ഭർത്താവ് മരിച്ചു വിധവയായ ചെറുപ്പക്കാരിയുടെ വീട്ടിൽ വാടക മുതലാളി ചെന്ന് പറഞ്ഞത് കേട്ടോ.

ഭർത്താവ് മരിച്ച് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളൂ. റസിയ തന്റെ കുഞ്ഞിനെ പാല് കൊടുത്ത് കുളിക്കാൻ പോകാൻ ഒരുങ്ങി നിൽക്കുമ്പോൾ ആയിരുന്നു ഹൗസ് ഓണർ അബൂബക്കർ വീട്ടിലേക്ക് കയറി വന്നത്. അവൾ വേഗം തന്നെ ഒരു തുണി നേരിട്ട് പിന്നിലായി നിന്നു കൊണ്ട് ചോദിച്ചു . ഉമ്മ ഇവിടെയില്ല ഇക്കാ വരുമ്പോൾ പറയാം. ഉമ്മ ഇവിടെയില്ല എന്ന് ഉറപ്പിച്ചാണ് ഞാൻ ഇങ്ങോട്ട് വന്നത് എനിക്ക് റസിയയോട് മാത്രമായി ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. എന്റെ ഭാര്യ മരിച്ചതിനു ശേഷം എന്റെ രണ്ടു പെൺമക്കളെയും ഞാൻ നല്ലതുപോലെ വളർത്തി അന്തസായി തന്നെ അവരുടെ വിവാഹവും കഴിപ്പിച്ചു കൊടുത്തു.

   

എന്നാൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് വീണ്ടും ഒരു വിവാഹത്തിന് എനിക്ക് ആഗ്രഹമുണ്ട്. ഇതെല്ലാം കേട്ടപ്പോൾ അവളുടെ ചങ്കിടിക്കാൻ തുടങ്ങി നിരമകളായ പെൺകുട്ടികളെ വശീകരിക്കാൻ ഇതുപോലെയുള്ള മുതലാളികൾ തക്കം പാർത്തിരിക്കുന്നു എന്ന് സിനിമയിലും മറ്റും കണ്ടിട്ടുള്ളതാണ്. മുതലാളിയുടെ സംസാരത്തിന്റെ പോക്ക് വേറെ എവിടെയോ ആണെന്ന് മനസ്സിലാക്കിയ റസിയ അബൂബക്കർ പറഞ്ഞു തീരുന്നതിനു മുൻപായി എതിർത്ത് സംസാരിച്ചു. മുതലാളി എന്താണ് ഉദ്ദേശിക്കുന്നത്.

അല്ല എന്റെ ആമിന മരിച്ചതിനുശേഷം പിന്നീട് ഒരു വിവാഹത്തിന് ഞാൻ ആഗ്രഹിച്ചിരുന്നില്ല മക്കളുടെ ഭാവി ഓർത്തിട്ടാണ്. ഇപ്പോൾ അവരുടെ കാര്യമെല്ലാം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ എനിക്കൊരു കൂട്ട് വേണം എന്ന് കുറച്ചു ദിവസമായി ഒരു ആലോചന. റസിയ അപ്പോൾ പറഞ്ഞു മതി നിർത്ത്. ആദ്യമേ എനിക്ക് തോന്നിയിരുന്നു മുതലാളി ഇതുതന്നെയാണ് പറയാൻ വരുന്നത് എന്ന് തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ഞങ്ങളുടെ കാര്യത്തിൽ മറ്റുള്ളവർക്ക് ഇല്ലാത്ത ഉത്കണ്ഠം മുതലാളിക്ക് വേണ്ട.

ഞങ്ങൾ ഇവിടെ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം ഇനി ഈ പേരും പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ വരരുത്. അയാൾ പിന്നെ അവിടെയിരുന്നില്ല. സമയത്തിനുശേഷം വീട്ടിലേക്ക് കയറി വന്ന ഉമ്മയോട് റസിയ എല്ലാ കാര്യങ്ങളും പറഞ്ഞു. അത് കേട്ടപ്പോൾ ഉമ്മ പറഞ്ഞു. നീ എന്തിനാണ് അങ്ങനെ പറയാൻ പോയത്അബൂബക്കർ മുതലാളിക്ക് എന്തിന്റെ കുറവാണുള്ളത് രണ്ടു മക്കളെയും കല്യാണം കഴിച്ചു വിട്ടില്ലേ അദ്ദേഹത്തിന് നല്ല ആരോഗ്യവുമുണ്ട് നിനക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട് അബൂട്ടി മുതലാളി ആകുമ്പോൾ പരിചയമുണ്ടല്ലോ.

പിറ്റേ ദിവസം റസിയയുടെ ഉമ്മ ജമീല അബൂബക്കർ മുതലാളിയെ കാണാനായി വീട്ടിലേക്ക് ചെന്നു. ജമീലയെ കണ്ടതും മുതലാളി വേഗം തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ജമീല മുതലാളിയോട് പറഞ്ഞു മുതലാളി എന്നോട് ക്ഷമിക്കണം ഇന്നലെ റസിയ അങ്ങനെയൊക്കെ പെരുമാറിയതിന്. ഞാൻ അവളെ പറഞ്ഞ് സമ്മതിപ്പിക്കാം മുതലാളിയും അവളും തമ്മിലുള്ള വിവാഹത്തിന് എനിക്ക് സമ്മതമാണ്. ജമീല നീ എന്തൊക്കെയാണ് പറയുന്നത് റസിയ എന്റെ മൂത്തമകളുടെ അതേ പ്രായത്തിലുള്ള കുട്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത് ജമീല നിന്നെ വിവാഹം കഴിക്കാൻ ആണ്.

അതുവഴിക്ക് നല്ലൊരു ജീവിതവും ഒരുക്കി കൊടുക്കുക തന്നെ വേണം. അവൾ ചെറിയ പ്രായമാണ് അതുകൊണ്ട് ഇനിയും അവൾക്ക് ഒരുപാട് നാൾ ജീവിക്കേണ്ടത് ആയിട്ടുണ്ട്. നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നെനിക്കറിയാം എന്നാൽ ഇപ്പോൾ എനിക്കൊരു കൂട്ട് വേണമെന്ന് ആഗ്രഹമുണ്ട് അതുപോലെ റസിയെ എന്റെ സ്വന്തം മകൾ ആയിട്ടാണ് ഞാൻ കാണുന്നത് അതുകൊണ്ട് ജമീലയെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ് ഞാൻ എന്റെ മക്കളെയും കൂട്ടി ഒരു ദിവസം വീട്ടിലേക്ക് വരാം. ജമീല സമ്മതിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് റസിയ വഴി അറിയിക്കാമെന്ന് ഞാൻ കരുതിയത് നിങ്ങൾ ഇപ്പോൾ തെറ്റിദ്ധരിച്ചത് കൊണ്ട് മാത്രമാണ് ഇപ്പോൾ ഇത് പറയേണ്ട അവസ്ഥ വന്നത്. ജമീലയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *