവൻ ശിഹാബും അവന്റെ കൂട്ടുകാരൻ ചേർന്ന് എന്റെ പറമ്പിൽ കയറി അടയ്ക്കാൻ മരത്തിൽ ഇടുന്ന മാടത്തയെ പിടിച്ചുകൊണ്ടുപോയി. എല്ലാവരും ചേർന്ന് മകനെ കള്ളനാക്കി അതിന്റെ സങ്കടത്തിലായിരുന്നു ഹാജരാത്ത.
കൂട്ടത്തിൽ നിന്ന് ഒരുവൻ ചോദിച്ചു ശരിയാണോ ഹാജറാ ഇവിടെ അവൻ കിളിയെ കൊണ്ടുവന്നിട്ടുണ്ടോ. വലിയ സങ്കടത്തോടെ ആയിരുന്നു ഹാജരാത്ത തലയാട്ടി പറഞ്ഞത്. എല്ലാവരുടെയും മുമ്പിൽ വച്ച് സ്വന്തം മകൻ കള്ളനാണെന്ന് മുദ്രകുത്തിയപ്പോൾ അമ്മയ്ക്ക് വലിയ സങ്കടമായി. ഒത്തിരി കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും അവർ വലിയ അഭിമാനത്തോടെയായിരുന്നു ജീവിച്ചു വന്നിരുന്നത് ഒറ്റ നിമിഷം കൊണ്ട് തന്റെ മകൻ അതെല്ലാം തന്നെ തകർത്തതിന്റെ സങ്കടം ഉമ്മയ്ക്ക് നന്നായിട്ടു ഉണ്ടായിരുന്നു.
കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു ഒരു മാടത്തയെ കൊണ്ടുപോയതിനാണോ നീ അവരെ കള്ളൻ എന്ന് പറഞ്ഞത് അവർ കുട്ടികളല്ലേ. കുട്ടികൾ ആവുമ്പോൾ പല കുസൃതികളും കുറുമ്പുകളും കാണിക്കും അതിനെ ഇതുപോലെയല്ല ശിക്ഷിക്കേണ്ടത്. ബഷീർ അതൊന്നും കേൾക്കാൻ തന്നെ തയ്യാറായിരുന്നില്ല കിളിയെ വാങ്ങി അയാൾ തിരികെ പോയി കൂടെ കൂട്ടത്തിലുണ്ടായിരുന്ന എല്ലാവരും പിരിഞ്ഞു പോയി. കുറച്ചു സമയങ്ങൾക്ക് ശേഷം കളിയെല്ലാം കഴിഞ്ഞ് ശിഹാബ് വീട്ടിലേക്ക് വന്നു. ഉമ്മയുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവനെ എന്തോ പന്തികേട് തോന്നിയിരുന്നു.
നാട്ടുകാരുടെ മുൻപിൽ വെച്ച് നാണംകെട്ടതിന്റെ എല്ലാ ദേഷ്യവും ഉമ്മ അവന്റെ മേൽ തീർത്തു. അവര് പറയാനുള്ളത് കേൾക്കാൻ പോലും ഉമ്മ തയ്യാറായില്ല. എന്നാൽ അന്നേദിവസം രാത്രി അവൻ വീട്ടിലേക്ക് വന്നില്ല മകനെ കാണാതായപ്പോൾ ഉമ്മയ്ക്ക് പേടിയും തുടങ്ങി. പിറ്റേദിവസം തന്നെ അവനെ തിരഞ് ഉമ്മയും വീട്ടിൽ എല്ലാവരും ഇറങ്ങി. അപ്പോഴായിരുന്നു വാഴത്തോട്ടത്തിൽ ഛർദിച്ച് കിടക്കുന്ന ശിഹാബിനെ അവർ കണ്ടത്. അവൻ തോട്ടത്തിൽ ചെടികൾക്ക് അടിക്കുന്ന കീടനാശിനി എടുത്തു കുടിച്ചിരിക്കുന്നു.
വിരലുകളോട് മകനെ എടുത്തുകൊണ്ട് ഉമ്മ ആശുപത്രിയിലേക്ക് പോയി എന്നാൽ അവിടെ എത്തും മുൻപേ അവൻ മരണപ്പെട്ടിരുന്നു. ഇവിടെ യഥാർത്ഥത്തിൽ ആരാണ് തെറ്റ് ചെയ്തത് ഒരു കിളിയെ വളർത്തുന്നതിന് വേണ്ടി എടുത്തുകൊണ്ടുവന്ന ചെറിയ കുട്ടിയായ ശിഹാബ് അല്ലെങ്കിൽ ഒരു ചെറിയ തെറ്റിനെ അവനെ കള്ളനാക്കിയ ബഷീറും അതുമല്ലെങ്കിൽ ഇതുപോലെ കുട്ടികളുടെ ചെറിയ കുസൃതികൾക്ക് വലിയ ശിക്ഷകൾ നൽകി അവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന മാതാപിതാക്കളോ.