ബ്രോക്കർ പുതിയ ഒരു പെൺകുട്ടിയുടെ ആലോചന കൊണ്ടുവന്നപ്പോൾ അമ്മയ്ക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല കാരണം അത് രണ്ടാംഘട്ട ആയിരുന്നു മാത്രമല്ല അതിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു പക്ഷേ തനിക്ക് അതൊന്നും തന്നെ പ്രശ്നമായിരുന്നില്ല അമ്മയോട് ഞാൻ പറഞ്ഞു. അമ്മേ എന്തിനാണ് ഇങ്ങനെയൊക്കെ നോക്കുന്നത് എന്തിരുന്നാലും ആ പെൺകുട്ടിയുടെ ഭർത്താവ് മരണപ്പെട്ടു പോയതല്ലേ മാത്രമല്ല മരണപ്പെട്ടുപോകുമ്പോൾ അവൾ അഞ്ചുമാസം ഗർഭിണിയായിരുന്നു.
ആ കുഞ്ഞിനെ എങ്ങനെ അവൾ കളയും. പിന്നെ ഞാൻ കല്യാണം കഴിച്ചതോ വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഒളിച്ചോടി പോവുകയും ചെയ്തു ഏതായാലും കുഴപ്പമില്ല നമുക്ക് അങ്ങോട്ടേക്ക് പോകാം. അമ്മയെ സമാധാനിപ്പിച്ച് അവരുടെ വീട്ടിലേക്ക് എത്തിയതും അമ്മ ആ കുട്ടിയുടെ അച്ഛനോട് പറഞ്ഞു ഈ ചെറിയ കുട്ടിയെ ഇവിടെ തന്നെ നിർത്തണമെന്ന് അമ്മയുടെ മനസ്സ് ഇത്രയും ദുഷ്ടമാണോ ഞാൻ ചിന്തിച്ചു. ഞാൻ ദേവിയോട് സംസാരിച്ചു അമ്മ പറഞ്ഞത് കാര്യമാക്കേണ്ട അമ്മ അങ്ങനെയാണ് .
പിന്നെ എന്റെ കാര്യങ്ങളെല്ലാം അവർ പറഞ്ഞിട്ടുണ്ടാകുമല്ലോ സംസാരിച്ചുകൊണ്ടിരിക്കെ ഒരു പെൺകുട്ടി ഞങ്ങൾക്കിടയിലേക്ക് ഓടി വന്നു. ഞാന പെൺകുട്ടിയെ കണ്ടു പിന്നീട് എല്ലാം തന്നെ വളരെ പെട്ടെന്ന് ആയിരുന്നു. കതിർമണ്ഡപത്തിലേക്ക് അവൾ കടന്ന് വന്നത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു. തനിക്ക് താഴെയുള്ള രണ്ട് അനിയത്തിമാരുടെ വിവാഹം നടക്കുവാൻ അവൾ തന്റെ കുഞ്ഞിനെ ഉപേക്ഷിച്ച്മറ്റൊരു വിവാഹത്തിന് തയ്യാറായിരിക്കുന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് എന്റെ അടുത്ത് കാറിൽ ഇരിക്കുമ്പോൾ അവൾക്ക് ആരെയും പിരിഞ്ഞതിന്റെ സങ്കടം ഉണ്ടായിരുന്നില്ല കാരണം ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിൽ അവളുടെ കുഞ്ഞ് ഉണ്ടായിരുന്നു. ആദ്യം എല്ലാം അമ്മ എതിർത്തു എങ്കിലും ആ കുഞ്ഞിന്റെ കളിയും ചിരിയും അമ്മയും വീണ്ടും സന്തോഷമുണ്ടാക്കി ഇപ്പോൾ അവൾക്ക് ഞാൻ അച്ഛനാണ് അവളെ സ്കൂളിൽ കൊണ്ടുപോകുന്നതും എല്ലാം ഞാൻ തന്നെയാണ്. ഇനി ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായാലും അവൾ തന്നെയായിരിക്കും എന്റെ ആദ്യത്തെ മകൾ.